www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Saturday 16 February 2013

ആദ്യത്തെ പ്രണയ ദിനം


പ്രായം കുറെയായി. ഫെബ്രുവരി 14 എന്ന ദിവസങ്ങള്‍ കളഞ്ടെറില്‍ ഒരുപാട് കഴിഞ്ഞു  പോയി. പക്ഷെ ഇന്ന് വരെ അതൊരു പ്രണയ ദിനമായിരുന്നു എന്നുപോലും ഓര്‍ക്കാതെ ജീവിക്കുകയായിരുന്നു.
ഇന്ന് ആദ്യമായി ഞാനും എന്റെ ഭര്‍ത്താവും പ്രണയദിനം ആഘോഷിച്ചു..ഈ വയസ്സാം കാലത്തോ എന്ന് നിങ്ങള്‍ പുചിച്ചു ചിരിച്ചത് ഞാന്‍ കണ്ടു..അത് ആഘോഷിക്കണം എന്ന് വിചാരിച്ചതതൊന്നുമല്ല . അങ്ങ് വന്നു കൂടിയതാണ്.
ഇന്നലെ  എന്റെ കാല്‍മുട്ട് വേദനക്ക് അക്കുപ്രെഷര്‌  തെറാപ്പി ചെയ്യുന്ന സ്ഥലത്ത് നിന്ന് പോരുമ്പോള്‍ അവിടത്തെ സ്റ്റാഫ്‌ പറഞ്ഞു നാളെ ഈ സ്ഥാപനത്തിന്റെ ആന്നിവേര്സരി ആണ്. നമുക്ക് എല്ലാര്‍ക്കും ഒരുമിച്ചു കൊണ്ടാടണം. എന്ന്. ഇന്ന് രാവിലെ അങ്ങോട്ട്‌ പുറപ്പെടുംപോഴും  ആ  കാര്യം ഓര്‍ത്തിരുന്നില്ല.പതിവ്പോലെ ഞാന്‍ ഒരു വലിയ കസവു ബോര്ടെര്‍ ഉള്ള കേരള സാരി എടുത്തുടുത്തു.എന്റെ ഭര്‍ത്താവ് നീല ജീന്‍സും നീല ഷര്‍ട്ടും.
ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ആ കെട്ടിടം മുഴുവന്‍ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു..സാധാരണ ഓരോ മണിക്കൂറിലും തെറാപ്പി ചെയ്യേണ്ട ആള്‍ക്കാര്‍ മാത്രമേ അവിടെ ഉണ്ടാവുള്ളൂ..പിന്നെ കുറച്ചു പേര്‍ അടുത്ത ബാചിലേക്ക് കാത്തിരിക്കുന്നുമുണ്ടാവും..ചിലര്‍ പുറത്തേക്കു പോകുന്നുണ്ടായിരുന്നു. അവര്‍ പറഞ്ഞു എന്തെ വൈകിയത് വിള ക്ക് കൊളുത്തി കഴിഞ്ഞു. ചായ സല്‍ക്കാരവും കഴിഞ്ഞു..ഓഹോ അപ്പൊ ഇതൊക്കെ ഉണ്ടായിരുന്നോ  ഇന്ന് ആനിവേര്‍സറി ആണെന്ന് പറഞ്ഞത് അപ്പോളാണ് ഓര്‍ത്തത്‌..
അകത്തു കടന്നപ്പോള്‍ ആകെ വര്ണ  കടലാസ് കൊണ്ടും ബലൂണുകള്‍ കൊണ്ടും പൂക്കളെ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. അഞ്ചു നിലവിളക്കുകള്‍ ഏഴു തിരിയിട്ടു കൊളുത്തി വച്ചിരിക്കുന്നു..ഒരു താലം നിറയെ കല്‍കണ്ടം  ഒരു പാത്രത്തില്‍ കളഭം.
