ഇന്നലെ എന്നോട് എന്റെ മോള്‍ ,കൊച്ചിയിലെ ഞങ്ങളുടെ വീടിന്റെ തൊട്ടു അയലത്ത് താമസിക്കുന്ന വീട്ടുകാരെക്കുറിച്ചു എന്തോ കാര്യം
പറയുന്നകൂട്ടത്തില്‍ പറഞ്ഞു. . ആ വീട്ടുകാര്‍ സ്വന്തം വീട് വെക്കുന്നത് വരെ, ഞങ്ങളുടെ
അടുത്തുതന്നേയുള്ള മറ്റൊരു വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നു എന്ന് .
എത്ര ആലോചിച്ചിട്ടും അങ്ങനെ ഒരു കാര്യം എനിക്ക് ഓര്‍മ വരുന്നില്ല.
ഒടുവില്‍ ദുഷ്യന്തനോടു ശകുന്തള മോതിരത്തിന്റെ കാര്യം പറഞ്ഞ പോലെ
അവള്‍ ചോദിച്ചു;,
"ഞാന്‍ പാട്ട് പഠിച്ചത് മമ്മിക്കു ഓര്‍മ്മയുണ്ടോ?"
"അതോര്‍മയുണ്ട് .നല്ല ഓര്‍മയുണ്ട്." എന്ന് ഞാന്‍.
"എങ്കില്‍ ഓര്‍ത്തു നോക്ക്.ഞാനും സംഗീതയും ഒരുമിച്ചു ചിലപ്പോള്‍ നമ്മുടെ വീട്ടിലും മറ്റു ചിലപ്പോള്‍ ആ വീട്ടിലും ഇരുന്നാണ് പാട്ട് പഠിച്ചത്."
"ശരിയാണ് ഇപ്പോള്‍ ഒരു മങ്ങിയ ഓര്മ വരുന്നു. സംഗീതയുടെ ആ വീട്ടില്‍ ഇരുന്നും ചിലപ്പോള്‍ ഭാഗവതര്‍ വന്നു പാട്ട് പഠിപ്പിച്ചിരുന്നു.
അവര്‍ ആ കാലത്ത് ,വല്ലപ്പോഴും ഒരു ബസ് മാത്രം വന്നിരുന്ന ഞങ്ങളുടെ രണ്ടു വീടുകളുടെയും ഇടയില്‍ ഉണ്ടായിരുന്ന ആ റോഡില്‍ ഓടിക്കളിച്ചിരുന്നു.
(മോളുടെ വലിയ കൂട്ടുകാരിയായിരുന്ന സംഗീത എന്ന ആ സുന്ദരിക്കുട്ടി മരിച്ചിട്ട് ഇരുപതു കൊല്ലം ആയെന്നു ഇപ്പോഴാണ് ഓര്മ വരുന്നത്.)
(ഇന്ന് ആ റോഡില്‍ ഇന്‍ഫോ പാര്‍ക്കിലേക്ക് പോകുന്ന വാഹനങ്ങളുടെ തിരക്കാണ്.)
****
ഇന്ന് രാവിലെ അടുത്ത ഫ്ലാറ്റിലെ ചെറുപ്പക്കാരന്‍ ഒരു താക്കോല്‍ കൊണ്ട് തന്നു. ഞാന്‍ അത് വാങ്ങി കീ സൂക്ഷിക്കുന്ന സ്ഥലത്ത് വച്ചു.
എന്റെ മോള്‍ എന്നോട് ചോദിച്ചു "ആരായിരുന്നു മമ്മീ വിളിച്ചത്? "
":അത് കാര്‍ത്തിക് ആണ് "എന്ന എന്റെ മറുപടി അവള്‍ ആശ്ചര്യത്തോടെയാണ് കേട്ടത്.
"കാര്‍ത്തിക്കും രേഖയും ബോംബയ്ക്ക് പോയി എന്നല്ലേ വിചാരിച്ചത്. ഇത്ര നാളും കാര്‍ത്തിക് ഇവിടെ ഉണ്ടായിരുന്നോ? "
രേഖയും കാര്‍ത്തിക്കും തൊട്ടു മുന്നിലെ വീട്ടിലാണ് താമസിക്കുന്നത്. രേഖ ബോംബയിലേക്ക് ജോലി മാറ്റമായി പോയിട്ട് കുറെ നാള്‍ കഴിഞ്ഞു. കാര്‍ത്തിക് വീട്ടു സാമാനങ്ങള്‍ ഒക്കെ പായ്ക് ചെയ്തു അയക്കുകയും വീട്ടിലെ എ സീ അഴിചെടുക്കുകയും ഒക്കെ ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു.
