www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Saturday 21 September 2013

ഒരു ദിവസത്തിന്റെ തുടക്കം




ഫ്രിഡ്ജ്‌  തുറന്നു പിടിച്ചു ആലോചിച്ചു.. എന്തിനായിരുന്നു ഇപ്പോള്‍ ഇങ്ങോട്ട് വന്നത്.. മറന്നു പോയി. ശരി ഓര്‍ത്താല്‍ അപ്പോള്‍ വരാം. ഈയിടെ  എന്തൊരു മറവി ആണ്..  തലച്ചോറിനും രോഗം വന്നുവോ..വല്ലാത്ത മനപ്രയാസം തോന്നി..
മനസ്സു പറയുന്നു.. നീ ഒക്കെ മറന്നിരിക്കുന്നു...നിനക്ക് വയസ്സായിരിക്കുന്നു..
വയസ്സായാല്‍ മറവി വരുമോ. അതിനു മാത്രം വയസ്സുണ്ടോ തനിക്കു.. അമ്മ മരിക്കുന്നത് അമ്പതി എട്ടു വയസ്സുള്ളപോള്‍ ആണ് .അതുവരെ  പുരാണ കഥകളും സംസ്കൃത ശ്ലോകങ്ങളും ഒക്കെ ചൊല്ലി അതിന്‍റെ അര്‍ത്ഥവും ഒക്കെ പറഞ്ഞു തരുമായിരുന്നല്ലോ. അത്രയും പ്രായം തനിക്കു ആയില്ലല്ലോ. എന്നിട്ടും... ഇനി വല്ല അല്ഷിമെര്സും ..ഭഗവാനെ നീ തന്നെ തുണ..