എല്ലാവരും കസവു പുടവയില്‍ സുന്ദരികളായിരിക്കുന്നു. സ്റ്റാഫും കല്യാണത്തിന് പോകും പോലെ സാരിക്ക് മാച് ചെയ്യുന്ന കുപ്പിവളകള്‍ കൈ നിറയെ അണിഞ്ഞിരുന്നു. മുടിയില്‍ നിറയെ മുല്ല മാലകള്‍ ചൂടിയിരുന്നു.ഒരുകറുത്ത് മെലിഞ്ഞ സ്റ്റാഫ് നര്‍സ്  വലിയ കുട്ടയില്‍ നിന്ന്  നീണ്ട തണ്ടോടു കൂടിയ ചുകപ്പു പനിനീര്‍പ്പൂകള്‍ എടുത്തു തന്നു .ഒന്ന് എനിക്കും ഒന്ന് എന്റെ ഭര്‍ത്താവിനും.ഞാന്‍ പെട്ടെന്ന് വിലാസിനിയുടെ അവകാശിയിലെ സുശീലയെ ഓര്‍ത്തു. വലിയ കണ്ണുകള്‍ ഉള്ളകവിള്‍ ഒട്ടിയ കറുത്ത തമിള്‍ പെണ്‍കുട്ടി...
"ഇത് പരസ്പരം കൊടുക്ക്‌.."..."""" " പുഞ്ചിരിയോടെ അവര്‍ മൊഴിഞ്ഞു..അവരുടെ സ്വരം തേന്‍ പോലെ മധുരമുള്ള തായിരുന്നു..എല്ലാരുടെയും കയ്യില്‍ ചുകപ്പു പനിനീര്‍പ്പൂക്കള്‍ ഉണ്ട്..അവര്‍ ഒക്കെ ചിരിയോടെ വൈകിയെത്തിയ ഞങ്ങളെ നോക്കിനിന്നു.ചമ്മലോടെ ഞാന്‍ എനിക്ക് കിട്ടിയ പനിനീര്‍പ്പൂ എന്റെ ഭര്‍ത്താവിനു നേരെ നീട്ടി. അദ്ദേഹം എനിക്കും തന്നു..എല്ലാരും കയ്യടിച്ചു..ഒരുതരം റാഗിംഗ് പോലെ 
ചിലരൊക്കെ പാട്ട് പാടി..ചിലര്‍ ജോക്ക് പറഞ്ഞു..സ്റ്റാഫിലെ ചില പെണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്തു.
പിന്നെ അസുഖമുളളതെല്ലാം മറന്നു കുറെ സ്ത്രീകള്‍ മുസിക്കല്‍ ചെയര്‍ കളിച്ചു..ഒരു രിട്ടയെര്ട്ട് ടീച്ചര്‍ കസേരകള്‍ വട്ടത്തില്‍ സജ്ജീകരിച്ചു. എന്നോട് ആ കളിയില്‍ പങ്കു ചേരാന്‍ പറഞ്ഞു. 
"വയ്യ ടീച്ചര്‍ ഇരിക്കാനും ഇരുന്നാല്‍ പെട്ടെന്ന് എഴുന്നേല്‍ക്കാനും എനിക്ക് ആവില്ല." ഞാന്‍ ഒഴിഞ്ഞു മാറി. 13 പേര്‍ വട്ടത്തില്‍ ഓടിക്കൊണ്ടിരുന്നു.പെട്ടെന്ന് പാട്ട് നിന്ന് കസേര കിട്ടാതെ വന്ന സ്ത്രീ ജാള്യതയോടെ ഞങ്ങളുടെ കൂട്ടത്തില്‍ വന്നിരുന്നു.
വീണ്ടും പാട്ട് തുടങ്ങി..ആ കസേര കളി കഴിഞ്ഞപ്പോള്‍ തടിച്ച സുന്ദരിയായ ഒരു സ്ത്രീ മാത്രം  ശേഷിച്ചു..അവര്‍ക്ക്  ഒരു ഗിഫ്റ്റ്കൊടുത്തു.
പിന്നെയാണ് കപ്പിള്‍ ആയി വന്നവരെ അങ്ങോട്ട്‌ വിളിച്ചത്. കുറെ ഭാര്യ ഭര്‍ത്താക്കന്മാര്‍ മുന്‍പിലേക്ക് ചെന്ന്..എന്റെ ഭര്‍ത്താവ് സിഗരെട്ടു വലിക്കാന്‍ പുറത്തു പോയതിനാല്‍ ഞാന്‍ ഇരുന്നിടത്ത് തന്നെ ഇരുന്നു.
