www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Wednesday 6 March 2013

ഇത് കാരൈക്കുടി (കവിത)



ഒരു തേങ്ങല്‍ കേട്ടുവോ

ഞാന്‍ ഞെട്ടി തിരിഞ്ഞൊന്നു നോക്കി 

ആരുമില്ലെന്‍ പുറകെയെന്നാലുംകേട്ടുഞാൻ

അതുപോലൊരു തേങ്ങൽ വീണ്ടും വീണ്ടും 

ഒരു പെണ്ണിന്‍  ഹൃദയം നുറുങ്ങുന്ന വേദന തൻ സ്വരം

എനിക്കല്ലാതാർക്കു മനസ്സിലാകും??

കരളിന്റെയുള്ളിലോളിപ്പിച്ച  തേങ്ങലുകൾ

എനിക്കല്ലാതാർക്കു മനസ്സിലാകും??

ഞാനും ഒരു പെണ്ണല്ലയൊ... 

പിന്നെ കേട്ടതൊരു  ചിലമ്പിൻ  കിലുക്കം

 ഒരൊറ്റ ചിലമ്പിൻ  തരി കിലുക്കം 

കൂടെ ദീര്‍ഘമാമൊരു നെടുവീര്‍പ്പും 

ഭീതിയാലോ, ചിലപ്പതികാരനായിക

പ്രതികാര ദുര്‍ഗ്ഗയാം കണ്ണകി തന്‍ 

കഥയോര്‍ത്തുകുളിരണിഞ്ഞതോ

എന്‍ മേനിയാകെ വിറച്ചു ഞാന്‍ കണ്ണടച്ചു 

മുനീശ്വരന്‍ കോവില്‍ തെരുവിന്‍ നടുക്കൊരു 

കരിങ്കല്ലില്‍ കൊത്തിയ ബിംബം  പോല്‍ 

വിറങ്ങലിച്ചു നിന്നു പോയീ  ഞാന്‍ 

എഴുന്നു നിന്നെന്നിൽ  മുടിനാരു  പോലും 

പിറകിലാ ചിലംബൊലി

പേടിപ്പിച്ചുകൊണ്ടോടി വരുന്നോ 

മധുരാ നഗരമൊരു മാത്രയെന്‍കണ്ണില്‍ തെളിഞ്ഞു 

ആളുന്ന തീനാളങ്ങള്‍

ആസുരമായ് വാപിളര്‍ന്നടുക്കുന്നുവോ 


ഇത് കാരൈകുടി ...

കണ്ണകിയെ പെറ്റ നാട്‌

ചിലപ്പതികാരം പിറന്ന നാട് 

ഇത് കാരൈക്കുടി .. 

കണ്ണകിയുടെ കുഞ്ഞുപാദങ്ങള്‍ തന്‍

നൃത്തം കണ്ടു പുളകം കൊണ്ട മണ്ണ്

ഇത് കാരൈക്കുടി 

ഒരു പതിവൃതയുടെ ചുടുകണ്ണീര്‍ വീണു നനഞ്ഞ മണ്ണ് 

മറ്റൊരു പെണ്ണിന്റെ  ലാസ്യ നടനത്തില്‍ 

വീണു    മയങ്ങിയ  കാന്തന്നായ് ഒഴുകിയ 

കണ്ണീര്‍ വീണു നനഞ്ഞ  മണ്ണ് 


പഴം തമിഴ് പാട്ടൊഴുകുന്ന കാറ്റില്‍ 

പുഞ്ചിരിക്കുന്നുവോ ഗ്രാമ വീഥികള്‍

എന്മുന്നിലാരോ നടന്നുപോയോ  

കവി കണ്ണദാസനൊ മറ്റാരാനോ ..?  

          *************

17 comments:

  1. ''കാരൈക്കുടി'' വായിച്ചപ്പോള്‍, ചിലപ്പതികാരത്തിന്റെയും, കണ്ണകിയുടെയും പശ്ചാത്തലത്തില്‍ വായിച്ചപ്പോള്‍, എഴുതിയ ആള്‍ക്ക് തോന്നിയപ്പോലെ തന്നെയുള്ള വിചാരങ്ങള്‍ ഓടിയെത്തി! ഏതാനും നിമിഷങ്ങള്തന്നെ ചിന്തകള്‍ അതിനെ ചുറ്റിപ്പറ്റി കടന്നുപോയി.
    ഭാവുകങ്ങള്‍. വീണ്ടും എഴുതുക.