ഹാവൂ . ചീര അരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കത്തി വിരലില്‍ ചെറുതായി കൊണ്ടു .. കുറച്ചു നേരം ഒന്ന് അമര്‍ത്തി പിടിച്ചു..ചോര നിന്നു....ഇത് കണ്ടാല്‍ മതി മോള്‍ ദേഷ്യപ്പെടും.
ഭക്ഷണം ഉണ്ടാക്കാന്‍ ഒരു സ്ത്രീ വരുന്നുണ്ട്. അവള്‍ ചിലപ്പോൾ  നേരം വൈകിയേ വരൂ . ചിലപ്പോൾ വന്നില്ലെന്നും വരും .
അവൾ വന്നിട്ട് ഉണ്ടാക്കട്ടെ അമ്മ എന്തിനാ അപ്പോഴേക്കും ഇതൊക്കെ ഉണ്ടാക്കുന്നത്‌ എന്ന് മോള് ചോദിക്കും. പക്ഷെ അവൾ വന്നില്ലെങ്കിൽ മോളും കുഞ്ഞുങ്ങളും വല്ല ബ്രെഡ്‌ ജാം ഒക്കെയായി പ്രാതൽ കഴിക്കേണ്ടെ, ലഞ്ച് കൊണ്ട് പോകാനും കഴിയില്ല. 
തനിക്കു ഇതൊരു കഷ്ടപ്പാടെ അല്ല  എന്ന്  എത്ര തവണ പറഞ്ഞിട്ടും അവള്‍ക്കു മനസ്സിലാകുന്നില്ല. അവളുടെ വിചാരം അമ്മയെ ഇവടെ കൊണ്ട് വന്നു ജോലിക്കാരി ആക്കിയെന്നു ആരെങ്കിലും വിചാരിച്ചാലോ എന്നാണു.. അല്ലാതെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ അവള്‍ക്കും ഇഷ്ടമാണ്.പാവം കുട്ടി. എന്തറിയാം അവള്‍ക്കു..ഇത് കൂടി ഇല്ലായിരുന്നെങ്കില്‍ എങ്ങനെ സമയം പോക്കും ഇവിടെ..
ഇറങ്ങി നടക്കാന്‍ പറമ്പുകള്‍ ഇല്ല. വായിക്കാന്‍  ആണെങ്കില്‍   പുസ്തകങ്ങള്‍   താന്‍ വരുമ്പോള്‍ കൊണ്ട് വന്ന വളരെ കുറച്ചു മാത്രമേ ഉള്ളു. 
ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഓഫീസില്‍  ചിലര്‍ പുസ്തകങ്ങള്‍ വില്‍ക്കാന്‍ വരും. അവരുടെ കയ്യില്‍ ഇഷ്ടപ്പെട്ട ബുക്സ് കണ്ടാല്‍ വാങ്ങും. ഇഷ്ടപ്പെട്ടത് എന്തെങ്കിലും അവരോടു പറഞ്ഞാല്‍ കൊണ്ട് തരികയും ചെയ്യും..അല്ലാതെ ബുക്സ് തേടി    പുറത്തു നടക്കുകയൊന്നുമില്ല. വീട് വിട്ടാല്‍ ഓഫിസ്. അവിടം വിട്ടാല്‍  നേരെ വീട്. അതായിരുന്നല്ലോ തന്‍റെ രീതി. എത്ര പുസ്തകങ്ങള്‍ അങ്ങനെ തന്‍റെ ശേഖരത്തില്‍ ഉണ്ട്. രണ്ടു അലമാര നിറയെ..
ഒക്കെ ഒരു പ്രാവശ്യം എടുത്തു മറിച്ചു  നോക്കിയിട്ട്   പോലുമില്ല . അതൊക്കെ  പിശുക്കന്‍  നിധി  കാക്കും  പോലെ  കരുതി  വച്ചത്  ജോലി മതിയാക്കി    വീട്ടില്‍  ഇരിക്കുമ്പോള്‍  സമയം ചിലവഴിക്കാന്‍  മറ്റു  മാര്‍ഗം  തേടെണ്ടല്ലോ    എന്ന് കരുതിയാണ് .  പക്ഷെ ജോലിയില്‍ നിന്നു പിരിഞ്ഞത് വര്‍ഷങ്ങളായി കേള്‍ക്കാന്‍ കൊതിച്ച ഒരു വാര്‍ത്ത അറിഞ്ഞ ശേഷമാണ്. ഏക മകള്‍ ഒരു കുഞ്ഞിനെ തരാന്‍ പോകുന്നു. പിന്നെ എന്തു നോക്കാന്‍ അവളുടെ അടുത്തേക്ക് പോന്നു
ഇങ്ങോട്ട് പോരുമ്പോള്‍  താന്‍ കുറെ പുസ്തകങ്ങള്‍  കൂടി എടുത്തു വച്ചതാണ്.   ഭര്‍ത്താവ് പറഞ്ഞു.. ഇതൊക്കെ തൂക്കിഎടുത്തു  ചെല്ലുമ്പോള്‍ എയര്‍ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ തൂക്കം അധികമാണ് എന്ന് പറഞ്ഞു  ഒക്കെ വാരി പുറത്തിടും അപ്പോള്‍ നിന്‍റെ പുസ്തകം  നഷ്ടപ്പെടുകയില്ലേ. ഒക്കെ ഇവിടെ ഇരിക്കട്ടെ. നമുക്ക്  ഇനി വരുമ്പോള്‍ എടുക്കാമല്ലോ.  എപ്പോള്‍ വരുമ്പോഴും മകള്‍ക്ക് എന്തെങ്കിലും വിശേഷവിധിയായി നാട്ടില്‍ നിന്നും കൊണ്ട് പോകാന്‍ എടുത്തു വെക്കും പിന്നെ പുസ്ടകങ്ങള്‍  വീണ്ടും പുറത്തു തന്നെ...
ഇവിടെ പുറത്തിറങ്ങാന്‍ ഇഷ്ടം തോന്നാറില്ല. അറിഞ്ഞുകൂടാത്ത ഭാഷ സംസാരിക്കുന്ന ആളുകളെ അഭിമുഖീകരിക്കാന്‍  എന്തോ ഒരു വല്ലായ്മയാണ്. എന്തു പറയും.ഒരു ചിരിയില്‍ ഒതുക്കി അവിടെ നിന്നു മാറുകയല്ലാതെ.
പണ്ടും പുറത്തിറങ്ങി നടക്കാറെ  ഇല്ല. ഒരു സാരി വാങ്ങാന്‍ പോലും പോകില്ല. അദ്ദേഹം മൂന്നു നാലെണ്ണം കൊണ്ട് വരും അതില്‍ ഇഷ്ടമുള്ളത് എടുക്കും ബാക്കി  അദ്ദേഹം തിരിച്ചു കൊണ്ടുപോയി കടയില്‍ കൊടുക്കും. കൂട്ടുകാരന്‍റെ വലിയ വസ്ത്ര  വ്യാപാര ശാലയില്‍ നിന്നും എടുക്കുന്നത് കാരണം തിരിച്ചു കൊടുത്താലും വാങ്ങിക്കോളും.. എന്നാലും താന്‍ ചുറ്റുന്ന സാരികള്‍ ഒക്കെ കൂട്ടുകാര്‍ക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന് തുണി എടുക്കാന്‍ അറിയാം. ഒരിക്കല്‍ തന്‍റെ ഏട്ടന്‍ പറഞ്ഞു നിന്‍റെ ഭര്‍ത്താവിന്‍റെ സെലെക്ഷന്‍ ഒക്കെ  നല്ലതാണല്ലോ.എന്ന്..
 ഇന്ന് ആ പെണ്ണ് വരില്ല എന്ന് തോന്നുന്നു.ശരി ബാക്കി കൂടി ഉണ്ടാക്കാം.

ചീര തോരനും അച്ചിങ്ങ മെഴുകു പുരട്ടിയും സാമ്പാറും. അത് മതി. മകളുടെ    ഭര്‍ത്താവ് എപ്പൊഴു പറയും അമ്മ ഉണ്ടാക്കുന്നത്‌ എന്തു സ്വാദാണ്. എന്‍റെ ഭാര്യ എന്തെ ഇതൊന്നും പഠിച്ചില്ല...അവള്‍ ഉണ്ടാക്കും എന്തെങ്കിലും പച്ചക്കറികള്‍ എടുത്തു അവള്‍ക്കു തോന്നിയ പോലെ അതിനു സാംബാറുമായോ എരിശ്ശെരിയുമായോ ഒരു ബന്ധവും  കാണില്ല.എന്നേയുള്ളു.
 താന്‍ ചിരിക്കും ആല്ലാതെ എന്തു പറയാന്‍..
 ,"കൈപ്പുന്ന്യ മില്ല  തെല്ലും ഇതിനെ ആര് പഴക്കി 
എന്നുള്ള അപ്പേരിനു  എന്‍റെ മകളെ വഴി വച്ചിടല്ലേ"
 എന്ന്  തന്‍റെ അമ്മ പറയാറുള്ളത് ഓര്‍ത്തു പോയി..
ഇവള്‍ ചെറുപ്പത്തില്‍  ഒരിക്കലും അടുക്കളയില്‍ കയറുകയില്ലായിരുന്നു. ഒരു കുടുംബം പുലര്ത്താറായാല്‍ നീ എന്തു ചെയ്യും എന്ന് ചോദിച്ചാല്‍ പറയും ഞാന്‍ ഒരു കുക്ക്നെ വക്കും .അത് പോലെ തന്നെ അവള്‍ ചെയ്തു. 