  ആ കളിയില്‍ പങ്കെടുക്കാന്‍ ചെന്നവരെ ഓരോരോതരായി വിളിച്ചു.. എന്ത് അസുഖതിനായി ആണ് അവിടെ ചെന്നത് ഇപ്പോള്‍ എങ്ങനെ എന്നൊക്കെ ഓരോരുത്തരോടും ചോദിക്കുന്നുനടായിരുന്നു.അത് കഴിയുമ്പോള്‍ അവരുടെ കയ്യില്‍ ഹാര്‍ട്ട് ആകൃതിയില്‍ ഉള്ള ഒരു വലിയ ബലൂണ്‍  കൊടുത്തു " നിങ്ങള്‍ പരസ്പരം ചേര്‍ന്ന് നിന്ന് ആ ബലൂണിനെ ഞെരുക്കണം അത് പൊട്ടുന്നത് വരെ" എന്ന് പറഞ്ഞു. എല്ലാരും കൈകള്‍ തമ്മില്‍ ചേര്‍ത്ത് ബലൂണ്‍ പൊട്ടിക്കുന്നു. ചിലര്‍ തോളുകള്‍ ചേര്‍ത്ത് ബലൂണ്‍ പൊട്ടിക്കുന്നു.ഒടുവില്‍ എന്റെ ഭര്‍ത്താവ് കടന്നു വന്നു.അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഒടുവിലായി ഒരു ജോഡി ഭാര്യ ഭാര്താകന്മാര്‍ ഇതാ വരുന്നു. വരൂ മുന്നോട്ടു വരൂ 
ഞങ്ങള്‍ മുന്‍പിലേക്ക് ചെന്ന്.ഡോക്ടര്‍ പിങ്ക് നിറത്തിലുള്ള ഒരു ബലൂണ്‍ എടുത്തു എന്റെ കയ്യില്‍ തന്നു.ഇവിടെ ഇതുവരെ ചെയ്തത് കണ്ടല്ലോ ഈ ബലൂണ്‍ നിങ്ങള്‍ ചേര്‍ന്ന് നിന്ന് പൊട്ടിക്കണം.
എന്റെ ഭര്‍ത്താവ് പറഞ്ഞു തോളുകള്‍ തമ്മില്‍ ഇടിക്കുന്നത്‌ ഒരു ഫൈറ്റിന്റെ ഓര്മ വരുത്തുന്നു. അങ്ങനെയല്ല വേണ്ടത് പരസ്പരം ഹഗ് ചെയ്തുകൊണ്ട് ..അതല്ലേ നല്ലത്? ഡോക്ടര്‍ക്ക്‌ വലിയ സന്തോഷമായി. അതെ അങ്ങനെയാണ് വേണ്ടത് ഇവിടെ ആരും അത് ചെയ്തില്ല. നിങ്ങള്‍ എങ്കിലും അങ്ങനെ ചെയ്യ്.
ഞാന്‍ ലജ്ജ കൊണ്ട് വിവര്‍ണ്ണ യായി.അദ്ദേഹം എന്റെ കയ്യില്‍ ഇരുന്ന ബലൂണ്‍ ഞങ്ങളുടെ മാറില്‍ വച്ച് എന്നെ മുറുകെ ആലിംഗനം ചെയ്തു.ആ ബലൂണ്‍ വലിയ ശബ്ദത്തോടെ പൊട്ടി. എല്ലാരും കയ്യടിച്ചു ആര്‍ത്തു ചിരിച്ചു.കൊണ്ട്  ഉറക്കെ പറഞ്ഞു ഹാപ്പി വാലെന്ദൈന്‍സ് ഡേ...റ്റു  യു... എനിക്ക് ഏതുവിധേനയും സീറ്റില്‍ എത്തിയാല്‍ മതി എന്നായിരുന്നു.
അതും കഴിഞ്ഞു  തെറപ്പി ക്ക് വിളിച്ചു അത് കഴിയുമ്പോഴേക്കും നേരംവൈകുന്നേരമായി. 
വീട്ടില്‍ എത്തിയപ്പോള്‍ മകളും ഭര്‌താവും ഞങ്ങളെ കാത്തിരിക്കുന്നു.അവളുടെ  ഒരു കൂട്ടുകാരി  ആരതി യും  ഭര്‍ത്താവ്  ജയ്സനും ഇന്ന് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട്.ഇന്ന് ഇനി ഡിന്നര്‍ ഉണ്ടാക്കാന്‍ സമയമില്ല.രാത്രി ഭക്ഷണം പുറത്തു നിന്ന് ആയാല്‍ എന്താ എന്ന് മകള്‍ ചോദിച്ചു.
