www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Wednesday 6 November 2013

ഞാനും എന്റെ കൊച്ചു മോനും



ഇന്ന് കുഞ്ഞു നീല്‍ മേശപ്പുറത്തു കിടന്ന ഒരു എന്‍വലപ് എടുത്തിട്ട് എന്നോട് ചോദിച്ചു

            "ഇത് എന്താ അമ്മമ്മ?
ഞാന്‍:  അത് ഒരു കല്യാണത്തിന് പങ്കെടുക്കാനുള്ള ക്ഷണം ആണ്
നീല്‍:    കല്യാണം എന്ന് പറഞ്ഞാല്‍ എന്താ?
ഞാന്‍:   മാമശ്രീയുടെ കല്യാണത്തിന് പോയത് ഓര്‍മയില്ലേ?
നീല്‍:     ആ. കുതിരപ്പുറത്തുവാളൊക്കെപിടിച്ചു മാമശ്രീവന്നു. പല്ലക്കില്‍  ഇരുന്ന               ദീപ്തി മാമിയെ ആളുകള്‍ എടുത്തു കൊണ്ടുവന്നു. എന്നിട്ട് ദീപ്ടിമാമിയെ
             മാമശ്രീ മാലയിട്ടതും ഓര്‍മയുണ്ട്   .
ഞാന്‍:   ആ  അതുതന്നെ. അന്ന് മാമാശ്രീയുടെ കല്യാണമായിരുന്നു.
നീല്‍ :   അന്ന് കുതിരപ്പുറത്ത്‌ ഞാനും വേദും കൂടി കയറിയില്ലേ?
ഞാന്‍:   ഉം.മരുമക്കള്‍ കൂടെ ഇരിക്കണം അതാ നിങ്ങള്‍ കൂടെ ഇരുന്നത് .
നീല്‍:     എന്റെ കല്യാണത്തിന് ആരാ എന്റെ കൂടെ കുതിരപ്പുറത്തുണ്ടാവുക?
   .
ഞാന്‍ എന്ത് പറയും? നീലിനും വേദിനും മരുമക്കള്‍ ഇല്ല.ഞങ്ങളുടെ കുടുംബത്തില്‍ ഇവര്‍ക്ക് സഹോദരിമാര്‍ ഒരു വീട്ടിലും ഇല്ല.ഒക്കെ ആണ്‍കുട്ടികളാണ്‌ പിന്നെ എങ്ങനെ മരുമക്കള്‍ ഉണ്ടാവും? നീലിന്റെ പിതൃ സഹോദരീപുത്രിയായി ഒരു പെണ്‍കുട്ടിയുണ്ട്.അന്വേഷ .നീലിന്റെ ദീദിയാ


ഞാന്‍ :  ദീദിയാക്ക്  മക്കള്‍ ഉണ്ടായാല്‍ അവര്‍ ഇരിക്കും നിങ്ങളുടെ കൂടെ.
നീല്‍:    എന്നാണു അമ്മമ്മ എന്റെ കല്യാണം?
ഞാന്‍:   വേദും നീയും വലുതാവട്ടെ. കുറഞ്ഞത്‌ ട്വന്റി years കഴിഞ്ഞാലേപറ്റുള്ളൂ..
നീല്‍:    ഓ.ട്വന്റി years .ഞാന്‍ അമ്മമ്മയെ കല്യാണം കഴിക്കും.
ഞാന്‍:   അമ്മമ്മയെ മുത്തശ്ശന്‍ കല്യാണം കഴിച്ചതല്ലേ.
നീല്‍:    എന്നാല്‍ മമ്മയെ കല്യാണം കഴിക്കാം അല്ലെ?
ഞാന്‍:  മമ്മയെ റിഷി കല്യാണം കഴിച്ചില്ലേ?നി ഒരു ചെറിയ പെണ്‍കുട്ടിയെയാണ്
            കല്യാണം കഴിക്കേണ്ടത്‌