എന്തെങ്കിലും കാര്യത്തിനു പോകുമ്പോള്‍ വീടിന്റെ താക്കോല്‍ തന്നതായിരിക്കും എന്ന് ഞാന്‍ കരുതി.പക്ഷെ രേഖ അവിടെ ഇല്ലാത്ത സാഹചര്യത്തില്‍ താക്കോല്‍ കാര്‍ത്തിക്കിന് തന്നെ കയ്യില്‍ വച്ചു കൂടെ. എന്തിനു നമ്മുടെ കയ്യില്‍ തന്നു എന്നൊക്കെ ഞാന്‍ ആലോചിച്ചു.
കുറെ നേരം കഴിഞ്ഞു ഡോര്‍ ബെല്‍ മുഴങ്ങിയപ്പോള്‍ വീഡിയോവില്‍ കണ്ടത് മൂന്നാമത്തെ വീട്ടിലെ അനിതയുടെ മുഖമാണ്.
"അതാ അനിത വിളിക്കുന്നു.ഒന്ന് ചെന്ന് വാതില്‍ തുറന്നുകൊടുക്കൂ " എന്ന് എന്റെ ഭര്‍ത്താവ് പറഞ്ഞു.
ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അനിത അവരുടെ വീടിന്റെ താക്കോല്‍ വാങ്ങാനാണ് വന്നത് എന്ന് പറഞ്ഞു.
ഞാന്‍ അവിടെ മുഴുവനും തിരഞ്ഞിട്ടും കാര്‍ത്തിക് തന്ന താക്കോല്‍ അല്ലാതെ മറ്റൊന്നും അവിടെ കണ്ടില്ല. ഒടുവില്‍ എന്റെ ഭര്‍ത്താവ് വന്നു നോക്കിയിട്ട് നേരത്തെ ഞാന്‍ വാങ്ങി വെച്ച താക്കോല്‍ എടുത്തു അനിതയെ കാണിച്ചു.
"അത് തന്നെയാണ് താക്കോല്‍ .ഇത്തിരി മുന്പ് ഋതീഷിന്റെ അച്ഛന്‍ ഇവിടെ തരാന്ന് പറഞ്ഞിരുന്നു."എന്ന് അനിത പറഞ്ഞു.ആ താക്കോലും വാങ്ങി അനിത പോയി..
എന്റെ ഭര്‍ത്താവും മോളും എന്നെ തുറിച്ചു നോക്കി..
"അപ്പോള്‍ കാര്‍ത്തിക് അല്ല അനിതേടെ ഭര്‍ത്താവാണ് മമ്മിയെ താക്കോല്‍ ഏല്‍പ്പിച്ചത് അല്ലെ.?"എന്ന് മോളും.
" വല്ലപ്പോഴും മാത്രം കാണുന്നത് കൊണ്ട് നിനക്ക് അനിതേടെ ഭര്‍ത്താവിനെ അറിയില്ലാന്നു വെക്കാം പക്ഷെ കാര്‍ത്തിക്കിനെ അറിയാമല്ലോ. എപ്പോഴും കാണുന്നതല്ലേ.?"
എന്ന് അദ്ദേഹവും ചോദ്യം ചെയ്യല്‍ തുടങ്ങി.
"എനിക്ക് പേടിയാകുന്നു മമ്മിക്കു എന്താ പറ്റിയത്? "മോളുടെ ശബ്ദത്തിലും ഭാവത്തിലും വല്ലാത്ത ആശങ്ക ഉണ്ടായിരുന്നു.
ഞാന്‍ ചമ്മല്‍ മറച്ചു വച്ചു ദേഷ്യപ്പെട്ടു."എന്തിനാ നീ പേടിക്കുന്നത്?എനിക്ക് ഭ്രാന്തൊന്നുമില്ല ഞാന്‍ ആക്രമിക്കുകയൊന്നുമില്ല."
*****
അവള്‍ പറയുന്നത് ശരിയാണ്.