നല്ല ഒരു പെണ്ണായിരുന്നു മുന്പു ഉണ്ടായിരുന്ന പ്രേമ . എന്തു വച്ചാലും നല്ല സ്വാദായിരുന്നു. മലയാളിയായ അവള്‍ക്കു എല്ലാ മലയാള സദ്യയുടെ കറികളും വെക്കാന്‍ അറിയാമായിരുന്നു. അവള്‍ ഉണ്ടായിരുന്നപ്പോള്‍ താനും അടുക്കളയില്‍ ചെന്ന് അവളോട്‌ സംസാരിച്ചിരിക്കും.എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവള്‍ തന്നോട് ചോദിച്ചേ ചെയ്യുമായിരുന്നുള്ളൂ . ആ സ്ഥലത്ത് നിന്നും മാറ്റമായി പോന്നപ്പോള്‍  വിഷമത്തിലായത്  താനാണ്   . അവിടെ നിറയെ മലയാളികളുടെ വീടുകള്‍ ഉണ്ടായിരുന്നു. എന്ന് മാത്രമല്ല അവരൊക്കെ നല്ല സ്നേഹമുള്ള കൂട്ടത്തിലുമായിരുന്നു.. ഈ സ്ഥലത്തേക്ക് പോന്നപ്പോള്‍ ആ നല്ലവരെയും പ്രേമയെയും വിട്ടു പോരേണ്ടി വന്നു..പിന്നെ ഇവിടെ ജോലിക്ക്  വന്നതൊക്കെ ഭാഷ അറിയാത്ത പെണ്ണുങ്ങൾ .ഒരു വക നാവിനു രുചിയോടെ വെക്കാനറിയില്ല. അങ്ങനെ താന്‍ തന്നെ സന്തോഷപൂര്‍വ്വം അടുക്കളയില്‍ കയറി...
അമ്മമ്മേ   . 
കുഞ്ഞു  വന്നു നിന്നത്   താന്‍ കണ്ടെയില്ലല്ലോ  .അവന്റെ മമ്മ കുളിപ്പിച്ച് വിട്ടതാണ് 
കുറച്ചു പുട്ടും പഴവും നെയ്യ് കൂട്ടി കുഴച്ചു കുഞ്ഞു ഉരുളകള്‍  ഉണ്ടാക്കി പ്ലേറ്റില്‍ വച്ച് കൊടുത്തു...
അവനു ഇഷ്ടം തനിയെ എടുത്തു കഴിക്കാന്‍ ആണ്.പാലും കുടിച്ചു  കഴിഞ്ഞപ്പോള്‍ അവന്‍റെ മുഖം കഴുകിച്ചു ഉടുപ്പിടീച്ചു .
കൊച്ചു ബാഗ് എടുത്തു തോളില്‍ തൂക്കി അവന്‍ കവിളില്‍ ഒരു ഉമ്മ തന്നു . അമ്മമ്മ ഗിവ് മി എ കിസ്സ്‌... .എന്നും പറഞ്ഞു അവന്‍ മുഖം അടുപ്പിച്ചു നിന്നപ്പോള്‍ കെട്ടിപിടിച്ചു രണ്ടു കവിളിലും മുത്തം കൊടുത്തു. 

സ്കൂള്‍ വാന്‍ വരും വരെ ഗേറ്റിനു  അടുത്ത് മോന്‍റെ  കുഞ്ഞുവിരലുകള്‍ പിടിച്ചു നിന്നു. ദൂരെ നിന്നും മഴത്തുള്ളികള്‍ എന്ന പ്ലേ സ്കൂളിന്റെ വാന്‍ വരുന്നത് കണ്ടപ്പോള്‍ കുഞ്ഞു സന്തോഷം കൊണ്ട് തുള്ളിച്ചാടി.  

വാന്‍ ഈസ്‌ കമിംഗ്  അമ്മമ്മ. 

