www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Thursday 31 January 2013

ഒരു പ്രണയ കവിത



എപ്പോഴോ നാം തമ്മില്‍ കണ്ടുമുട്ടി
അപ്പോഴേ നീയെന്‍ മനസ്സിലേറി
ഞാനൊരു പുഴയായ് ഒഴുകീടുമ്പോള്‍
കാറ്റായ് ഓളമായ് നീ വന്നു ചേര്‍ന്ന്.
ഒരു പൂ മൊട്ടു വിരിയുന്ന പോലെ
ഒരു തെന്നല്‍ വന്നു തഴുകുന്ന പോലെ
നീ വന്നിരുന്നെന്‍ കരളിന്‍റെ കൂട്ടില്‍
ഒരു കിളിക്കുഞ്ഞു കുറുകുന്ന പോലവേ
ഒരു മാത്ര എന്നിലെ കാമുകിയെ കണ്ടു
നെടുവീര്‍പ്പെന്‍ നെഞ്ചില്‍ കിടന്നു വിങ്ങി
എവിടെയും കാണാത്ത സ്നേഹവുമായി
എവിടെ നിന്നെത്തീ നീ കൂട്ടുകാരാ
നീ എനിക്കൊന്നും തരേണ്ടതില്ല
നിന്റെ 'ആള്‍' എന്നു പറഞ്ഞിടെണ്ട
നീയെന്‍റെ ചാരത്തു വന്നിടെണ്ട
നിന്‍റെ തായൊന്നും ത്യജിചിടെണ്ട
ഞാന്‍ എന്റെ കൃഷ്ണനെ കൈ വെടിഞ്ഞു
ഹള്ള എന്നോതാന്‍ തുടങ്ങിയല്ലോ.
ഞാന്‍ എന്റെ വസ്ത്രവും കൈവെടിഞ്ഞു
നീ തന്ന പര്‍ദ്ദ ധരിച്ചു മോദാല്‍

സോദരര്‍ ,കൂട്ടുകാര്‍ എന്‍ കുലവും
മക്കളും എന്നെ പഴി പറഞ്ഞു
നാട്ടുകാര്‍ കാര്‍ക്കിച്ചു തുപ്പിയെന്നെ
നോക്കുകീ കിളവി തന്‍ കാമദാഹം
കല്ലേറ് പൂക്കള്‍ പോല്‍ ഏറ്റു വാങ്ങി
കല്ലു പോല്‍ നിന്ന് ഞാന്‍ ഏകയായി
കടല് പോല്‍ കണ്‍കള്‍ നിറഞ്ഞ തൊന്നും
കണ്ടില്ല മറ്റാരും നീ പോലുമേ