www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Friday 1 February 2013

ശിവനും വിഷ്ണുവും പിന്നെ ഒരു രാധയും.


"ശിവേട്ടന്‍ വന്നിട്ടുണ്ട്. മര്‍ച്ചന്റ് നേവി   യില്‍ ആണ് ശിവേട്ടന്‍ വര്‍ക്ക്‌ ചെയ്യുന്നത്. ശിവേട്ടന്റെ  അവധി  കഴിയും  മുമ്പേ കല്യാണം കഴിപ്പിക്കനാണ് അച്ഛനും അമ്മയും ഒരുങ്ങുന്നത്."
ലക്ഷ്മി  കൃഷ്ണ കുമാര്‍ നോട്    പല  തവണയായി  പറയുന്നു ..
"കല്യാണം തീരുമാനിച്ചു. പക്ഷെ ഇനിയും ദിവസങ്ങള്‍ ഇല്ലേ നിശ്ചയത്തിനു..
 ഇപ്പോഴേ എന്തിനു നീ ധ്രിതി പിടിക്കുന്നു  നമുക്ക് എന്തെങ്കിലും ഒരു വഴി കണ്ടു പിടിക്കാമെടോ.. ഞാന്‍ നിന്‍റെ വീട്ടിലേക്കു വരുന്നുണ്ട് എന്‍റെ അച്ഛനെയും കൊണ്ട്.  ".