വാനില്‍ എടുത്തു കയറ്റിയപ്പോള്‍  ചിരിച്ചു കൊണ്ട് തന്നെ നോക്കി ബായ്  അമ്മമ്മ എന്ന് പറഞ്ഞു ഒരു ഉമ്മ കൂടി തന്നു. വാന്‍ അകന്നു പോകുമ്പോള്‍  അകത്തുള്ള എല്ലാ കുഞ്ഞുങ്ങളും ഒന്നായി ബൈ അമ്മമ്മ എന്ന് പറഞ്ഞു കൊണ്ടിരുന്നു..
എന്തു സ്നേഹമുള്ള കുട്ടിയാണ് അവന്‍  ..........രണ്ടര വയസ്സായെ ഉള്ളു. അമ്മയുടെ അടുത്ത് ചെന്ന് കിടന്നു ദൂത് താ  മമ്മാ  എന്നും പറഞ്ഞു കൊഞ്ചി ഇത്തിരി പാല് കട്ട് കുടിച്ചാല്‍ പിന്നെ അവനു അമ്മമ്മ മാത്രം മതി.
 രാത്രി എന്നും അവന്‍റെ അമ്മയുമായി വഴക്കാണ്. ഐ വാണ്ട്സ് ടു സ്ലീപ്‌ വിത്ത്‌ അമ്മമ്മ.  അവള്‍ക്കാണെങ്കില്‍ കുട്ടിയെ കെട്ടിപ്പിടിച്ചു കിടക്കണം എന്നാണു.. 
 'പകല്‍ മുഴുവന്‍ അമ്മമ്മയുടെ കൂടെയല്ലായിരുന്നോട. ഇപ്പോള്‍ ഇങ്ങോട്ട് വാ. മമ്മ ഉറക്കാം നിന്നെ..  
 'നോ മമ്മ ഐ വില്‍ സ്ലീപ്‌ വിത്ത്‌ അമ്മമ്മ '. എന്തു കടുംപിടിത്തമാണ്   ചിലപ്പോള്‍ കുട്ടിക്ക്...
തന്‍റെ മകള്‍ ചെറുതായിരുന്നപ്പോള്‍ ഇങ്ങനെ ആയിരുന്നു. താന്‍ ഓഫീസില്‍ നിന്ന് വന്നാലും അവള്‍ ഒന്നുകില്‍ കളിച്ചു കൊണ്ടിരിക്കും അല്ലെങ്കില്‍ അച്ഛമ്മയുടെ  കൂടെയോ ചിറ്റയുടെ  കൂടെയോ ഒട്ടിനില്‍ക്കും.. അന്ന് തനിക്കും ഇത് പോലെ സങ്കടം വരാറുണ്ട്.ആനി തോമസ്‌ എന്ന  കൂട്ടുകാരിയോട് ഒരിക്കല്‍ അത് പറയുക പോലും ചെയ്തു . അന്നേരം അവള്‍ ആശ്വസിപ്പിച്ചു.. വലുതായാല്‍ അവള്‍ നിന്‍റെ സ്നേഹം തിരിച്ചറിയും ...അത്    ശരിയായി. വളര്‍ന്നപ്പോള്‍ മോള്‍ തന്നെ എത്ര മാത്രം സ്നേഹിക്കുന്നു..
മദിരാശി പട്ടണത്തിലേക്ക് പഠിക്കാന്‍ ആയി പോന്നപ്പോള്‍ തനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല. ഇത്ര നാളും തന്നെ വിട്ടു പിരിയാതെ നിന്നവള്‍ ആദ്യമായി ഇത്ര അകലേക്ക്‌...............,....സഹിച്ചല്ലെ പറ്റു. 
കുട്ടിക്ക് മദ്രാസ്‌ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കണം എന്നാണു വാശി. ആയിക്കോട്ടെ.. ആ വിട്ടുനില്‍ക്കല്‍ അങ്ങ് നീണ്ടു പോയി. പഠിച്ച ഉടനെ ജോലികിട്ടി  . 

പിന്നെ താമസിയാതെ അവളുടെ കല്യാണം കഴിഞ്ഞപ്പോള്‍   ഏറെയൊന്നും ആ വിരഹം അനുഭവപ്പെട്ടില്ല  ..അപ്പോളേക്കും അത് ശീലമായി കഴിഞ്ഞിരുന്നു.
ക്ളോക്കില്‍  മണി അടിച്ചപ്പോള്‍ ഞെട്ടി.  മോള്‍ കുളി കഴിഞ്ഞു ഇപ്പോള്‍ എത്തും.പിന്നെ ഒന്നും കഴിക്കാതെ ഓരോട്ടമാകും 
അവളുടെ ടിഫിന്‍ ബോക്സ്‌ എടുത്തു . കുറച്ചു ചോറ് ഒരു പാത്രത്തില്‍ ഇട്ടു. ഒരു കൊച്ചു കുഞ്ഞിനു കഴിക്കാന്‍ ഉള്ളതെ ഉള്ളു. അത്രയേ  അവള്‍ കഴിക്കുള്ള്. അധികം ചോറ് ഉണ്ടാല്‍   വണ്ണം വച്ചാലോ എന്ന് പേടിയാണ്.മറ്റൊരു കൊച്ചു പാത്രം എടുത്തു അതില്‍ കുറെ പച്ചക്ക് കഷണിച്ച കാരറ്റും വെള്ളരിയും തക്കാളിയും  നിറച്ചു.  ഒന്നില്‍ കുറച്ചു ചീര തോരനും പിന്നെ കുറച്ചു തൈര്‍  മറ്റൊന്നില്‍ എടുത്തു. എല്ലാം കൂടെ ഒരുമിച്ചു ക്ലിപ്പ് ചെയ്തു. ടിഫ്ഫിന്‍ ബോക്സില്‍ വച്ചു .
. അപ്പോളേക്കും മോള്‍ എത്തി  
പൊട്ടു തൊടില്ല കണ്ണെഴുതില്ല. മുടി പോലും ചീകാറില്ല. ഇങ്ങനെ ഒരു പെണ്ണ്. അത് പറഞ്ഞാല്‍ അവള്‍ക്കു ഇഷ്ടപ്പെടില്ല. ഇങ്ങനെ മതി.. എന്നാണു പറയുക. കല്യാണം കഴിഞ്ഞാല്‍ ഈ ശീലം മാറും എന്നാണു കരുതിയത്‌...പക്ഷെ  കെട്ടിയവന്‍ അതിനൊന്നും നിര്‍ബന്ധിക്കില്ല. അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ അമ്മെ  എന്നാണു അവന്‍ പറയുക. 
എന്നാല്‍ അവനോ പാന്റ്സിന്  ചേരുന്ന ഷര്‍ട്ട് അതിനു ചേരുന്ന സോക്സ്‌, , എന്തിനു ബെല്‍റ്റ്‌ പോലും ചേരുന്ന നിറം തന്നെ വേണം ...കുഞ്ഞിനെ ഒരുക്കുമ്പോഴും  അങ്ങനെ  തന്നെയാണ്.
ആ ബെല്‍റ്റ്‌ ഇടല്ലേ അത് ആ പാന്റ്സിന് ചേരില്ല എന്നൊക്കെ കുഞ്ഞിനോട് പറയുന്നത് കേള്‍ക്കാം.
മോള് നിന്ന നില്‍പ്പില്‍ ഒരു ഗ്ളാസ്‌ പാല് കുടിച്ചു.
"സമയം പോയി അമ്മ. വേറെ ഒന്നും വേണ്ട" എന്നും പറഞ്ഞു  കാറിന്‍റെ