നീല്‍:   (ആലോചിച്ചിട്ട്.) എങ്കില്‍ വേദിനെ കല്യാണം കഴിക്കാം അല്ലെ.?
ഞാന്‍:   പറ്റില്ല. ഒരു ചെറിയ പെണ്‍കുട്ടിവാവ എവിടെയോ ജനിചിട്ടുണ്ടാകും.
             സമയമാകുമ്പോള്‍ നമുക്ക് കണ്ടുപിടിക്കാം ട്ടൊ.
നീല്‍:    അമ്മമ്മ കാണിച്ചു  തന്നാല്‍ മതി.
ഞാന്‍ :  അന്ന് അമ്മമ്മ ഉണ്ടാകില്ല മോനെ.
നീല്‍:    അതെന്താ അമ്മമ്മ എവിടെ പോകും?
ഞാന്‍:  അപ്പോഴേക്കും അമ്മമ്മ മരിച്ചു പോകില്ലേ?
നീല്‍:   അമ്മമ്മയുടെ കൂടെ ഞാനും വരട്ടെ?എന്നേം കൊണ്ട് പോവ്വോ ?
ഞാന്‍:   അയ്യോ ഇല്ല. അമ്മമ്മ ഇങ്ങനെ വെള്ളയൊക്കെ പുതച്ചു കിടക്കും
            
നീല്‍.     എന്നിട്ട് തീയില്‍ വെക്കും അല്ലെ?
ഞാന്‍:  അത് നീയെങ്ങനെ അറിഞ്ഞു?
നീല്‍:    നാളെ ടീവി യില്‍ കണ്ടില്ലേ?
ഞാന്‍:   ഓ.നാളെ എന്നല്ല ഇന്നലെ. സിനിമയില്‍ കണ്ടതു അല്ലെ?
നീല്‍:    (സങ്കടത്തോടെ)ഞാന്‍ സമ്മതിക്കില്ല.അമ്മമ്മയ്ക്ക് പൊള്ളില്ലേ?
ഞാന്‍:   പോട്ടെ.പോട്ടെ. അമ്മമ്മ മരിക്കില്ല ട്ടൊ.മോന്‍ കരയേണ്ട.

അപ്പോഴാണ്‌   വേദിനു എന്റെ കൂട്ടുകാര്‍ അയക്കുന്ന പിറന്നാള്‍ ആശംസകള്‍ ലാപ്ടോപില്‍ അവന്‍ കണ്ടത്.

നീല്‍:  ഇതൊക്കെ എന്താ അമ്മമ്മ?
ഞാന്‍: ഇന്ന് വേദിന്‍റെ  birthday അല്ലെ?അവനു അമ്മമ്മയുടെ ഫ്രണ്ട്സ്            
            അയക്കുന്ന birthday wishes ആണ്.
നീല്‍: അപ്പോള്‍ എനിക്കില്ലേ?
ഞാന്‍:  മോന്റെ birthdayക്ക് അവരൊക്കെ wishes അയച്ചില്ലേ?

നീല്‍: (ഉറക്കെ കരഞ്ഞു കൊണ്ട്)
          എനിക്ക് വേണം എത്ര toys ആണ് .എനിക്ക് വേണം ഈ toys .
          എനിക്ക് കേക്കും ഐസ് ക്രീമുംമാത്രമാ എല്ലാരും അയച്ചത്.
ഞാന്‍ : വേദിന്റെ birthdayക്ക് വേദിനല്ലേ എല്ലാരും അയക്കുക?
നീല്‍:  ഞാനും ഇന്ന് പായസം കഴിച്ചല്ലോ. അപ്പോള്‍ എന്റെയും birthday
          അല്ലെ?എനിക്കും വേണം ഇതൊക്കെ..

ഇതികര്‍ത്തവ്യാമൂഢയായി ഞാന്‍ ഇരിക്കയാണ്.. എന്താ ഇപ്പൊ ചെയ്യേണ്ടത്?