അവന്റെ കൂള്‍ ആയ മറുപടി തീരെ പിടിച്ചില്ല 
അവള്‍ക്കു അതൊന്നും കേട്ട് സമാധാനിക്കാന്‍ തോന്നിയില്ല. എന്തെങ്കിലും പെട്ടെന്ന് ചെയ്തെ പറ്റു.
ശിവേട്ടന്‍  നല്ല ഒരു ഭര്‍ത്താവ് ആയിരിക്കും  പക്ഷെ... ഏഴാം വയസ്സില്‍ എല്ലാരും പറയാന്‍ തുടങ്ങിയതാണ് ശിവന്‍ ലക്ഷ്മി ക്ക് ഉള്ളതാണ് എന്ന്.  പണ്ടത്തെ കാലമായിരുന്നെങ്ങില്‍ അപ്പോഴേ ഒരു താലികെട്ട് നടത്തി ഇട്ടേനെ . ആര് എന്തൊക്കെ പറഞ്ഞിട്ടും  ലക്ഷ്മിക്ക് അങ്ങനെ ഒരു ഇഷ്ടം ശിവനോട് തോന്നിയതെ ഇല്ല.
മൂന്നു വര്ഷം മുമ്പ് ഒരു തിരുവാതിരക്കു കുളി കഴിഞ്ഞു വന്നപ്പോള്‍ ശിവന്‍  ലക്ഷ്മിയുടെ അടുത്ത് കൂടി പോകുമ്പോള്‍ ഒരു മൂളിപ്പാട്ട്.
കുളിക്കുമ്പോള്‍ ഒളിച്ചു ഞാന്‍ കണ്ടു
നിന്‍റെ കുളിരിന്മേല്‍ കുളിര്‍ കോരും അഴക്‌ " ..
അന്ന് ലക്ഷ്മി ഒരു പാട് കരഞ്ഞു. പിന്നെ ശിവന്‍ വന്നു മാപ്പ് പറഞ്ഞു.
 "
പെണ്ണെ ഞാന്‍ അങ്ങനെ ചെയ്യുമെന്ന് നീ കരുതിയല്ലോ.  എന്നെ പറ്റി എന്താണ് നീ കരുതിയത്‌? ഞാന്‍ ഒരു തമാശക്ക് പാടിയതല്ലേ.ബുദ്ധിയില്ലാത്ത പെണ്ണെ. കഴുതക്കുട്ടി...
ഒടുവില്‍ ലക്ഷ്മി വിശ്വസിച്ചു എന്ന് വരുത്തി ഒന്ന് ചിരിച്ചപ്പോള്‍ ആണ് ശിവന് സമാധാനം ആയതു 
ഒരേ തറവാട്ടില്‍ ജീവിച്ചിട്ടും ഒരിക്കല്‍ പോലും അവളെ നോവിക്കുന്ന ഒരു വാക്കോ ഒരു നോട്ടമോ പോലും ശിവന്റെ കയ്യില്‍ നിന്നും ഉണ്ടായിട്ടില്ല,.
അവനു ലക്ഷ്മിയെ നന്നായി അറിയാം. സാധാരണ പെണ്‍കുട്ടികളെ പോലെയല്ല അവള്‍. പ്രേമം കിനിയുന്ന ഒരു വാക്ക് പോലും അവളോട്‌ പറഞ്ഞു കൂടാ. ഇവള്‍ തന്റെ ഭാര്യ ആയാല്‍ എന്തു ചെയ്യും ദൈവമേ എന്ന് ശിവന്‍ പലപ്പോഴും കാര്യമായി ചിന്തിച്ചിട്ടുണ്ട്. ഈ പെണ്ണിന് മൃദുല വികാരങ്ങള്‍ ഒന്നും ഇല്ലേ എന്ന് അവന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട് ..
ലക്ഷ്മി ആയിടെ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ആരുമറിയാതെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു രഹസ്യം.
കണ്ണേട്ടന്‍ എന്ന് ലക്ഷ്മി വിളിക്കുന്ന കൃഷ്ണകുമാര്‍. ... അവന്‍ ഒരു ബാങ്കില്‍ വര്‍ക്ക്‌ ചെയ്യുന്നു. സുന്ദരനായ ചെറുപ്പക്കാരന്‍.
 കാല്‍ വിരല്‍ നോക്കി നടക്കുന്ന ലക്ഷ്മിയെ എങ്ങനെ കണ്ണന്‍ ആകര്‍ഷിച്ചു എന്ന് ലക്ഷ്മിക്ക് തന്നെ അറിയില്ല. പരീക്ഷ ഫീസ്‌ അടക്കാന്‍  ബാങ്കില്‍ പോയ ഒരു ദിവസം കൃഷ്ണകുമാര്‍ ആണ് അവളെ ഡി ഡി അടക്കാന്‍ ഒക്കെ പറഞ്ഞു കൊടുത്തത്. 
വീണ്ടും ഒരിക്കല്‍ ബസ്‌ സ്റ്റോപ്പില്‍ വച്ച്  അവന്‍ അവളോട്‌ പരിചയം പുതുക്കി. ബൈക്ക് കേടു വന്നു അതാണ്‌ ഞാന്‍ ഇന്ന് ബസ്‌ നു എന്നൊക്കെ പറഞ്ഞു അവന്‍ തന്നെയാണ് സംസാരം തുടങ്ങിയത് 
 വീണ്ടും തുടരെ രണ്ടു നാള്‍ അവര്‍ ബസ്‌ സ്റ്റോപ്പില്‍ കണ്ടു. അങ്ങനെ ആരും കാണാത്ത ലക്ഷ്മിയുടെ മനസ്സില്‍ കൃഷ്ണകുമാര്‍ എന്നാ കണ്ണേട്ടന്‍ കടന്നു ചെന്നു... 
ലക്ഷ്മി കൃഷ്ണകുമാറിനെ പറ്റി ചിന്തിക്കുമ്പോള്‍  ഒക്കെ ശിവേട്ടനെ പറ്റിയും  ചിന്തിച്ചു പോകും.   അവള്‍ അവളെ തന്നെ സമാധാനിപ്പിക്കും  കണ്ണന് ചേരുക ലക്ഷ്മിയാണ്‌  .(വിഷ്ണുവിന്‍റെ ഭാര്യയല്ലേ ലക്ഷ്മി .കൃഷ്ണന്‍ വിഷ്ണുവിന്‍റെ അവതാരമല്ലേ  ?) ശിവനുമായി ലക്ഷ്മി അല്ല പാര്‍വതിയല്ലേ ചേരുക.