ചിലകാര്യങ്ങള്‍ ഒരു തരിമ്പു പോലും എന്റെ ഓര്‍മയില്‍ വരുന്നില്ല. എന്നാല്‍ എന്റെ അമ്മയോടൊപ്പം ചിലവിട്ട ആ ബാല്യകാലം നല്ല ഓര്‍മയുണ്ട് താനും.
എനിക്കും ഇപ്പോള്‍ ഭയമാകുന്നു.വല്ല അമ്നെഷ്യയൊ മറ്റോ പിടിപെടുകയാണോ ദൈവമേ.
അല്ലെങ്കില്‍ ഞാന്‍ എന്താ ഇങ്ങനെ..?

അതൊക്കെ അവിടെ നിക്കട്ടെ.. ചേച്ചിക്ക് എന്നെ ഓര്‍മ്മയുണ്ടോ? ഉണ്ടെങ്കില്‍ ഒട്ടും പേടിക്കണ്ട.. ചേച്ചിക്ക് ഒരു കുഴപ്പോം ഇല്ല..
ReplyDeleteപട്മത്തെ എനിക്ക് ഓര്‍മയുണ്ട്. എന്നും രാവിലെ കാണുന്ന മുഖമല്ലേ.
Deleteപക്ഷെ ചിലപ്പോള്‍ എന്റെ പേര് എന്താണ് എന്ന് പോലും കുറെ നേരം കഴിഞ്ഞേ ഓര്മ വരൂ.തലച്ചോറില്‍ ഒരു കുഴമറിയല്‍
നമ്മളൊക്കെ ചെറുപ്പത്തിലേക്ക് കുറച്ചു ധൃതിയിൽ ഇറങ്ങി തിരിച്ചു നടക്കാൻ ശ്രമിക്കുന്നവരല്ലേ
ReplyDeleteഅപ്പോൾ ചിലപ്പോൾ ഒരു പ്രായത്തിലെ ഓർമയോക്കെ ഒന്ന് എടുക്കുവാൻ വിട്ടു പോയെന്നു വരും സാരമില്ല അക്ക ഇനി അതോർത്ത് ഉള്ള ഓര്മ കൂടി കളയാൻ നില്ക്കണ്ട
ശരിക്കും പേടിയുണ്ട്. ഇങ്ങനെ ആയാല്‍ എങ്ങനെയാ മുന്നോട്ടു പോവുക?
Delete
ReplyDeleteമറവിക്ക് പല തലങ്ങൾ ഉണ്ട്. നാം കാര്യമായി വേറെ എന്തെങ്കിലും ശ്രദ്ധിച്ചിരിക്കുമ്പോൾ / ഓർമ്മിച്ചിരിക്കുമ്പോൾ, പെട്ടെന്ന് വേറെ എന്തെങ്കിലും പറഞ്ഞാൽ, അത് മനസ്സില് തങ്ങി എന്ന് വരില്ല. അപ്പോൾ, വേണ്ടത എന്താന്നു വെച്ചാൽ, സ്വപ്നം കാണൽ, ഭാവന, മറ്റു വിചാരങ്ങൾ എല്ലാം അതിന്റേതായ സമയത്ത് മാത്രം മതി. ഏറെക്കുറെ ഇങ്ങനെ പരിഹരിക്കാം. പിന്നെ, പലര്ക്കും,വയസ്സ് കൂടുംതോറും, long-term memory /short-term memory -യിൽ വ്യത്യാസങ്ങൾ കണ്ടു എന്ന് വരും. അത് മനസ്സിലാക്കി മുന്നോട്ടു പോകാം. ബാക്കി നമ്മുടെ കയ്യിൽ അല്ല. :)
അതെ ഡോക്ടര്‍. നമ്മുടെ കൈ വിട്ടു പോവുമോ എന്നാണു പേടി. ഓര്‍മ്മകള്‍ തിരിച്ചു വരാന്‍ എന്തൊക്കെ നമുക്ക് ചെയ്യാം എന്ന് കൂടി ദയവായി ഒന്ന് പറഞ്ഞു തരൂ...