54 comments:

  1. Nannayi Mummy, very true to life...
    This is so much like the hundreds of conversations Neel and you have everyday!

    ReplyDelete
  2. കുട്ടികളുടെ വര്ത്തമാനം - അവരുടെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ...... എല്ലാം ഒരു രസം തന്നെ. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന് ഞാൻ എവിടെയായിരുന്നു എന്നൊക്കെ ഞാൻ ചോദിച്ചിട്ടുണ്ട്. അതുപോലെ, കാലനു മനസ്സലിഞ്ഞു സാവിത്രിക്കു കുട്ടിയുണ്ടാവും എന്ന വരം നല്കി. മണ്ടൻ കാലൻ ആലോചിച്ചില്ല - അപ്പോൾ സത്യവാനെ ജീവിപ്പിക്കണമല്ലോ എന്ന്! അതെന്താ? അങ്ങിനെയാണ് - ഭര്ത്താവ് വേണം കുട്ടി ആകാൻ. നിനക്ക് വലുതാവുമ്പോൾ മനസ്സിലാകും.

    ReplyDelete
    Replies
    1. ഈ രണ്ടു കുട്ടിക്കഥാപാത്രങ്ങളുടെയും കാര്യങ്ങൾ ഇടയ്ക്കു ഇങ്ങനെ ബ്ലോഗ്‌ ആക്കുക. :) വായിക്കുന്നവര്ക്ക് അതൊരു വായനാവിരുന്നാവും.

      Delete
    2. ഹ ഹ ഡോക്ടര്‍. എന്നോട് വേദു ചോദിച്ചിട്ടുണ്ട്. മമ്മയും റിഷിയുംകല്യാണം കഴിച്ചപ്പോള്‍ ആ ഫോട്ടോയില്‍ ഞാന്‍ ഇല്ലല്ലോ. അതെന്താ എന്ന്.

      Delete
    3. പലപ്പോഴും പൊട്ടിച്ചിരിച്ചു പോകുന്ന ചില വര്‍ത്തമാനങ്ങള്‍ ഇവര്‍ പറയും.നീല്‍ ആണ് കൂടുതല്‍ സംസാരിക്കുക. ved കുറച്ചേ സംസാരിക്കൂ. പക്ഷെ ഞാന്‍ മറന്നു പോകും.(എനിക്ക് വലിയ മറവിയാണ് ഡോക്ടര്‍. എന്ത് മരുന്നാ കഴിക്കേണ്ടത്‌?:)

      Delete
  3. കുട്ടിപട്ടാളം കണ്ട പോലെ :)

    ReplyDelete
    Replies
    1. ആഹാ കുട്ടിപ്പട്ടാളം കാണാറുണ്ടോ?
      കുഞ്ഞുങ്ങള്‍ പറയുന്നത് ശ്രദ്ധിച്ചാല്‍ എന്ത് രസമാണ് അല്ലെ.?

      Delete
  4. വല്ലാത്ത സുഖം തോന്നി ഇത് വായിക്കുമ്പോൾ ...പിന്നെ കുറച്ചു അസൂയയും ഇതുപോലെ സ്നേഹം കിട്ടാൻ ഭാഗ്യം ഇല്ലാതെ പോയ ബാല്യം ആണു എന്റേത് ...ഇപ്പോഴും അങ്ങിനെ തന്നെ ....
    കുട്ടികാലത്തു മിക്കതിനും ചുട്ട അടിയായിരുന്നു തന്നിരുന്നത് ..ഒന്നേ ഉള്ളുവെങ്കിൽ ഉലക്ക കൊണ്ട് അടിക്കണമത്രേ ...ഉലക്ക വീട്ടില് ഇല്ലാത്തതുകൊണ്ട് അതിന്റെ മധുരം അറിഞ്ഞില്ല .....എങ്കിലും അമ്മയുടെ സ്നേഹം നല്ലതുപോലെ അന്നും ഇന്നും ഉണ്ട്..
    ഇത് വായിക്കുമ്പോൾ എന്റെ ബാല്യത്തിന്റെ നഷ്ടങ്ങൾ മനസ്സിലേക്ക് കയറി വരുന്നു .കഥയും കടങ്കഥയും കളികളും ഒന്നും ഇല്ലാത്ത ബാല്യം .............

