www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Sunday 21 April 2013

ഭയം ചില മനസ്സുകളിൽ


ഭയം ചില മനസ്സുകളിൽ 

പണ്ടു .....

ദശരഥനെന്തിനു വിങ്ങി വിയര്ത്തു 
മുനി ദമ്പതിമാർ ചാരെ നിന്നു ?
അന്ധൻ മുനി തൻ മുന്നിൽ  വച്ചത് 
സ്വന്തം മകനുടെ  ജഡമെന്നറിഞ്ഞു 
നൊന്തു ശപിക്കെ രാജാവിൻ മന 
മെന്തെ ഞെട്ടി? പേടി കൊണ്ടല്ലേ 

പണ്ടൊരു നാളതിബലവാനൊരുവൻ 
മണ്ടിചെന്നാനിരുപതു കയ്യാൽ 
കയറതെടുത്തു കെട്ടിവരിഞ്ഞു 
 വെള്ളിക്കുന്നു വലിച്ചു കുലുക്കി 
ശശിധരനുള്ളിൽ ചിരിവന്നെന്നാൽ 
 പർവത നന്ദിനി പേടിച്ചില്ലെ.
ഓടിച്ചെന്നവൾ  കാന്തൻ  ചാരെ 
അന്നവർ  കലഹവുമങ്ങനെ തീർന്നു   


മുക്കുവനോതും വാക്കുകൾ  കേൾക്കേ   
ശന്തനു തൻ മുഖമെന്തേ  മങ്ങീ 
ഗംഗാപുത്രനെ ഓർത്തോ  രാജൻ 
സ്വന്തം പ്രജകൾ മന്ത്രീ സത്തമർ 
ഇവരുടെ മുന്നിൽ  ചെറുതാകും തൻ
 സൽ പേരോർത്ത്  ഭയന്നതു കൊണ്ടോ?

ഗുരുവിനു മുന്നിൽ  വിപ്രൻ മട്ടിൽ 
വിദ്യ പഠിക്കാനെത്തി രാധേയൻ 
പൊളി പറഞ്ഞെന്നത് കണ്ടുപിടിച്ചാ 
ഗുരു ശപിച്ചപ്പോൾ ഭയമായോ കർണ്ണാ 
അങ്കത്തട്ടിൽ വിദ്യകളെല്ലാം 
കാറ്റിൽ പറക്കും പഞ്ഞി കണക്കെ 
ഓർമയിൽ നിന്നും പാഞ്ഞകന്നപ്പോൾ 
ഓർതിതെന്റെ വിധിയാണിതെന്നോ 


ഗാന്ധാരി ചെന്നങ്ങു യുദ്ധക്കളത്തിൽ 
കണ്ടതോ മക്കൾ തൻ പ്രേതങ്ങൾ മാത്രം 
അമ്മമനസ്സ് വെന്തു പോയപ്പോൾ 
പൊന്തിയ ശാപ വചസ്സുകൾ കേൾക്കേ 
കൃഷ്നക്ക് തോഴനാം കൃഷ്ണൻ മനസ്സിൽ 
തോന്നിയതേതു വികാരം ഭയമോ 


ഇന്നു. ഒരു അമ്മ മനസ്സ് . 

എൻകുഞ്ഞിതുവരെ  വീടെത്തിയില്ല 
സന്ധ്യയാകുന്നതു കണ്ടീലയെന്നോ 
വിദ്യാലയം വിട്ടാൽ പോകണം നേരെ 
ട്യൂഷനെടുക്കുന്ന  ടീച്ചർ തൻ ചാരേ 
എന്നാലു മെത്തീടാൻ നേരമായല്ലോ 
എന്തെൻ മകളിത്ര വൈകുന്നു ദേവീ 
എന്തൊക്കെയാണിന്നു  പത്രം തുറന്നാൽ 
എന്തെന്തു വാർത്തകൾ ശിവ ശിവ കേൾപ്പു 
എന്റെ മോളാപത്ത് കൂടാതെ വന്നാൽ 
എന്നുണ്ണി കൃഷ്നാ  വെണ്ണ തരാമേ 