.രാജധാനി രേസ്റൊരെന്റ്റ് ചെന്നയില്‍ പേര് കേട്ടതാണ്. ഗുജറാത്തിലെയും ,രാജസ്ഥാനിലെയും ഫുഡ്‌  മിക്സ്‌ ആയാണ്   അവിടെ വിളമ്പുക. മുന്‍പ് അവിടെ പോയപ്പോള്‍ ഞങ്ങളുടെ ഫോണ്‍ നമ്പരും വിവാഹ വാര്‍ഷിക ദിനങ്ങളും അവര്‍ ചോദിച്ചു വാങ്ങിയിരുന്നു.മോളുടെ വിവാഹ വാര്‍ഷികത്തിന് ഞങ്ങളെ ഫോണ്‍ ചെയ്തു.അന്ന് പക്ഷെ ഞങ്ങള്‍ മഹാബലി പുരത്തായിരുന്നതിനാല്‍ വേറെ ഒരു ദിവസം അവിടേക്ക് ചെല്ലണം എന്ന് രാജധാനിയുടെ മനജേര്‍ പറഞ്ഞിരുന്നു.വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന രണ്ടു പേര്‍ക്കും ആഹാരം ഫ്രീ ആണ് കൂടെ വരുന്നവര്‍ക്ക് 25% കുറവും ആയിരിക്കും എന്ന് അന്ന് മാനജേര്‍ പറഞ്ഞിരുന്നു. ഇന്ന് ഡിന്നര്‍ അവിടെയാക്കിയാലോ എന്നാണു മക്കളുടെ ചോദ്യം. 
.
ആരതിയും ജയ്സനും എത്താറായി 
എന്നാല്‍  ജീവിതത്തില്‍ആദ്യമായി  ഈ   വാലെന്റൈന്‍സ്‌ ഡേ   അടിച്ചു പൊളിച്ചു  ആഘോഷിക്കാന്‍ ഞാനുംതീരുമാനിച്ചു 
അപ്പോള്‍ ഞങ്ങള്‍ ഒരുങ്ങട്ടെ.
 തല്‍ക്കാലം വിട 

Friday 1 February 2013



ശിവനും വിഷ്ണുവും പിന്നെ ഒരു രാധയും.


"ശിവേട്ടന്‍ വന്നിട്ടുണ്ട്. മര്‍ച്ചന്റ് നേവി   യില്‍ ആണ് ശിവേട്ടന്‍ വര്‍ക്ക്‌ ചെയ്യുന്നത്. ശിവേട്ടന്റെ  അവധി  കഴിയും  മുമ്പേ കല്യാണം കഴിപ്പിക്കനാണ് അച്ഛനും അമ്മയും ഒരുങ്ങുന്നത്."
ലക്ഷ്മി  കൃഷ്ണ കുമാര്‍ നോട്    പല  തവണയായി  പറയുന്നു ..
"കല്യാണം തീരുമാനിച്ചു. പക്ഷെ ഇനിയും ദിവസങ്ങള്‍ ഇല്ലേ നിശ്ചയത്തിനു..
 ഇപ്പോഴേ എന്തിനു നീ ധ്രിതി പിടിക്കുന്നു  നമുക്ക് എന്തെങ്കിലും ഒരു വഴി കണ്ടു പിടിക്കാമെടോ.. ഞാന്‍ നിന്‍റെ വീട്ടിലേക്കു വരുന്നുണ്ട് എന്‍റെ അച്ഛനെയും കൊണ്ട്.  ".

അവന്റെ കൂള്‍ ആയ മറുപടി തീരെ പിടിച്ചില്ല 
അവള്‍ക്കു അതൊന്നും കേട്ട് സമാധാനിക്കാന്‍ തോന്നിയില്ല. എന്തെങ്കിലും പെട്ടെന്ന് ചെയ്തെ പറ്റു.