അവളുടെ മനസ്സില്‍ കൃഷ്ണകുമാര്‍ എന്ന  കണ്ണേട്ടന്‍ അത്രമേല്‍ പറ്റിച്ചേര്‍ന്നു കഴിഞ്ഞിരുന്നു.അവള്‍ സ്വയം കണ്ണന്റെ രാധയായി മാറി..
കൃഷ്ണകുമാര്‍ വിളിക്കുകയോ വഴിയില്‍ വച്ച് കാണുകയോ ചെയ്തില്ല. അവള്‍ക്കു അവനെ കണ്ടു ഒരു തീരുമാനം അറിയാതെ വയ്യ എന്നായിരിക്കുന്നു.
ഇനി കല്യാണ നിശ്ചയത്തിനു രണ്ടു നാള്‍ മാത്രം. നിശ്ചയം നടത്തി കഴിഞ്ഞു പിന്നീടു എനിക്കു ഈ കല്യാണം വേണ്ട എന്ന് പറയാന്‍ അവള്‍ക്കു ധൈര്യം പോര.  
അത് വീട്ടുകാരെ കളിയാക്കുകയാവും. വീട്ടുകാരേക്കാള്‍  അത് ശിവേട്ടനെയാണ് ബാധിക്കുക. എല്ലാ കൂട്ടുകാരെയും ശിവേട്ടന്‍ ക്ഷണിച്ചിട്ടുണ്ട്. നിശ്ചയത്തിനു മുന്പേ ശിവേട്ടനോട് ഈ കാര്യം പറയണം എന്ന് ലക്ഷ്മിക്ക് തോന്നി.. 
ശിവേട്ടന്‍ തന്നെ പറ്റി എന്തു കരുതും. 
അതിനു മുന്പേ കന്നെട്ടനെ കാണണം ..  ഒരു വഴി കണ്ടു പിടിക്കാന്‍ പറയണം. ഉടനെ അച്ഛനെ വന്നു കാണാന്‍ പറയണം  ലക്ഷ്മി തീരുമാനിച്ചു 
അന്ന് വൈകുന്നേരം അവള്‍ അമ്മയോട് പറഞ്ഞു ..."അമ്മെ ഞാന്‍ ഒന്ന് നടന്നിട്ട് വരാം..." ചുടിദാര്‍  ഇട്ടു ഷൂസ് കെട്ടി  പുറത്തിറങ്ങുമ്പോള്‍  അവളുടെ ഹൃദയം അതിശക്തിയായി  മിടിച്ചുകൊണ്ടിരുന്നു .ഒരു കള്ളത്തരം ചെയ്യാനാണ് പോകുന്നത്.ഈശ്വരാ ആരും കാണരുതേ.. ഓര്‍മയില്‍ ഉള്ള ദൈവങ്ങളെ ഒക്കെ വിളിച്ചു പ്രാര്‍ത്ഥിച്ചു...
പരിചയമുള്ള വഴിയൊക്കെ മാറ്റി വേറെ വഴികളിലൂടെയാണ്‌ അവള്‍ നടന്നത്. കൃഷ്ണകുമാര്‍ താമസിക്കുന്നത് എവിടെയാണെന്ന് അവള്‍ക്കറിയാം
വീടിന്‍റെ  മുന്നില്‍ എത്തിയപ്പോള്‍ തുറന്നു കിടന്ന വാതിലില്‍ കൂടെ അവള്‍ അകത്തു കടന്നു. ബാല്‍ കണി യില്‍ നിന്ന് കൃഷ്ണകുമാര്‍ ആരോടോ ഫോണ്‍ ചെയ്യുന്നത് അവള്‍ കണ്ടു. ശല്യം ചെയ്യേണ്ട എന്ന് കരുതി അവള്‍ വെറുതെ നോക്കി നിന്ന്. എന്തോ രസം പിടിച്ച വര്‍ത്തമാനം ആണ് എന്നവള്‍ക്ക് തോന്നി. ആസ്വദിച്ചു ചിരിച്ചു കൊണ്ടാണ് വര്‍ത്തമാനം.. തെല്ലു ഒരു അസൂയയോടെ അവള്‍ കംബ്യുടര്‍  മേശക്കു  അടുത്ത് ചെന്നിരുന്നു.
പെട്ടെന്ന് ഉറങ്ങികിടന്ന കമ്പ്യൂട്ടര്‍  കണ്ണ് മിഴിച്ചു.. ഒരു മെയില്‍ വന്നത് വായിച്ച ഉടനെ യാണ് കൃഷ്ണകുമാര്‍ ഫോണ്‍ ചെയ്യാന്‍ ഇറങ്ങിയത്‌  എന്നവള്‍ക്ക് മനസ്സിലായി. അവളുടെ കണ്ണുകള്‍ ആ മെയില്‍ ലേക്ക് പറന്നു ചെന്നു..
ഏതോ ഒരു പെണ്ണിന്റെ പേരാണല്ലോ. ലക്ഷ്മിക്ക് കണ്ണില്‍ ഇരുട്ട് കയറി 
പ്രണയം തുളുമ്പുന്ന  വരികള്‍ വായിച്ചപ്പോള്‍ അവള്‍ക്കു തല പെരുക്കും പോലെ തോന്നി. പെട്ടെന്ന് അവള്‍ സെന്റ്‌ മെയില്‍ തുറന്നു നോക്കി...
 ദൈവമേ.. അവളുടെ ഹൃദയം നിന്ന് പോകുമ്പോലെ തോന്നി. നിറയെ മെയില്‍ ഒക്കെ ഓരോ പെണ്ണുങ്ങളുടെ പേരിലേക്ക്.. ഒന്നും വായിക്കാന്‍ കൊള്ളാത്ത വിധം ശ്രിന്ഗാരം  നിറഞ്ഞത്‌... 
..കൈ കാലുകള്‍ തളര്ന്നപോലെ ലക്ഷ്മി കുറെ നേരം ഇരുന്നു... 
പിന്നെ ശബ്ദം ഉണ്ടാക്കാതെ  അവള്‍ വീടിനു പുറത്തേക്കു ഇറങ്ങി. അവളുടെ കാലുകള്‍ക്ക് ബലം നഷ്ടപ്പെട്ടിരുന്നു...എങ്ങോട്ട് പോകണം,  എന്തു ചെയ്യണം എന്നറിയാതെ മരവിച്ച മനസ്സോടെ അവള്‍ നിന്നു.
 പിന്നെ ..പതിയെ.... വളരെ ......വളരെ പതിയെ ....... അവളുടെ കാലുകള്‍ ചലിച്ചു.....
സ്വന്തം  വീട്ടിലേക്കുള്ള വഴിയിലേക്ക്....