    നിഷ്കളങ്കിതമായ ബാല്യത്തിന്റെ ലാളിത്യമായ കയ്യൊപ്പ് വളരെ നന്നായിട്ടുണ്ട് ...ഇതിനു കാരണമായ നീലിന് എന്റെ വക ഒരു ഉമ്മ കൊടുക്കണംട്ടോ ...സ്നേഹാശംസകൾ....

    ReplyDelete
    Replies
    1. @Shankar Vijay.ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
      എനിക്കും ബാല്യത്തില്‍ സ്നേഹം തരാന്‍ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അമ്മാമ്മയോ മുതശ്ശാണോ എന്തിനു അച്ഛന്‍ പോലും ജീവിച്ചിരുന്നില്ല.അമ്മയുടെ സ്നേഹവും 19 വയസ്സ് വരെയേ കിട്ടിയുള്ളൂ.അപ്പോള്‍ ആരാ ഏറ്റവും ഭാഗ്യദോഷി?

      Delete
  5. നീല്‍ വെല്‍ദാവട്ടെ

    ReplyDelete
    Replies
    1. അതെ റോസ്. നീല്‍ വേഗം വല്‍ദാവട്ടെ. അപ്പോഴേക്ക് ഞാന്‍ ഇല്ലെങ്കിലും സാരമില്ല.

      Delete
  6. കുട്ടികളുടെ വര്‍ത്തമാനം കേട്ടിരിക്കാന്‍ തന്നെ എന്ത് രസമാണ്... നന്ദി ചേച്ചി ഈ പോസ്റ്റിന്...

    ReplyDelete
    Replies
    1. നീലിന്റെ ചറു പറ വരുന്ന ചോദ്യങ്ങള്‍ വളരെ രസമാണ്.കുട്ടികള്‍ പൊതുവേ നമ്മളെ രസിപ്പിക്കുമല്ലോ മുബി.

      Delete
  7. കുഞ്ഞുങ്ങളുടെ വാക്കുകള്‍ ചില സമയങ്ങളില്‍ വലിയ അര്‍ത്ഥങ്ങള്‍ തരുന്നു..അവരോടൊത്ത് ചിലവഴിക്കുന്ന നിമിഷങ്ങളാണ് ഏറ്റവും കൂടുതല്‍ സമയവും മനസ്സിന് റിഫ്രഷ് തരുന്നത്..തന്നെയുമല്ല..നമ്മളും ബാല്യത്തെക്ക് യാത്ര ചെയ്യുന്നു..ഒരു പക്ഷെ കഴിഞ്ഞ കാലത്തേക്കുള്ള ഒരു റിവൈന്റിംഗ് ..പിന്നെ നമ്മളെ സ്നേഹിച്ചവരെ നമ്മള്‍ മറന്നുവെങ്കില്‍ ,ഒരിക്കല്‍ കൂടി ഓര്മിക്കുവാനുള്ള ഒരു ചെറു മരുന്ന്....ചേച്ചി എന്തായാലും ആ കാര്യത്തില്‍ ഭാഗ്യം ചെയ്തു..ഇത് വായിക്കാന്‍ സാധിക്കുന്നതിലൂടെ ഞങ്ങളും..ഈ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കിയതിനു..നന്ദി ചേച്ചി...

    ReplyDelete
    Replies
    1. സജി
      നിഷ്കളങ്കമായ ബാല്യം നമുക്ക് പലപ്പോഴും ചിന്തിക്കാനും ഓര്‍ത്തു ചിരിക്കാനും വഴിമരുന്നിട്ടു തരും.