ശിവേട്ടന്‍  നല്ല ഒരു ഭര്‍ത്താവ് ആയിരിക്കും  പക്ഷെ... ഏഴാം വയസ്സില്‍ എല്ലാരും പറയാന്‍ തുടങ്ങിയതാണ് ശിവന്‍ ലക്ഷ്മി ക്ക് ഉള്ളതാണ് എന്ന്.  പണ്ടത്തെ കാലമായിരുന്നെങ്ങില്‍ അപ്പോഴേ ഒരു താലികെട്ട് നടത്തി ഇട്ടേനെ . ആര് എന്തൊക്കെ പറഞ്ഞിട്ടും  ലക്ഷ്മിക്ക് അങ്ങനെ ഒരു ഇഷ്ടം ശിവനോട് തോന്നിയതെ ഇല്ല.
മൂന്നു വര്ഷം മുമ്പ് ഒരു തിരുവാതിരക്കു കുളി കഴിഞ്ഞു വന്നപ്പോള്‍ ശിവന്‍  ലക്ഷ്മിയുടെ അടുത്ത് കൂടി പോകുമ്പോള്‍ ഒരു മൂളിപ്പാട്ട്.
കുളിക്കുമ്പോള്‍ ഒളിച്ചു ഞാന്‍ കണ്ടു
നിന്‍റെ കുളിരിന്മേല്‍ കുളിര്‍ കോരും അഴക്‌ " ..
അന്ന് ലക്ഷ്മി ഒരു പാട് കരഞ്ഞു. പിന്നെ ശിവന്‍ വന്നു മാപ്പ് പറഞ്ഞു.
 "
പെണ്ണെ ഞാന്‍ അങ്ങനെ ചെയ്യുമെന്ന് നീ കരുതിയല്ലോ.  എന്നെ പറ്റി എന്താണ് നീ കരുതിയത്‌? ഞാന്‍ ഒരു തമാശക്ക് പാടിയതല്ലേ.ബുദ്ധിയില്ലാത്ത പെണ്ണെ. കഴുതക്കുട്ടി...
ഒടുവില്‍ ലക്ഷ്മി വിശ്വസിച്ചു എന്ന് വരുത്തി ഒന്ന് ചിരിച്ചപ്പോള്‍ ആണ് ശിവന് സമാധാനം ആയതു 
ഒരേ തറവാട്ടില്‍ ജീവിച്ചിട്ടും ഒരിക്കല്‍ പോലും അവളെ നോവിക്കുന്ന ഒരു വാക്കോ ഒരു നോട്ടമോ പോലും ശിവന്റെ കയ്യില്‍ നിന്നും ഉണ്ടായിട്ടില്ല,.
അവനു ലക്ഷ്മിയെ നന്നായി അറിയാം. സാധാരണ പെണ്‍കുട്ടികളെ പോലെയല്ല അവള്‍. പ്രേമം കിനിയുന്ന ഒരു വാക്ക് പോലും അവളോട്‌ പറഞ്ഞു കൂടാ. ഇവള്‍ തന്റെ ഭാര്യ ആയാല്‍ എന്തു ചെയ്യും ദൈവമേ എന്ന് ശിവന്‍ പലപ്പോഴും കാര്യമായി ചിന്തിച്ചിട്ടുണ്ട്. ഈ പെണ്ണിന് മൃദുല വികാരങ്ങള്‍ ഒന്നും ഇല്ലേ എന്ന് അവന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട് ..
ലക്ഷ്മി ആയിടെ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ആരുമറിയാതെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു രഹസ്യം.
കണ്ണേട്ടന്‍ എന്ന് ലക്ഷ്മി വിളിക്കുന്ന കൃഷ്ണകുമാര്‍. ... അവന്‍ ഒരു ബാങ്കില്‍ വര്‍ക്ക്‌ ചെയ്യുന്നു. സുന്ദരനായ ചെറുപ്പക്കാരന്‍.
 കാല്‍ വിരല്‍ നോക്കി നടക്കുന്ന ലക്ഷ്മിയെ എങ്ങനെ കണ്ണന്‍ ആകര്‍ഷിച്ചു എന്ന് ലക്ഷ്മിക്ക് തന്നെ അറിയില്ല. പരീക്ഷ ഫീസ്‌ അടക്കാന്‍  ബാങ്കില്‍ പോയ ഒരു ദിവസം കൃഷ്ണകുമാര്‍ ആണ് അവളെ ഡി ഡി അടക്കാന്‍ ഒക്കെ പറഞ്ഞു കൊടുത്തത്. 