    ReplyDelete
  2. നന്ദി ഡോക്ടര്‍
    ഈ വായനക്കും ഈ നല്ല വാക്കുകള്‍ക്കും.

    ReplyDelete
  3. കാരൈക്കുടി .............വളരെ മനോഹരമായ ആവിഷ്ക്കാരം

    ReplyDelete
  4. @ amritham gamaya
    വളരെ സന്തോഷം ഈ വഴി വന്നതിനും ഈ കയ്യൊപ്പിനും

    ReplyDelete
  5. അംഗനമാർ മൗലീമണീ..
    കോവലനെ തേടും ബാലേ...
    തമിഴകമാകെയും  ശൃംഗാര റാണി നിൻ
    പഴമുതിർക്കൊഞ്ചലിൻ ചോലയായി..!!


    നല്ല കവിത.ഇതു കവിതാ വിഭാഗത്തിൽ വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു..

    ശുഭാശംസകൾ....

    ReplyDelete
  6. നന്ദി.ഒരുപാദ് നന്ദി
    ഈ നല്ല വാക്കുകല്‍ക്ക്

    ReplyDelete
  7. കാരൈക്കുടിയുടെ കഥ ഇഷ്ടമായി

    ReplyDelete
  8. നന്ദി മേനോൻ സർ.
    എന്റെ കാരൈക്കുടിയും കണ്ണകിയും വായിച്ചു അഭിപ്രായം പറഞ്ഞതിന്.

    ReplyDelete
  9. ഇത് കാരൈക്കുടി
    ഒരു പതിവൃതയുടെ ചുടു കണ്ണീര്‍ വീണു നനഞ്ഞ മണ്ണ്
    മറു പെണ്ണിന്‍ ലാസ്യ നടനത്തില്‍
    മയങ്ങി വീണ കാന്തന്നായ് ഒഴുകിയ
    കണ്ണീര്‍ വീണു നനഞ്ഞ മണ്ണ്

    ReplyDelete
  10. നന്ദി ബിലാതതീപട്ടണം
    ഈ വരവിനും വായനക്കും ഈ കയ്യൊപ്പിനും
    ഇനിയും വരുമെന്ന പ്രത്യാശയോടെ

    ReplyDelete
  11. Manoharam aayittundu, pakshe oru kaaryam... Kannakiyude (Kavya) pithaavum Chilappathikaarathinte srashtavum aaya Elango Adikale marannathu shari aayilla ketto....
    Ivide Kannadasanu enthaa role??? Ha Ha....

    ReplyDelete
  12. കവി കണ്ണദാസന്റെയും നാടാണ് കാരൈകുടി .ഇളന്കൊവടികലെപ്പറ്റി എഴുതാൻ അധികമൊന്നും എനിക്കറിയില്ല. ഞാൻ കാരൈകുടി എന്ന സ്ഥലത്ത് പോയി മുനീശ്വരൻ കോവിൽ കാണാൻ... അപ്പോൾ ഒരു സ്ഥലവാസി പറഞ്ഞതാണ് കണ്ണകി പിറന്നത്‌ ഇവിടെ ആണെന്ന് .

    ReplyDelete
  13. നല്ല കവയിത്രി ആണല്ലോ...

    ReplyDelete
  14. ഹ ഹ ചിലപ്പോള്‍ ചില തോന്നലുകള്‍... അത്ര തന്നെ എച്മു

    ReplyDelete
  15. കവയിത്രി ആയതു കൊണ്ടുതന്നെ ഒരു സ്ത്രീയുടെ ഹൃദയം മനസ്സിലാക്കാൻ കഴിഞ്ഞത് ! അല്ലേ ! അതിമനോഹരമായ വരികൾ ! അഭിനന്ദനങ്ങൾ !

    ReplyDelete
    Replies
    1. നന്ദി ബാലാജി സർ.ഈവരവിനും വായനക്കും

      Delete