      Delete
  8. കുഞ്ഞുചോദ്യങ്ങളും വല്യ വിഷയങ്ങളും. അല്ലേ?

    ReplyDelete
    Replies
    1. അജിത്‌.
      അവരുടെ ചോദ്യങ്ങള്‍ പലപ്പോഴും ഉത്തരം മുട്ടിക്കുന്നതാവുന്നു.
      എന്തൊക്കെയാണ് അവര്‍ക്ക് അറിയേണ്ടത് എന്നോര്‍ത്ത് നമ്മള്‍ അതിശയിക്കും.:)

      Delete
  9. കുഞ്ഞുമനസുകളുടെ ഉത്തരം മുട്ടിക്കുന്ന ചില ചോദ്യങ്ങൾക്കു മുന്നിൽ നമ്മൾ പകച്ചുപോവും. അവർ കണ്ടെത്തുന്ന ഉത്തരത്തിനുമുന്നിൽ അതിലേറെ പകച്ചുപോവും

    ReplyDelete
    Replies
    1. അതെ പ്രദീപ് കുമാര്‍
      നമ്മളൊക്കെ ചെറുപ്പത്തില്‍ ഇങ്ങനെ സംശയമുള്ളവര്‍ ആയിരുന്നോ ആവോ?

      Delete
  10. ആഹാ! ഇത് കൊള്ളാലോ.. നീല്‍ മിടുക്കനായി വലുതാകട്ടെ..അമ്മൂമ്മയും വളര്‍ന്നു വലുതായി മിടുക്കിയാവട്ടെ.. ഇതികര്‍ത്തവ്യതാമൂഢയാകാതെ... കേട്ടോ.

    ReplyDelete
    Replies
    1. ഹ ഹ എച്മൂ.
      നീല്‍ വളരട്ടെ. അമ്മമ്മ ഇനി അവന്‍ പറഞ്ഞ പോലെ തീയിലേക്കല്ലേ വളരുക..

      Delete
  11. നല്ല രസം.. അമ്മമ്മയുടെയും വേദിന്റെയും സംഭാഷണം ഒളിച്ചു നിന്ന് കേക്ക്വായിരുന്നു ഞാന്‍ ഇത് വരെ.. അവസാനം ഉത്തരം മുട്ടിച്ചല്ലേ.. അതങ്ങിനെയാ.. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ നാം പലപ്പോഴും ഉത്തരം മുട്ടി നില്‍ക്കും.. നന്നായി ചേച്ചീ.. അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. പദ്മം..വേദല്ല.അവന്‍ ഇത്ര കൃത്യമായോന്നും സംസാരിക്കില്ല.
      നീലാണ് ചേട്ടനേക്കാള്‍ സംസാരിക്കുന്ന കുട്ടി.വേദിന്റെ അത്ര ഹോം വര്‍ക്ക്
      ഒക്കെ ചെയ്യേണ്ടി വരുമ്പോള്‍ നീലും അങ്ങനെ സംസാരം ചുരുക്കുമായിരിക്കും.:(

      Delete
  12. കുഞ്ഞുമനസുകളുടെ നിഷ്കളങ്കമായ ചോദ്യങ്ങള്‍ പലപ്പോഴും ഉത്തരം മുട്ടിക്കും.നീലിന്റെയും വേദിന്റെയും കൂടുതല്‍ കുസൃതി കഥകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. അത് എഴുതാനാണെങ്കില്‍ എന്നും ഉണ്ടാവും ഓരോ കഥ.
      അത്രക്കും കുസൃതികളാണ് സാജന്‍.രണ്ടു പേരും.:)

      Delete
  13. :)നല്ല രസമുള്ളൊരു സംസാരം .. നളിനേച്ചീ , ആദ്യത്തെ കമന്റ് സുഖിച്ചു ;)

    ReplyDelete
    Replies
    1. ആദ്യത്തെ കമ്മെന്റ് ഇട്ടതു വേദിന്റെയും നീലിന്റെയും അമ്മയാണ് ആര്‍ഷ.:)