Deleteചിലപ്പോള്‍ ഓര്‍മ്മയിങ്ങനെയാണ് .ശരിക്കും പറഞ്ഞാല്‍ ഡോക്ടര്‍ പറഞ്ഞപ്പോലെ
ReplyDeleteഎന്നാലും...ഇങ്ങനെയായാല്‍ എങ്ങനെയാ? :(
Deleteഒരിക്കല്‍ ഓണ്‍ലൈന്‍ ബില്‍ അടയ്ക്കാന്‍ വേണ്ടി സൈറ്റ് തുറന്ന് കാര്‍ഡിന്റെ പിന്‍ നമ്പര്‍ അടിയ്ക്കാന്‍ നോക്കിയപ്പോള്‍ ഒരു ഓര്‍മ്മയും കിട്ടുന്നുണ്ടായിരുന്നില്ല. അല്ലെങ്കില്‍ കാണാപ്പാഠം പോലെ ഓര്‍മ്മയില്‍ ഉണ്ടായിരുന്ന നമ്പര്‍. ഓര്‍മ്മയില്ലെങ്കില്‍ എന്ത് ജീവിതമാണ് ഇത്. അല്ലേ?
ReplyDeleteഅങ്ങനെ തുടങ്ങി ഒടുവില്‍ തന്മാത്രയിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ പോലെ...ദൈവമേ ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു.
Deleteഈ അടുത്ത സമയത്ത് നമ്മുടെ പ്രധാനമന്ത്രിയുടെ പേര് പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അങ്ങിനെ പല സംഭവങ്ങളും. ഇക്കാര്യം ഞാന്‍ പലരുമായി പങ്കുവെച്ചു. അവരില്‍ 90%വും എനിക്കുണ്ടായത് പോലെ പല കാര്യങ്ങളിലും മറവി സംഭവിക്കുന്നതായി അവരും പറഞ്ഞു. പ്രായം വളരെ കുറഞ്ഞവരും ഇങ്ങിനെ മറവി സംഭവിക്കുന്നതായി പറഞ്ഞു.
ReplyDeleteനമ്മള്‍ കഴിക്കുന്ന ഇന്നത്തെ ഭക്ഷണവും, ഓര്‍മ്മിച്ചിരിക്കേണ്ട പലതും കംബ്യൂട്ടറിനു നല്‍കുകയും ചെയ്തതോടെ തലച്ചോറിനു മടിപിടിച്ചു തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അതെ സര്‍. ഒരൊറ്റ ഫോണ്‍ നമ്പരും ഇപ്പോള്‍ എന്റെ മനസ്സില്‍ ഇല്ല.മൊബൈല്‍ വന്നശേഷമാ ഇങ്ങനെ.അല്ലെങ്കില്‍ കുറെയൊക്കെ ഓര്‍ത്തെടുക്കാമായിരുന്നു
Deleteവെറുതെയിരിക്കുമ്പോള്‍ ചില നേരം എന്റെ പേര് എന്തെന്ന് മറന്നുപോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പഴയ വിഷമം ഉണ്ടായ സമയങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍,ഇത് ഒരു അനുഗ്രഹവും ആണ് !
ReplyDeleteഹ ഹ ഹ അതുശരിയാണ് സര്‍.
Deleteപക്ഷെ ആ വിഷമങ്ങള്‍ നമ്മള്‍ മാത്രം മറന്നിട്ടു എന്ത് കാര്യം
ചിലരുടെ ഓര്‍മയിലും അതൊക്കെ കാണുമല്ലോ...:)
no pblm chilappol anganeyanu mind blank aayipokum athoru preshnamonnumalla
ReplyDeleteഉവ്വോ. എനിക്ക് മാത്രമല്ല അല്ലെ. എന്നാലും.....:(
Delete@വന്ദനഹരിദാസ്
Deleteസ്വപ്ന താഴ്വര വിജനമാണല്ലോ അവിടെ ഒന്നുമില്ല. why?
മുമ്പൊക്കെ നമുക്ക് വേണ്ടപ്പെട്ടവരുടെ ഫോണ്‍നമ്പറുകള്‍ കാണാപ്പാഠമായിരുന്നു.ഇന്നതെല്ലാം മൊബൈല്‍ പകര്‍ത്തിക്കോളും.
ReplyDeleteഅതെങ്ങാനും നഷ്ടപ്പെട്ടാലുള്ള സ്ഥിതിയോ?! സ്വസ്ഥതയുണ്ടാകുമോ പിന്നെ.