മകൾ ...
ട്യൂഷൻ കഴിഞ്ഞിട്ടും കൂട്ടുകാർ  പോയിട്ടും 
ടീച്ചർ തൻ ചാരെ നിൽക്കുവതിന്നായ് 
ഓരോരോ  കാരണമുണ്ടാക്കീ ഞാനും 
കാത്തു നില്പ്പാണിന്നു സന്ധ്യ കഴിയാൻ 
അമ്മയില്ലാത്തപ്പോൾ വീട്ടിലെത്തീടാൻ
 പേടിയാണെന്നു ഞാൻ ആരോടു ചൊല്ലും 
ജോലി കഴിഞ്ഞെന്റെ അമ്മവരും വരെ 
ഈ വീട്ടില് തങ്ങുമെൻ രക്ഷയിതൊന്നെ 
ഇന്നലെ അമ്മയില്ലാ നേരമെന്റെ 
മുറിയിലെന്നച്ചൻ  അച്ഛനല്ലാതായ് 
മുറിതുറന്നോടി ഞാൻ റോഡിലെത്തുമ്പോൾ  
അയലത്തെ വീട്ടിലെ ചേച്ചി ചോദിച്ചു 
എന്തെന്റെ കുഞ്ഞേ നീ വീട് വിട്ടോടുന്നു 
എന്തെങ്കിലും കണ്ടു പേടിച്ചു പോയോ 
എന്തു  ഞാൻ ചൊല്ലേണമന്യരോടെല്ലാം 
എന്നച്ചനെയാണ് ഭയമെനിക്കെന്നോ?
എന്നും കണ്ണീരു മാത്രമാണമ്മ യ്ക്ക് 
എങ്ങനെ ഈകഥ ചൊല്ലീടും ഞാൻ?

കോഴിക്കുഞ്ഞിന് പേടി മാവിൻ കൊമ്പിലിരിക്കും കാക്കപ്പെണ്ണിനെ 
കാക്കയ്ക്കാരെ പേടി കൂട്ടിലെ മുട്ടയുടച്ച  പാമ്പിനെയത്രേ 
പാമ്പിനു പേടിഏറെ മുകളിൽ  വട്ടം ചുറ്റും പരുന്തിനെയെന്നാൽ 
പരുന്തിനാരെ പേടി അതിലും മുകളിലിരിക്കും ദൈവത്തെയോ?


 

31 comments:

  1. ഭയം - തുടക്കം മുതൽത്തന്നെ, സകല ജീവജാലങ്ങൾക്കുമെന്നപോലെ, മാനവരാശിക്ക് കിട്ടിയ ശാപം ആണ്. നമ്മുടെ സംസ്കാരത്തിന്റെതന്നെ ഭാഗമായ പുരാണങ്ങളിലും, അതിന്റെ തുടർക്കഥയായി ഇന്നും ഇത് തുടരുന്നു... അത് വേണ്ട പല ഭാഗങ്ങളും ഉദ്ധരിച്ചു അവതരിപ്പിച്ചത് നന്നായി. വീണ്ടും എഴുതുക. ഭാവുകങ്ങൾ.

    ReplyDelete
  2. ചിലയിടങ്ങളിൽ സ്വന്തം വീട്ടിലും ഇന്ന് ഭയമില്ലാതെ ജീവിക്കാൻ പറ്റുന്നില്ല എന്ന് വാർത്തകളിൽ നിന്ന് അറിയുന്നു.
    നന്ദി ഡോക്ടര ആദ്യത്തെ കമന്റിനു

    ReplyDelete
  3. വാര്‍ത്തകളെന്നും ഭയം വിതയ്ക്കുന്നു!
    ആശംസകള്‍

    ReplyDelete
  4. നന്ദി സർ
    ഈ വായനക്കും കമന്റിനും

    ReplyDelete
  5. ഭയപ്പാടോടെ ജീവിതം
    വളരെ ദുസ്സഹം തന്നെ

    നല്ല രചന, ആവിഷ്കാരം

    ReplyDelete
    Replies
    1. നന്ദി Ajith.
      ഈ വരവിനും ഈ കയ്യൊപ്പിനും

      Delete
  6. ഭയം ... ഭയം ........ ഭയന്നുള്ള ജീവിതം കഠിനം .