      Delete
    2. ath mansilayi nalinechee :) athaanu sukhichath (I hope , ente amma ente blog vayichirunnenkil ennu :D )

      Delete
  14. അമ്മൂമ്മയും ,പേരക്കുട്ടിയും കൂടി നല്ല
    ഒരു വായനാ വിരുന്ന് ഒരുക്കി കേട്ടൊ മേം

    ReplyDelete
    Replies
    1. താങ്ക്സ് മുരളീ.
      ഇത് ഇവിടെ എന്നും നടക്കുന്ന സംസാരം തന്നെ.:)

      Delete
  15. കുഞ്ഞുങ്ങളുടെ ചില ചോദ്യങ്ങളില്‍ നാം അറിയാതെ ചിന്തിപ്പിച്ചു പോകും , നന്നായി പറഞ്ഞു ട്ടോ

    ReplyDelete
    Replies
    1. കുഞ്ഞുങ്ങള്‍ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും ഫൈസല്‍ ബാബു :)

      Delete
  16. ചിന്തിക്കാന്‍ ഉതകുന്ന ജീവിത ശൈലം !
    നല്ലത്

    ReplyDelete
    Replies
    1. മേനോന്‍ സര്‍.
      നമ്മുടെ മനസ്സിന് ചെറുപ്പം തരുന്നുണ്ട് കുഞ്ഞുങ്ങള്‍.:)

      Delete
  17. Replies
    1. അതെ നിധീഷ്
      കുഞ്ഞു വായിലെ വലിയ വര്‍ത്തമാനങ്ങള്‍:)

      Delete
  18. ഹായ് ഇതു രസമാണ്‌, വായിച്ചങ്ങനെ ഇരിക്കാൻ തോന്നും.
    ആശംസകൾ

    ReplyDelete
    Replies
    1. കുഞ്ഞു മനസ്സുകളില്‍ നിന്നു നിഷ്കളങ്കത പടിയിറങ്ങാത്ത കാലത്തോളം അവരുടെ സംശയങ്ങള്‍ രസകരമായിരിക്കും. :)

      Delete
  19. നല്ല രസമുണ്ട് ചേച്ചീ , കുട്ടികളുടെ ഈ കൊച്ചുവർത്തമാനം ...

    ReplyDelete
    Replies
    1. അശ്വതീ
      ഇവിടെ എത്തിയതില്‍ സന്തോഷം :)

      Delete
  20. ഞങ്ങളെ പൊതിരെ തല്ലിയിരുന്ന അപ്പനും അമ്മയ്ക്കും പേരക്കുട്ടികളെ ഞങ്ങള്‍ തല്ലുന്നത് സഹിക്കില്ല.എന്തൊരു അന്യായം?

    അമ്മമ്മയുടെ സ്നേഹത്തിനു അല്പം മധുരം കൂടുതലാണ്.

    ReplyDelete
    Replies
    1. വളരെ ശരിയാണ് രൂപേഷ്.ഞാന്‍ എന്റെ മോളെ ഒരുപാട് തള്ളിയിട്ടുണ്ട്.(അത്രക്കും പിടിവാശിക്കാരിയും വഴക്കാളിയും ഒക്കെ ആയിരുന്നു അവള്‍)
      ഇപ്പോള്‍ അവള്‍ മക്കളെ വഴക്ക് പറയാന്‍ തുടങ്ങുമ്പോള്‍ ഞങ്ങളുടെ കണ്ണ് നിറയും.(ഇപ്പോഴും അവളെ ഇക്കാര്യത്തിന് ഞാന്‍ വഴക്ക് പറയും.)