വീണ്ടും ഒരിക്കല്‍ ബസ്‌ സ്റ്റോപ്പില്‍ വച്ച്  അവന്‍ അവളോട്‌ പരിചയം പുതുക്കി. ബൈക്ക് കേടു വന്നു അതാണ്‌ ഞാന്‍ ഇന്ന് ബസ്‌ നു എന്നൊക്കെ പറഞ്ഞു അവന്‍ തന്നെയാണ് സംസാരം തുടങ്ങിയത് 
 വീണ്ടും തുടരെ രണ്ടു നാള്‍ അവര്‍ ബസ്‌ സ്റ്റോപ്പില്‍ കണ്ടു. അങ്ങനെ ആരും കാണാത്ത ലക്ഷ്മിയുടെ മനസ്സില്‍ കൃഷ്ണകുമാര്‍ എന്നാ കണ്ണേട്ടന്‍ കടന്നു ചെന്നു... 
ലക്ഷ്മി കൃഷ്ണകുമാറിനെ പറ്റി ചിന്തിക്കുമ്പോള്‍  ഒക്കെ ശിവേട്ടനെ പറ്റിയും  ചിന്തിച്ചു പോകും.   അവള്‍ അവളെ തന്നെ സമാധാനിപ്പിക്കും  കണ്ണന് ചേരുക ലക്ഷ്മിയാണ്‌  .(വിഷ്ണുവിന്‍റെ ഭാര്യയല്ലേ ലക്ഷ്മി .കൃഷ്ണന്‍ വിഷ്ണുവിന്‍റെ അവതാരമല്ലേ  ?) ശിവനുമായി ലക്ഷ്മി അല്ല പാര്‍വതിയല്ലേ ചേരുക.
അവളുടെ മനസ്സില്‍ കൃഷ്ണകുമാര്‍ എന്ന  കണ്ണേട്ടന്‍ അത്രമേല്‍ പറ്റിച്ചേര്‍ന്നു കഴിഞ്ഞിരുന്നു.അവള്‍ സ്വയം കണ്ണന്റെ രാധയായി മാറി..
കൃഷ്ണകുമാര്‍ വിളിക്കുകയോ വഴിയില്‍ വച്ച് കാണുകയോ ചെയ്തില്ല. അവള്‍ക്കു അവനെ കണ്ടു ഒരു തീരുമാനം അറിയാതെ വയ്യ എന്നായിരിക്കുന്നു.
ഇനി കല്യാണ നിശ്ചയത്തിനു രണ്ടു നാള്‍ മാത്രം. നിശ്ചയം നടത്തി കഴിഞ്ഞു പിന്നീടു എനിക്കു ഈ കല്യാണം വേണ്ട എന്ന് പറയാന്‍ അവള്‍ക്കു ധൈര്യം പോര.  
അത് വീട്ടുകാരെ കളിയാക്കുകയാവും. വീട്ടുകാരേക്കാള്‍  അത് ശിവേട്ടനെയാണ് ബാധിക്കുക. എല്ലാ കൂട്ടുകാരെയും ശിവേട്ടന്‍ ക്ഷണിച്ചിട്ടുണ്ട്. നിശ്ചയത്തിനു മുന്പേ ശിവേട്ടനോട് ഈ കാര്യം പറയണം എന്ന് ലക്ഷ്മിക്ക് തോന്നി.. 
ശിവേട്ടന്‍ തന്നെ പറ്റി എന്തു കരുതും. 
അതിനു മുന്പേ കന്നെട്ടനെ കാണണം ..  ഒരു വഴി കണ്ടു പിടിക്കാന്‍ പറയണം. ഉടനെ അച്ഛനെ വന്നു കാണാന്‍ പറയണം  ലക്ഷ്മി തീരുമാനിച്ചു 
അന്ന് വൈകുന്നേരം അവള്‍ അമ്മയോട് പറഞ്ഞു ..."അമ്മെ ഞാന്‍ ഒന്ന് നടന്നിട്ട് വരാം..." ചുടിദാര്‍  ഇട്ടു ഷൂസ് കെട്ടി  പുറത്തിറങ്ങുമ്പോള്‍  അവളുടെ ഹൃദയം അതിശക്തിയായി  മിടിച്ചുകൊണ്ടിരുന്നു .ഒരു കള്ളത്തരം ചെയ്യാനാണ് പോകുന്നത്.ഈശ്വരാ ആരും കാണരുതേ.. ഓര്‍മയില്‍ ഉള്ള ദൈവങ്ങളെ ഒക്കെ വിളിച്ചു പ്രാര്‍ത്ഥിച്ചു...