18 comments:

  1. നല്ല എഴുത്ത് ..തുടരൂ ചേച്ചീ ..

    ReplyDelete
    Replies
    1. ആശംസകള്‍ക്കു നന്ദി Shajahan

      Delete
  2. നന്നായെരുക്കുന്നു

    ReplyDelete
    Replies
    1. ആശംസകള്‍ക്കു നന്ദി George sir

      Delete
  3. നന്നായിടുണ്ട് ചെചീ... ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്കു നന്ദി Tony

      Delete
  4. നല്ല ഭാവന. ഭാവുകങ്ങള്‍.

    ReplyDelete
    Replies
    1. ആശംസകള്‍ക്കു നന്ദി Doctor

      Delete
  5. നന്നായെരുക്കുന്നു ചേച്ചീ ..

    ReplyDelete
    Replies
    1. ആശംസകള്‍ക്കു നന്ദി Anishkumar

      Delete
  6. നന്നായിട്ടുണ്ട്. എങ്കിലും അക്ഷര പിശകുകള്‍ ധാരാളം കാണാം.. സമയം പോലെ തിരുത്തുക. ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്കു നന്ദി അക്ഷര പിശകുകള്‍ ശ്രദ്ധിക്കാം Sangeeth

      Delete
  7. ചേച്ചീ, ഞാന്‍ എഴുതിയ കമന്റ്‌ പോരാ, ഒന്ന് വിശദമായി ആകാം എന്ന് തോന്നി. കാലം മാറിയതോടുകൂടി, കോലവും മാറി. ആത്മാര്‍ത്ഥമായ പ്രണയം പലരും കൊതിക്കുന്നു എങ്കിലും പല കാരണങ്ങള്‍കൊണ്ട് അത് നടക്കുന്നില്ല. സാഹചര്യത്തെ വിശകലനം ചെയ്തു, ഒരാളുടെ നേരെ വിരല്‍ ചൂണ്ടുന്നതിനു മുമ്പായി, മറ്റു വിരലുകള്‍ തന്റെ നേരെ ചൂണ്ടപ്പെടുന്നില്ലേ എന്ന് നോക്കേണ്ടിയിരിക്കുന്നു. ഇവിടെ നായികയെ പരിശുദ്ധയായും, നായകനെ വില്ലനായും ചിത്രീകരിച്ചത്കൊണ്ട് പറഞ്ഞതാണ്. ശരിയാകാം, അല്ലായിരിക്കാം. മനസ്സാന്നിദ്ധ്യത്തോടെ, സ്നേഹത്തോടെ കൈകാര്യം ചെയ്യേണ്ട പലതും സംശയങ്ങള്‍ വഴിയും, വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നത് വഴിയും വഷലാവുന്നുണ്ട്‌. ഇവിടെ നായിക ചെയ്തത് നൂറു ശതമാനം ശരിയാണ് എന്ന് വായനക്കാര്‍ക്ക് തോന്നും എന്ന് എനിക്ക് തോന്നുന്നില്ല.