      Delete
  21. ന്യൂ ജെനെറേഷൻ കുഞ്ഞുങ്ങളുടെ കൈക്ക് ഒരു രക്ഷയും ഇല്ല പിന്നെ കുഞ്ഞങ്ങൾ പണ്ട് തൊട്ടേ ന്യൂ ജെനെറേഷൻ തന്നെയാ അതെന്താണെന്നറിയില്ല

    ReplyDelete
    Replies
    1. അവരുടെ തീരാത്ത സംശയം കൊണ്ടല്ലേ ബിജുവിന് അങ്ങനെ തോന്നുന്നത്.?
      ചിലപ്പോള്‍ എനിക്ക് തോന്നും ഇപ്പോഴത്തെ കുട്ടികള്‍ ഒരുപാട് ബുദ്ധിയുള്ളവര്‍ ആണെന്ന്.(കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുകയും ഓരോ പ്രോഗ്രാം തപ്പിയെടുക്കുകയും ടീവീ ഓണ്‍ ചെയ്തു അക്ഷരം പഠിക്കും മുന്‍പേ തന്നെ ഓരോ ചാനലും കണ്ടുപിടിച്ചു ഓപ്പണ്‍ ചെയ്യുകയും ക്യാമറ എടുത്തു ഓണ്‍ ചെയ്തു ഫോട്ടോ എടുക്കുകയും ചെയ്യുമ്പോളാണ് അങ്ങനെ തോന്നുക.)
      ചിലനേരം തോന്നും ഇവര്‍ക്ക് ഒട്ടും ബുദ്ധിയില്ലെന്നു .:)

      Delete
  22. എനിക്കും ഉണ്ട് ആറു പേരക്കുട്ടികള്‍ അവര്‍ എല്ലാവരും ഒത്തുകൂടിയാല്‍
    എന്താ ഒരു ബഹളം.........
    കുഞ്ഞുങ്ങളുടെ ചിത്രം രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  23. നന്ദി തങ്കപ്പന്‍ സര്‍ ഈ കയ്യൊപ്പിനു.
    ഇവര്‍ നമ്മുടെ ജീവിതം മാറ്റിമറിക്കുന്നു. അല്ലെ സര്‍?

    ReplyDelete
  24. കുഞ്ഞുങ്ങൾ നിഷ്കളങ്കർ...
    ഉത്തരവും അതുപോലെയായിരിക്കണം..

    ReplyDelete
  25. അവരുടെ മനസ്സില്‍ തോന്നുന്ന സംശയങ്ങള്‍ക്ക് അറിയും പോലെ ഉത്തരങ്ങള്‍ കൊടുക്കാന്‍ ശ്രമിക്കുന്നു.
    നന്ദി വീ കെ ഈ വായനക്ക്

    ReplyDelete
  26. എനിക്കും ഞാനറിയുന്ന കുറെ പേര്‍ക്കും ഇങ്ങനെയുള്ള മറ്റുള്ളോര്‍ക്ക് ചിരി തോന്നുന്ന ഓര്‍മക്കുറവുണ്ട്.
    സാരംല്ല്യ..
    ചിലപ്പൊ തോന്നണതായിരിക്കും..

    ReplyDelete
  27. ഇപ്പോള്‍ ഇതാണ് ജീവിത പര്‍വ്വം .ആസ്വദിക്കുക

    ReplyDelete
    Replies
    1. അതുമൊരു ഭാഗ്യം അല്ലേ സർ

      Delete
  28. ജീവിതത്തിലെ ആനന്ദകരമായ കാലം ഈ പേരക്കുട്ടികളുടെ കൂടെകഴിയുന്നതാണെന്ന് പലപ്പോഴും തോന്നാറുണ്ട് ചേച്ചീ....അവരുടെ ഓരോരോ കൊഞ്ചലുകള്‍ അമൃതാണ്....സംശയങ്ങള്‍ നിറഞ്ഞ കുഞ്ഞുമനസ്സുകള്‍ ....നന്മകള്‍ നേരുന്നു ഈ അമ്മമ്മയ്ക്കും കൊച്ചുമോനും....നന്നായി ആസ്വദിക്കൂ.....ആശംസകള്‍..!

    ReplyDelete