കീ എടുത്തു ഓട്ടം തുടങ്ങി..
ലഞ്ച് ബോക്സ്‌ എടുക്കുന്നില്ലേ  ഇതാ മോബൈലെടുക്കെണ്ടേ..
താന്‍ ഓര്മപ്പെടുത്തിയില്ലായിരുന്നെങ്കില്‍  അവള്‍ ഒക്കെ മറക്കും..
വേഗം കയ്യില്‍ കൊണ്ട് ചെന്ന് കൊടുത്തു.. അവളുടെ കാര്‍ അകന്നു പോയപ്പോള്‍ ഗേറ്റ് അടച്ചു വീട്ടിനുള്ളിലേക്ക് കയറി.. പുലര്‍ച്ചെ കുളി കഴിഞ്ഞതാണ് മുടി ഒന്ന് കൂടെ വിടര്‍ത്തി ചീകി കെട്ടി. 
ഇനി ഉച്ചയാകുമ്പോള്‍ കുഞ്ഞു വരും അത് വരെ തനിക്കു ഫേസ് ബുക്കിലെ കൂട്ടുകാരെ കണ്ടു സംസാരിക്കാം.. 
  .. നേരെ ചെന്ന് ലാപ്ടോപ് ഓണ്‍ ചെയ്തു

46 comments:

  1. അമ്മയുടെ സ്നേഹത്തെക്കാൾ മഹത്തായി മറ്റെന്തുണ്ട് ഈ ലോകത്തിൽ...
    ഇതു വായിക്കുമ്പോൾ ഞങ്ങൾക്കും അമ്മസ്നേഹം നന്നായി അനുഭവപെടുന്നുണ്ട്.. മനോഹരയിട്ടുണ്ട് ഈ അമ്മയുടെ സ്നേഹവരികള്‍.........മോളുടെ ഭക്ഷണ രീതിയെക്കുറിച്ച് പറയുമ്പോൾ അറിയാതെ ഞാൻ ഒരു ഗാനം ഓര്ത്തുപോയി ..

    കുമ്പിളില്‍ വിളമ്പിയ പൈമ്പാല്‍ എന്നോര്‍ത്തു ഞാന്‍ അമ്പിളി കിന്നത്തെ കൊതിച്ചിരുന്നു...അന്നത്തെ അന്ദിയില്‍ അത്താഴ പാത്രത്തില്‍ അമ്മ തന്‍ കണ്ണീരോ തിളച്ചിരുന്നു.....അങ്ങനെ ഞാന്‍ അന്നും കരഞ്ഞിരുന്നു----


    ReplyDelete
    Replies
    1. എന്തെങ്കിലും കാരണം കൊണ്ട് എന്നും മക്കളെ ഓര്‍ത്തു അമ്മമാര്‍ക്ക് കരച്ചില്‍ തന്നെ.
      ഭക്ഷണം വിളമ്പാനില്ലാതെ എന്റെ അമ്മ കരഞ്ഞു.. വിളമ്പിയ ഭക്ഷണം കഴിക്കാത്തതിനു എന്റെ മനസ്സ് കരയുന്നു.ഇനി നാളെ എന്റെ മകള്‍...(ഈശ്വരാ അവള്‍ ഒന്ന് കൊണ്ടും കരയാതിരിക്കട്ടെ.)
      നന്ദി Shankar Vijay..
      ആദ്യമായി എന്റെ ബ്ലോഗില്‍ എത്തിയതിനും ഈ നല്ല കമന്റിനും.

      Delete
  2. ദിവസങ്ങളങ്ങനെ മുമ്പോട്ട് പോകട്ടെ
    അമ്മമാര്‍ സന്തോഷവും സമാധാനവും അനുഭവിക്കട്ടെ

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. അജിത്‌ എന്റെ പ്രിയ സുഹൃത്തേ നന്ദി
      എന്റെ കഥ വായിച്ചു കയ്യൊപ്പ് ചാര്ത്തിയതിനു

      Delete
  3. അമ്മയുടെ..അമ്മൂമ്മയുടെ മനസ്സും വിചാരങ്ങളും ജീവിതവും ഒക്കെ വരികളില്‍ തന്മയത്വത്തോടെ പകര്‍ത്തി.ആശംസകള്‍

    ReplyDelete
    Replies
    1. ഒരു പാട് സന്തോഷം മുഹമ്മദ്‌ സര്‍.
      ഇവിടെ എത്തി ഇത് വായിച്ചു ഈ കയ്യൊപ്പ് ചാര്‍ത്തിയതിനു.