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. നന്ദി Nidheesh Krishnan
      ഈ വരവിനും ഈ കയ്യൊപ്പിനും

      Delete

  7. ഭയം ഭംഗിയായി ചിത്രീ‍കരിച്ചു. ഭയാനകം തന്നെ ഈ ലോകം

    ReplyDelete
    Replies
    1. നന്ദി Madhu sir
      വരവിനും ഈ കയ്യൊപ്പിനും

      Delete
  8. ഭയം ഒരു പരിധി വരെ നല്ലതാണ്.തെറ്റുകളിൽ നിന്നുമകന്നു നിൽക്കാനും,അപകടങ്ങളിൽ നിന്നും രക്ഷനേടാനുമൊക്കെ അതുപകരിക്കും.എന്നാൽ,
    സമൂഹത്തിലേയും,ചുറ്റുപാടുകളിലേയും അപകടസന്ധികളിൽ നിന്നും,അവ നൽകുന്ന വിഹ്വലതകളിൽ നിന്നും രക്ഷപെട്ട്,അഭയം പ്രാപിക്കുന്ന സ്വന്തം വീട്ടിൽ,
    രക്ഷാകരം നീട്ടേണ്ട പിതാവിൽ നിന്നും,ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥ,ഭയാനകമെന്നതിനുമപ്പുറമാണ്.!!അതിനു ശേഷമാണ് ദയനീയമായ മറ്റൊരു കാഴ്ച്ച കാണേണ്ടി വരുന്നത്.ഇവിടെ നിയമവും,മാധ്യമങ്ങളും വിചാരണ ചെയ്യുന്നത് വേട്ടക്കാരെയല്ല.
    ഇരയെയാണ്!! വേട്ടക്കാരൻ അപ്പോഴും മറയ്ക്കുള്ളിലായിരിക്കും.ഭയം ഉണ്ടാകേണ്ടത് തെറ്റു ചെയ്തവർക്കാണ്.അല്ലാതെ,അതിനിരയായവർക്കല്ല.നമ്മുടെ 
    രാജ്യത്ത് നടക്കുന്നത് മറിച്ചാണ്.അതു മാറണമെങ്കിൽ,നട്ടെല്ലുള്ള ഭരണാധികാരികളും,നിയമജ്ഞരും വേണം.അതില്ലാത്തത് നമ്മുടെ രാജ്യത്തിന്റെ ദുര്യോഗം.!!

    കവിത വളരെ ഇഷ്ടമായി മാഡം.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം
      ഈ വഴി വന്നതിനും ഇത്രയും നല്ല ഒരു comnment ഇട്ടതിനും

      Delete
  9. ആനുകാലിക പ്രസക്തം.കൂടെ , പുരാണങ്ങളില്‍ നല്ല പരിജ്ഞാനമുണ്ടല്ലോ.
    നന്നായിട്ടുണ്ട്.

    ReplyDelete
  10. നന്ദി അനിതാ.
    ഈ വായനക്കും ഈ കയ്യൊപ്പിനും

    ReplyDelete
  11. കവിതകള്‍ അത്രക്ക് തലയില്‍ കയറില്ല എങ്കിലും ഈ കവിത എനിക്ക് ഇഷ്ടായിട്ടോ , വീണ്ടും വരാം,

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍ ബാബു ഈ കയ്യൊപ്പിനു

      Delete
  12. നല്ല കവിത.പലയിടങ്ങളിലും എഴുത്തിനു വിഷയമാണ് പിതാവ്ന്റെ ലൈഗിക പീഡനം.പദ്മരാജന്റെ ഒരു ചെറുകഥയാണ് എപ്പോഴും മനസ്സില്‍ വരിക.അന്ധയായ ഒരു പെണ്‍കുട്ടിയുടെ കഥ.പുരുഷനായിപ്പോയത്തില്‍ ആത്മനിന്ദ തോന്നുന്ന ചില നിമിഷങ്ങള്‍.രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ അച്ഛനായ എന്നെ മക്കള്‍ സംശയത്തോടെ നോക്കുമോ എന്ന് പോലും ഞാന്‍ ഭയക്കുന്നു.