പരിചയമുള്ള വഴിയൊക്കെ മാറ്റി വേറെ വഴികളിലൂടെയാണ്‌ അവള്‍ നടന്നത്. കൃഷ്ണകുമാര്‍ താമസിക്കുന്നത് എവിടെയാണെന്ന് അവള്‍ക്കറിയാം
വീടിന്‍റെ  മുന്നില്‍ എത്തിയപ്പോള്‍ തുറന്നു കിടന്ന വാതിലില്‍ കൂടെ അവള്‍ അകത്തു കടന്നു. ബാല്‍ കണി യില്‍ നിന്ന് കൃഷ്ണകുമാര്‍ ആരോടോ ഫോണ്‍ ചെയ്യുന്നത് അവള്‍ കണ്ടു. ശല്യം ചെയ്യേണ്ട എന്ന് കരുതി അവള്‍ വെറുതെ നോക്കി നിന്ന്. എന്തോ രസം പിടിച്ച വര്‍ത്തമാനം ആണ് എന്നവള്‍ക്ക് തോന്നി. ആസ്വദിച്ചു ചിരിച്ചു കൊണ്ടാണ് വര്‍ത്തമാനം.. തെല്ലു ഒരു അസൂയയോടെ അവള്‍ കംബ്യുടര്‍  മേശക്കു  അടുത്ത് ചെന്നിരുന്നു.
പെട്ടെന്ന് ഉറങ്ങികിടന്ന കമ്പ്യൂട്ടര്‍  കണ്ണ് മിഴിച്ചു.. ഒരു മെയില്‍ വന്നത് വായിച്ച ഉടനെ യാണ് കൃഷ്ണകുമാര്‍ ഫോണ്‍ ചെയ്യാന്‍ ഇറങ്ങിയത്‌  എന്നവള്‍ക്ക് മനസ്സിലായി. അവളുടെ കണ്ണുകള്‍ ആ മെയില്‍ ലേക്ക് പറന്നു ചെന്നു..
ഏതോ ഒരു പെണ്ണിന്റെ പേരാണല്ലോ. ലക്ഷ്മിക്ക് കണ്ണില്‍ ഇരുട്ട് കയറി 
പ്രണയം തുളുമ്പുന്ന  വരികള്‍ വായിച്ചപ്പോള്‍ അവള്‍ക്കു തല പെരുക്കും പോലെ തോന്നി. പെട്ടെന്ന് അവള്‍ സെന്റ്‌ മെയില്‍ തുറന്നു നോക്കി...
 ദൈവമേ.. അവളുടെ ഹൃദയം നിന്ന് പോകുമ്പോലെ തോന്നി. നിറയെ മെയില്‍ ഒക്കെ ഓരോ പെണ്ണുങ്ങളുടെ പേരിലേക്ക്.. ഒന്നും വായിക്കാന്‍ കൊള്ളാത്ത വിധം ശ്രിന്ഗാരം  നിറഞ്ഞത്‌... 
..കൈ കാലുകള്‍ തളര്ന്നപോലെ ലക്ഷ്മി കുറെ നേരം ഇരുന്നു... 
പിന്നെ ശബ്ദം ഉണ്ടാക്കാതെ  അവള്‍ വീടിനു പുറത്തേക്കു ഇറങ്ങി. അവളുടെ കാലുകള്‍ക്ക് ബലം നഷ്ടപ്പെട്ടിരുന്നു...എങ്ങോട്ട് പോകണം,  എന്തു ചെയ്യണം എന്നറിയാതെ മരവിച്ച മനസ്സോടെ അവള്‍ നിന്നു.
 പിന്നെ ..പതിയെ.... വളരെ ......വളരെ പതിയെ ....... അവളുടെ കാലുകള്‍ ചലിച്ചു.....
സ്വന്തം  വീട്ടിലേക്കുള്ള വഴിയിലേക്ക്....