      Delete
  4. തികച്ചും സ്വാഭാവികമായ കാര്യങ്ങൾ അതേ രീതിയിൽ എടുത്ത് എഴുതുമ്പോൾ ഉള്ള തന്മയത്വം - അതാണ്‌ എനിക്ക് തോന്നിയത്. അതേ, ഇതുതന്നെയാണ് ജീവിതഗന്ധിയായ അനുഭവങ്ങൾ. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി ഡോക്ടര്‍ എപ്പോഴും എന്‍റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനു

      Delete
  5. മാതൃസ്നേഹം തുളുമ്പിനില്‍ക്കുന്ന വരികള്‍....
    മക്കള്‍ക്കും പേരമക്കള്‍ക്കും തണലായി.......
    ഹൃദ്യമായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete
    Replies
    1. ഇന്ന് അല്‍ഷമെര്സ് ദിനം ..എനിക്കിപ്പോ നല്ല മറവിയാ.
      അങ്ങനെ ഓരോന്ന് ഓര്‍ത്തുപോയി
      നന്ദി തങ്കപ്പന്‍ സര്‍ ഈ വായനക്കും കയ്യൊപ്പിനും

      Delete
  6. ഒരു നല്ല അമ്മയും അമ്മൂമ്മയും , നല്ലൊരു എഴുത്തുകാരിയും ആണെന്ന് മനസ്സിലായി.. അങ്ങനെയുള്ളവരെ അല്ഷിമേര്സ് പിടിക്കില്ല .. :)

    നല്ല എഴുത്തിനു ആശംസകള്‍,...

    ReplyDelete
    Replies
    1. thank You Manoj Kumar..
      ആ അസുഖത്തെ മാത്രമല്ല, എനിക്ക് പേടി.വയസ്സായാല്‍ തീരെ കിടപ്പിലായി പോയാലോ..കുട്ടികള്‍ക്ക് അവരുടെ ഓട്ടപ്പാചിലില്‍നമ്മള്‍ ഭാരമാകില്ലേ.
      ഇവിടെ എത്തിയതിനും ഈ വായനക്കും നന്ദിയും സന്തോഷവും.

      Delete
  7. അമ്മയായും അമ്മൂമ്മയായും തിരക്കിൽ സ്വയം അലിയുന്നത് പല സ്ത്രീകളും നന്നായി ആസ്വദിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്..... ഈ തിരക്കിൽ പ്രായത്തിന്റേതായ പ്രശ്നങ്ങളൊന്നും അവരെ അലട്ടുകയില്ല.... ഒരു തരത്തിൽ മനസ്സും ശരീരവും സജീവമാക്കി നിത്യയൗവനം കാത്തുസൂക്ഷിക്കാൻ ഈ തിരക്കുകൾ അവരെ സഹായിക്കുന്നു....

    നന്നായി എഴുതി

    ReplyDelete
    Replies
    1. നമ്മള്‍ ഏതു പ്രായത്തിലും എപ്പോഴും ആര്‍ക്കെങ്കിലും എന്തെങ്കിലും നന്മ ചെയ്തു കൊടുത്തു കൊണ്ടേയിരിക്കണം.അത് മക്കള്‍ക്കാനെങ്കിലും അല്ലെങ്കിലും. ..നമ്മളെ ആര്‍ക്കും വേണ്ടാതായാല്‍ പിന്നെ ഈ ജീവിതം കൊണ്ട് എന്ത് കാര്യം?

      ഈ വായനക്കും കയ്യൊപ്പിനും ഒരു പാട് സന്തോഷം ഈ വരവിനു നന്ദി.

      Delete
  8. ഇതിനെ ഒക്കെ മൊത്തം കണ്ടിട്ടായിരിക്കാം
    'ജനെറെഷന്‍ ഗാപ്പ്' എന്ന് പറയുന്നത് !!
    'നമ്മള്‍ നില്‍ക്കുന്നിടത്ത് നില്‍ക്കണമെങ്കില്‍, ഓടി കൊണ്ടിരിക്കണം
    എന്ന അവസ്ഥ !

    ReplyDelete
    Replies
    1. അതെ മേനോന്‍ സര്‍. പഴയ പോലെയല്ലല്ലോ. ഞാന്‍ ജോലി ചെയ്യുമ്പോള്‍ 10 നു പോയി 5 നു വീട്ടിലെത്താം. പിന്നെ നാം ആയി നമ്മുടെ പാടായി. ഇപ്പോള്‍ പിള്ളേര് ഓഫീസില്‍ നിന്നും വരുന്നത് ഒരു നേരത്താണ്. വിളിക്കുംബോളോക്കെ ജോലി തിരക്കിലാണ്.
      ഇപ്പോള്‍ ഓടിക്കൊണ്ടിരുന്നാലെ നില നില്‍പ്പുള്ളൂ.(അതിനു എന്താ സര്‍ക്കാര്‍ ജോലിക്ക് കിട്ടുന്നപോലെയല്ലല്ലോ ഇന്നവര്‍ വാങ്ങിക്കുന്ന അഞ്ചക്ക ശമ്പളം)

      Delete
  9. എന്ത് പറഞ്ഞാലും നല്ല മെഴുക്കുപുരട്ടി പോലെ സ്വാദും മണവും ഗുണവും ഉള്ള എഴുത്ത് പിന്നെ മറവി കൈപുണ്യം എല്ലാം ഓരോ വ്യക്തിത്വത്തിന്റെ ഭാഗം കൂടി ആണല്ലോ അത് പ്രായത്തിന്റെ ആകണം എന്നില്ല എന്തായാലും ആരോഗ്യമായി ഇരിക്കണം ആര്ക്കും ഭാരം ആകാതിരിക്കണമെങ്കിൽ അത് സത്യമാണ്