    ReplyDelete
    Replies
    1. രൂപേഷ് നാം കുട്ടികളോട് പെരുമാരുംപോലെയല്ല ചില വീടുകളിൽ നടക്കുന്നതെന്ന് പത്രങ്ങളും മാധ്യമങ്ങളും നമ്മോടു പറഞ്ഞ അറിവല്ലേ ഉള്ളു.
      നമ്മുടെ മക്കൾ നമ്മെ ഇത് കേട്ടത് കൊണ്ട് ഭയക്കുമെന്ന വിചാരം വെറും ബാലിശമല്ലേ .അവര്ക്ക് അറിയില്ലേ നമ്മുടെ മനസ്സും നമ്മുടെ സ്നേഹവും ..!

      നന്ദി രൂപേഷ് ഈ വായനക്കും കയ്യൊപ്പിനും

      Delete
  13. പരമ ശിവൻ കഴുത്തിലിരുന്ത് പാമ്പ്‌ കേട്ടത് ..ഗരുഡ സൗക്യമാ... പരമശിവന്റെ കഴുത്തിൽ ഇരിക്കുമ്പോൾ പാമ്പിനു എന്ത് ഭയം അല്ലെ...!! ഭയം അങ്ങനെ ആപേക്ഷികം ആവുന്നു അല്ലേ

    ReplyDelete
    Replies
    1. ഭയം ആപേക്ഷികം തന്നെ ആനപ്പുറത്തിരിക്കുന്നവൻ നായെ പേടിക്കുമോ?
      ഈ വരവിനു നന്ദി. ഇനിയും വരുമല്ലോkaattu kurinji.

      Delete
  14. കൊള്ളാം .... നന്നായിരിക്കുന്നു............ അഭിനന്ദങ്ങൾ

    ReplyDelete
    Replies
    1. സംഷി
      ഈ വരവിനും വായനക്കും നന്ദി
      ഇനിയും വരണം

      Delete
  15. നല്ല ആവിഷ്കാരം ... ഭയം സർവ്വത്ര ! ആശംസകൾ

    ReplyDelete
    Replies
    1. ശിഹാബ്മദാരി നന്ദി
      ഈ വരവിനും വായനക്കും

      Delete
  16. സ്വന്തം വീട്ടില്‍ പോലും നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് വരുമ്പോള്‍ മനസ്സില്‍ നിറയുന്നത് ഒരാധിയാണ്...

    ReplyDelete
    Replies
    1. നന്ദി Nisha .നാം കുട്ടികളോട് പെരുമാരുംപോലെയല്ല ചില വീടുകളിൽ നടക്കുന്നതെന്ന് പത്രങ്ങളും മാധ്യമങ്ങളും നമ്മോടു പറഞ്ഞ അറിവല്ലേ ഉള്ളു.ഭയം ഒരു പരിധി വരെ നല്ലതാണ്.തെറ്റുകളിൽ നിന്നുമകന്നു നിൽക്കാനും,അപകടങ്ങളിൽ നിന്നും രക്ഷനേടാനുമൊക്കെ അതുപകരിക്കും.

      ഈ വായനക്കും ഈ കയ്യൊപ്പിനും

      Delete
  17. മനുഷ്യന്‍ ഇവിടെ എത്തിനില്ക്കുന്നു.....
    മനുഷ്യന്‍ എന്താണിങ്ങനെ?
    നല്ല കവിത.
    ആശംസകള്‍ ....

    ReplyDelete
    Replies
    1. എപ്പോൾ എന്താണ് മനസ്സിൽ തോന്നുക,ചെയ്യുക എന്ന്
      ചിലപ്പോൾ ,ചില മനുഷ്യർക്ക്‌ അറിയാതെ ആയിരിക്കുന്നു...
      എന്താണിതിനു പോംവഴി..?
      ആര് ഉത്തരം തരും?
      ഈ വരവിനും വായനക്കും നന്ദി വിനോദ്

      Delete
  18. ഭയം... ഭയം..
    വരികള്‍ വളരെ നന്നായി... അഭിനന്ദനങ്ങള്‍.

    ReplyDelete
  19. എച്മുക്കുട്ടീ
    നന്ദി ഈ വായനക്ക്

    ReplyDelete