    ഞാന്‍ ഒരിക്കലും എഴുതുന്ന ആളെ കുറ്റം പറയില്ല. കാരണം, എഴുതുന്ന ആള്‍ നായികയുടെ ഭാഗത്ത്‌ നിന്നുകൊണ്ട് വാദിക്കുകയാവില്ല. ഉണ്ടാകാവുന്ന കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് പോയി എന്ന് മാത്രം. ഒരു രചന ഭാവനയാകാം, അനുഭവമാകാം, രണ്ടും കലര്ന്നതാകാം - അത് എഴുതുന്ന ആളുടെ സ്വാതന്ത്ര്യം ആണ്. വായിക്കുന്നവര്‍ അത് എങ്ങിനെ എടുക്കണം എന്നുള്ളത് അവരുടെ സ്വാതന്ത്ര്യവും. കഥ നന്നായി. വീണ്ടും എഴുതണം.
    http://drpmalankot0.blogspot.com

    ReplyDelete
    Replies
    1. ഡോക്ടര്‍ വിശദമായ അഭിപ്രായത്തിനു വീണ്ടും നന്ദി.
      ഒരു കഥ.അല്ലെങ്കില്‍ ഒരു സംഭവം.അത് കാണുന്ന ആളുടെ മാനസികാവസ്ഥ പോലെയല്ലേ.
      ഡോക്ടറുടെ കണ്ണില്‍ ഇങ്ങനെ തോന്നുന്നു..
      അങ്ങനെയും ആകാം.
      ഈ വഴി വന്നതിനു വീണ്ടും നന്ദി..ഇനിയും എന്റെ ഈ കൈക്കുറ്റപ്പാടുകള്‍ വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്യണേ എന്ന അപേക്ഷയോടെ
      നളിനകുമാരി.

      Delete
  8. ഇപ്പോഴാണ് ഞാൻ കമ്പ്യൂട്ടറിന് മുന്നില് ഇരിക്കുമ്പോൾ, എന്റെ ഭാര്യ
    കൂടെ കൂടെ എന്റെ കസേരയുടെ പുറകിൽ കൂടി
    ആവർത്തിച്ചു നടക്കുന്നതിന്റെ 'ഗുട്ടന്സ്' മനസ്സിലായത് !
    അക്ഷരം ! ഐ. ടി പിള്ളേരോട് ചോദിച്ച് 'മഗ്ലിഷ്' ഫോണ്ട്
    ഉപയോഗിക്കാൻ ശ്രമിക്കുക

    ReplyDelete
  9. ഹ ഹ അങ്ങനെയോ?
    പാവം ഭാര്യ മറ്റ് എന്തെങ്കിലും നോക്കാൻ പോകുകയാവും സർ.
    ഏതായാലും സൂക്ഷിക്കുന്നത് നല്ലത്..

    സർ. അക്ഷരത്തെറ്റ് ഉണ്ടോ? IT പിള്ളേരെ എവിടെ കിട്ടാനാണ്‌ സർ.
    ഞാൻ നോക്കട്ടെ. ഗൂഗിൾ മ ആണ് ഞാൻ ഉപഗോഗിക്കുന്നത്.
    നന്ദി സർ ഈ വായനക്കും പ്രോത്സാഹനം തരുന്ന വാക്കുകള്ക്കും.

    ReplyDelete
  10. Replies
    1. എച്മു ഇവിടെ എത്തിയതിനു സന്തോഷം..നന്ദിയും.
      ഇനിയും വരുമല്ലോ

      Delete