www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Thursday 31 January 2013

ഒരു പ്രണയ കവിത



എപ്പോഴോ നാം തമ്മില്‍ കണ്ടുമുട്ടി
അപ്പോഴേ നീയെന്‍ മനസ്സിലേറി
ഞാനൊരു പുഴയായ് ഒഴുകീടുമ്പോള്‍
കാറ്റായ് ഓളമായ് നീ വന്നു ചേര്‍ന്ന്.
ഒരു പൂ മൊട്ടു വിരിയുന്ന പോലെ
ഒരു തെന്നല്‍ വന്നു തഴുകുന്ന പോലെ
നീ വന്നിരുന്നെന്‍ കരളിന്‍റെ കൂട്ടില്‍
ഒരു കിളിക്കുഞ്ഞു കുറുകുന്ന പോലവേ
ഒരു മാത്ര എന്നിലെ കാമുകിയെ കണ്ടു
നെടുവീര്‍പ്പെന്‍ നെഞ്ചില്‍ കിടന്നു വിങ്ങി
എവിടെയും കാണാത്ത സ്നേഹവുമായി
എവിടെ നിന്നെത്തീ നീ കൂട്ടുകാരാ
നീ എനിക്കൊന്നും തരേണ്ടതില്ല
നിന്റെ 'ആള്‍' എന്നു പറഞ്ഞിടെണ്ട
നീയെന്‍റെ ചാരത്തു വന്നിടെണ്ട
നിന്‍റെ തായൊന്നും ത്യജിചിടെണ്ട
ഞാന്‍ എന്റെ കൃഷ്ണനെ കൈ വെടിഞ്ഞു
ഹള്ള എന്നോതാന്‍ തുടങ്ങിയല്ലോ.
ഞാന്‍ എന്റെ വസ്ത്രവും കൈവെടിഞ്ഞു
നീ തന്ന പര്‍ദ്ദ ധരിച്ചു മോദാല്‍

സോദരര്‍ ,കൂട്ടുകാര്‍ എന്‍ കുലവും
മക്കളും എന്നെ പഴി പറഞ്ഞു
നാട്ടുകാര്‍ കാര്‍ക്കിച്ചു തുപ്പിയെന്നെ
നോക്കുകീ കിളവി തന്‍ കാമദാഹം
കല്ലേറ് പൂക്കള്‍ പോല്‍ ഏറ്റു വാങ്ങി
കല്ലു പോല്‍ നിന്ന് ഞാന്‍ ഏകയായി
കടല് പോല്‍ കണ്‍കള്‍ നിറഞ്ഞ തൊന്നും
കണ്ടില്ല മറ്റാരും നീ പോലുമേ

17 comments:

  1. "എപ്പോഴോ നാം തമ്മില്‍ കണ്ടുമുട്ടി
    അപ്പോഴേ നീയെന്‍ മനസ്സിലേറി
    ഞാനൊരു പുഴയായ് ഒഴുകീടുമ്പോള്‍
    കാറ്റായ് ഓളമായ് നീ വന്നു ചേര്‍ന്ന്."

    എന്നോ എന്റെ മനസ്സിലും മാധവികുട്ടി കുടിയേറിയിരുന്നു.പണ്ട് വായനയുടെ ലോകം തുറക്കുമ്പോള്‍ മാധവിക്കുട്ടിയുടെ രചനകള്‍ ഒരു ആവേശമായിരുന്നു.കവിത നന്നായിട്ടുണ്ട് ആശംസകള്‍...

    ReplyDelete
  2. നന്ദി രാജേഷ്‌. ഈ വായനക്കും അഭിപ്രായത്തിനും

    ReplyDelete
  3. സോദരര്‍ ,കൂട്ടുകാര്‍ എന്‍ കുലവും
    മക്കളും എന്നെ പഴി പറഞ്ഞു
    നാട്ടുകാര്‍ കാര്‍ക്കിച്ചു തുപ്പിയെന്നെ
    നോക്കുകീ കിളവി തന്‍ കാമദാഹം
    കല്ലേറ് പൂക്കള്‍ പോല്‍ ഏറ്റു വാങ്ങി
    കല്ലു പോല്‍ നിന്ന് ഞാന്‍ ഏകയായി
    കടല് പോല്‍ കണ്‍കള്‍ നിറഞ്ഞ തൊന്നും
    കണ്ടില്ല മറ്റാരും നീ പോലുമേ
    writer did a great job.
    ആശംസകള്‍...

    ReplyDelete
  4. vallappozhum ithuvazhi vrumellow
    chechi
    http://naushadpoochakkannan.blogspot.com/

    ReplyDelete
  5. നല്ല പേര് ഈ ബ്ലോഗിന്റെ.. അഭിനന്ദനങ്ങള്‍ ചേച്ചീ.. അന്ഹനെ ചേച്ചിയും ഒരു ബ്ലോഗ്‌ മുതലാളി ആയി.. എനിക്കും ഉണ്ട് ഒരു ബ്ലോഗ്‌.. ഞാന്‍ തന്നെ അവിടെ പോയിട്ട് കാലങ്ങള്‍ ആയി..
    www.koottukaar.blogspot.com

    എല്ലാ വിധ ആശംസകളും.. സൈറ്റ് മനോഹരം..

    ReplyDelete
    Replies
    1. ജോയ് ഈ വഴി വന്നതിനും കയ്യൊപ്പ് പതിച്ചതിനും നന്ദി
      ഇനിയും ഈ വഴി വരുമല്ലോ.
      ഹ ഹ എന്ത് മുതലാളി..ചില കൈക്കുറ്റപ്പാടുകള്‍ അത്ര തന്നെ.
      ഈ ബ്ലോഗ്പേജ് ശരിയാക്കി തന്നത് എന്റെ ഫ്രണ്ട് ആണ്. ആ നല്ല ഫ്രണ്ട് തന്ന അനുഗ്രഹത്തിന് ഇപ്പോള്‍ ഞാന്‍ നന്ദി പറയുന്നു.

      Delete
  6. chechi ..... kollam nalla samrambham veendum veendum ezhuthuka..kavitha manoharam ee varikal

    ReplyDelete
  7. നന്നായിരിക്കുന്നു. വീണ്ടും എഴുതുക.

    ReplyDelete
  8. Doctor ഈ വഴി വന്നതിനും കയ്യൊപ്പ് പതിച്ചതിനും നന്ദി
    ഇനിയും ഈ വഴി വരുമല്ലോ.

    ReplyDelete
  9. വരികള്‍ കൊള്ളാം...

    ReplyDelete
  10. ബൂലോകത്തേയ്ക്ക് സ്വാഗതം :)

    ReplyDelete
    Replies
    1. ബൂലോകത്തേക്ക് വരാന്‍ ആഗ്രഹമുണ്ട്
      വഴി നിശ്ച്ചയമില്ലല്ലോ ശ്രീ.

      Delete
  11. മലയാളിയുടെ ആമി ... ഇന്നും അവരെ ഇതിലേക്ക് നയിച്ച കാരണങ്ങള്‍ വിവാദമായി തുടരുമ്പോള്‍ വിഷമം തോന്നും.ഒപ്പം ഈ വിധം ആകാന്‍ കാരണം ആയവര്‍ സമൂഹത്തിനു മുന്‍പില്‍ മാന്യ വേഷത്തില്‍ അവതരിക്കുമ്പോള്‍ ദേഷ്യവും

    ReplyDelete