    ReplyDelete
    Replies
    1. നന്ദി ബൈജു ഈ വരവിനും കയ്യൊപ്പിനും.
      36 വയസ്സിനുള്ളില്‍ കിടപ്പായി പോയവളാണ് ഞാന്‍. മരുന്നും എന്റെ മനസ്സിന്റെ ധൈര്യവും കൊണ്ട് ഇന്ന് ഇതുപോലെ നടക്കുന്നു.ആര്‍ക്കും ഭാരമാവല്ലേ എന്നൊരു പ്രാര്‍ത്ഥനയെ എനിക്ക് വേണ്ടിയുള്ളൂ.
      ഈ വായനക്ക് എന്റെ സന്തോഷം അറിയിക്കുന്നു

      Delete
  10. മറക്കുവാനാകുമോ
    ആ അമ്മിഞ്ഞപ്പാലി൯ മധുരം..
    ഒരു മാതൃത്വ നൊന്പരം പക൪ത്തിയതില്
    അഭിനന്ദനങ്ങള്....

    ReplyDelete
    Replies
    1. ഈ ആദ്യ വരവിനും വായനക്കും നന്ദി

      Delete
  11. Hello from France
    I am very happy to welcome you!
    Your blog has been accepted in Asia United Arab Emirates_____N°33 a minute!

    On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
    Invite your friends to join us in the "directory"!
    The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
    photography and poetry. So you will be able to find in different countries other people with passions similar to your ones.
    We are fortunate to be on the Blogspot platform that offers the opportunity to speak to the world.
    The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
    You are in some way the Ambassador of this blog in your Country.
    This is not a personal blog, I created it for all to enjoy.
    SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
    So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
    *** I am in the directory come join me! ***
    You want this directory to become more important? Help me to make it grow up!
    Your blog is in the list Asia United Arab Emirates_____N°33 and I hope this list will grow very quickly
    Regards
    Chris
    We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
    http://nsm05.casimages.com/img/2012/09/06/12090603083012502810288938.gif
    http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
    http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
    http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
    http://nsm05.casimages.com/img/2012/03/15/1203150723211250289584870.png
    http://nsm05.casimages.com/img/2012/09/21/12092110155912502810343002.gif

    If you want me to know the blog of your friends, send me their urls which allows a special badge in the list of your country
    I see that you know many people in your country, you can try to get them in the directory?
    Please! Actively support the "Directory" by making known to your friends! Thank you! "Unity is strength"
    Not need an invitation to join the Directory. Any person who makes the request is entered

    New on the site
    Ranking of Countries
    Invite your friends know made ??
    the website to raise your ranking in the Country

    ReplyDelete
  12. ഇതിൽ എനിക്ക് കാണാൻ കഴിഞ്ഞത് മക്കളെ കുറിച്ച് ഒരുപാട് സ്നേഹവും കരുതലും ഉള്ള മാതാവിനെയാണ്....

    ഒരു വ്യാകുല മാതാവ്. എല്ലാ മാതാക്കളും വ്യാകുല മാതാക്കളാണെന്ന് കേട്ടത് എത്ര ശരി

    ReplyDelete
  13. ആദ്യമായുള്ള ഈ വരവിന് സന്തോഷം നിധീഷ് വര്‍മ.
    വ്യാകുല മാതാവ് എന്ന് ഒരു തലാക്കെട്ടു ചേരുമായിരുന്നു. അല്ലെ? :)
    വായനക്ക് നന്ദി .ഇനിയും വരുമല്ലോ..?കാണാം നമുക്ക് വീണ്ടും.

    ReplyDelete
    Replies
    1. ആദ്യമായല്ല മുൻപും ഇവിടെ വന്നിട്ടുണ്ട്. കമന്റ് ചെയ്യാൻ ഒത്തില്ല എന്നു മാത്രം, njaan pazhaya membara ,,.....

      njan pinangi :(

      Delete
    2. മുന്പ് വന്നിട്ട് ഒന്നും മിണ്ടാതെ പോയാല്‍ ഞാന്‍ എങ്ങനെ കാണാനാ എന്റെ കൂട്ടുകാരാ?വന്നാല്‍ ഒന്ന് മിണ്ടണ്ടേ? ങേ?പിണങ്ങല്ലേ...

      Delete
  14. അമ്മ വന്നിരുന്നു.കഴിഞ്ഞ വര്‍ഷം.ഒന്നുകൂടി കൊണ്ടുവരണം.എന്‍റെ ഒപ്പം നില്‍ക്കാന്‍ വല്ലാത്ത കൊതിയാണ്.
    ഈ അമ്മ ചേച്ചിയാണോ?
    മനസ്സിനെ ആര്‍ദ്രമാക്കുന്ന വായന.

    ReplyDelete
    Replies
    1. മകന്റെ കൂടെ താമസിക്കാന്‍ കൊതിയില്ലാത്ത അമ്മമാരുണ്ടോ രൂപേഷ്? ആ ആഗ്രഹം സാധിച്ചു കൊടുക്കണം കേട്ടോ.
      എനിക്കും ഇഷ്ടമാ എന്റെ മോനെ എപ്പോഴും കണ്ടു കൊണ്ടിരിക്കാന്‍. പക്ഷെ എന്ത് ചെയ്യും? എല്ലാ ആഗ്രഹങ്ങളും നടക്കില്ലല്ലോ
      ഇത് എന്റെ ഒരു സാധാരണ പ്രഭാതം തന്നെ..

      Delete
  15. സ്നേഹമയിയായ ഒരു അമ്മയുടെ വാത്സല്യ നിധിയായ ഒരു അമ്മമ്മയുടെ അകതാരിലെ നിറഞ്ഞ സ്നേഹത്തിന്റെ നിഷ്കളങ്കമായ വാക്കുകളിലൂടെ ഒരു യാത്ര .. നന്ദി.. എല്ലാ നന്മകളും നേരുന്നു

    ReplyDelete
    Replies
    1. ഈ നല്ല വാക്കുകള്‍ക്കും ഈ വരവിനും നന്ദി സഹോദരാ
      ഇനിയും വരുമല്ലോ.

      Delete
    2. ബഷീര്‍ക്ക പറഞ്ഞതു പോലെ ഒരമ്മയുടെ, അമ്മൂമ്മയുടെ മനസ്സിലൂടെ ഒരു യാത്ര!

      Delete
    3. ബഷീര്ക്കയോട് പറഞ്ഞത് തന്നെ ശ്രീയോടും എനിക്ക് പറയാനുള്ളത്.
      ഇനിയും വരണം എന്റെ കുത്തിക്കുറിക്കലുകൾ വായിച്ചു എനിക്ക് പറ്റുന്ന തെറ്റുകൾ ചൂണ്ടിക്കാണിച്ചു തരണം

      Delete
  16. എനിക്കെന്‍റെ അമ്മയെ കാണാന്‍ തോന്നുന്നു ............................

    ReplyDelete
    Replies
    1. അമ്മ അരികില്‍ ഇല്ലേ മിനിക്കുട്ടീ.
      ഇല്ലെങ്കില്‍ അമ്മയുടെ അരികിലേക്ക് പോയിക്കാണണം മാസത്തില്‍ ഒരിക്കലെങ്കിലും.
      നന്ദി ഈ വരവിന്

      Delete

  17. ഹൃദ്യമായ വരികൾ കൊണ്ട്
    നല്ലൊരു കുടുംബാവലോകനം പകർത്തിവെച്ചിരിക്കുകയാണല്ലൊ ഇവിടെ

    ഒട്ടും ജനറേഷൻ ഗ്യാപ്പില്ലാതെ
    മാതൃസ്നേഹം തുളുമ്പിനില്‍ക്കുന്ന ഒരമ്മയേയും
    അമ്മൂമ്മയുമൊക്കെ ഇവിടെ കണ്ടു കേട്ടോ ..അതും
    മക്കള്‍ക്കും പേരമക്കള്‍ക്കും തണലായി നിൽക്കുന്ന കാഴ്ച്ച

    ReplyDelete
    Replies
    1. ഞാന്‍ എന്റെ നാട് വിട്ടു. എന്റെ വീട് വിട്ടു എത്ര നാളായി ഈ വീട്ടില്‍.. എന്തിനാ ഈ കുഞ്ഞുങ്ങളെ കാണാന്‍ മാത്രം.
      നന്ദി മുരളി ഈ വരവിനും വായനക്കും

      Delete
  18. എന്താണാവോ ... ഇതു വായിച്ചിട്ട് എനിക്ക് സങ്കടം വരുന്നു... ഒരുപാട് ഓര്‍മ്മകള്‍...ഇങ്ങനെ കയറി വരുന്നതുകൊണ്ടാവാം...

    നന്നായി എഴുതി അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. എന്തിനാ മോളൂട്ടീ സങ്കടം? ഞാനില്ലേ ഇവിടെ ഇങ്ങു വാ നമുക്ക് കുറെ നേരം സംസാരിചിരിക്കാമല്ലോ.
      നന്ദി ഈ വരവിനും വായനക്കും

      Delete
  19. ഇതൊരു കഥയല്ല -അനുഭവം അല്ലെ നളിനമ്മേ ? :) വായിച്ചപ്പോള്‍ സന്തോഷവും, സങ്കടവും വന്നു.. ദൂരെ ദൂരെ എന്റെയൊരു അമ്മക്കിളിയും ഒറ്റയ്ക്ക് ആണ് കൂട്ടില്‍ എന്നോര്‍ത്തിട്ട് :(

    ReplyDelete
  20. അതെ ശ്യാമ അനുഭവം തന്നെ..ഓരോ കഥയും ഓരോ അനുഭവം തന്നെയല്ലേ..
    അമ്മക്കിളികളെ തനിച്ചു കൂട്ടിലാക്കരുത്...ഇടക്കെങ്കിലും ഇത്തിരി വെള്ളവും തീറ്റയുമായി അടുത്ത് ചെല്ലണം കേട്ടോ...:)
    നന്ദി ഈ വരവിനും വായനക്കും...

    ReplyDelete
  21. ഇത്ര നല്ല വാക്കുകള്‍ ..മോളൂട്ടി എന്നൊക്കെ... നന്ദി പറയുന്നില്ല..

    ReplyDelete
    Replies
    1. വരാന്നു പറഞ്ഞിട്ട് എന്താ ഇതുവരെ വരാഞ്ഞത്?
      എച്ച്മുവിന്റെ അമ്മയെപ്പോലെയല്ലേ ഞാനും..എന്തിനാ നന്ദി?

      Delete
  22. അമ്മ മനസ്സ്!

    ReplyDelete
  23. നന്ദി ശ്രീ ഈ വായനക്ക്

    ReplyDelete