അതുപോലെത്തന്നെ കണക്കും,കാല്‍ക്കുലേറ്ററും.കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചാലും പഴയരീതിയില്‍ ചെയത് സംഖ്യകള്‍ പരിശോധിച്ചാലെ തൃപ്തയാകു .അതുകാരണം കാല്‍കുലേറ്റര്‍ തകരാറായാലും കര്‍ത്തവ്യനിര്‍വഹണത്തിന് തടസ്സമില്ല എനിക്ക്.
ആത്മധൈര്യമാണ് പരമപ്രധാനം.
ആശംസകള്‍
അതാണ് നമ്മുടെ ഓര്‍മ്മകള്‍ പിണങ്ങി പോകുന്നത് എന്ന് തോന്നുന്നു സര്‍.
Deleteഅക്കങ്ങള്‍ ഓര്‍ത്തെടുക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്.
ഇങ്ങനെ പേടിക്കാതെ ചേച്ചീ ......സന്തോഷമായിരിക്കൂ...
ReplyDeleteaswathi ആ പടം (തന്‍ മാത്ര ) ഓര്‍ക്കുമ്പോള്‍ പേടി തോന്നും ചിലപ്പോള്‍.
Deleteഎന്നെ ഓര്മ ഉണ്ടോ? ഉണ്ടെങ്കില്‍ പേടിക്കേണ്ട....
ReplyDeleteഒരു ഇത്തിരി നേരം ഓര്‍ത്തു
Deleteഇപ്പൊ പിടി കിട്ടി. :)
ഓർമ്മക്കുറവുണ്ടെന്ന് അങ്ങ് ഓർക്കാതിരുന്നാൽ കാര്യം ലളിതം
ReplyDeleteഹ ഹ ഹ ഒന്നും ഓര്‍ക്കാതെ ഒരു ജീവിതം...ഹോ ഭീകരം
Deleteഓർമ്മക്കുറവുണ്ടെന്നുള്ള കാര്യം അങ്ങ് മറന്നുകള. അതോടെ എല്ലാം ശരിയാകും...
ReplyDeleteഹ ഹ അങ്ങനെ കാര്യം ലളിതമാക്കാന്‍ ശ്രമിക്കുമ്പോഴും ഒരു കറുത്ത പാട് അവശേഷിക്കുന്നു. എല്ലാം മറക്കുന്ന ഒരു കാലം വന്നാലോ എന്ന പേടി..
Deleteചേച്ചിക്ക് എല്ലാം ഓര്‍മയുണ്ടല്ലോ... ശരിയല്ലേ? :)
ReplyDeleteമുബിയെ ഓര്‍മയുണ്ട്.
Deleteപൊടിതട്ടിയെടുക്കുമ്പോള്‍ ചില ഓര്‍മ്മകള്‍ കാണുന്നില്ല മുബി.
അതാണ് പ്രശ്നം. :)
അങ്ങനെ പേടിയ്ക്കാനൊന്നും ഇല്ല ചേച്ചീ...
ReplyDeleteനമുക്ക് എന്തോ കുഴപ്പമുണ്ട് എന്ന ധാരണ മനസ്സില്‍ വച്ചു കൊണ്ട് വീണ്ടും വീണ്ടും ചിന്തിച്ചാല്‍ ആ ധാരണ ശരിയാണ് എന്ന തോന്നല്‍ ബലപ്പെടുകയേ ഉള്ളൂ... ആ സമയത്ത് മനസ്സിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ നമ്മള്‍ അറിയാതെ തന്നെ നമ്മള്‍ ഒരുപാടു കാര്യങ്ങള്‍ ആലോചിച്ചു കൂട്ടുകയും ചെയ്യും.
കുറച്ചു റിലാക്സ് ചെയ്ത് മനസ്സിനെ സന്തോഷിപ്പിയ്ക്കാന്‍ പറ്റുന്ന എന്തെങ്കിലുമൊക്കെ - പാട്ടു കേള്‍ക്കുകയോ പുസ്തകം വായിയ്ക്കുകയോ നടക്കാന്‍ പോകുകയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്തു നോക്കൂ. അതു പോലെ നല്ല വണ്ണം ഉറങ്ങാനും ശ്രമിയ്ക്കുക. മനസ്സ് സ്വസ്ഥമായി ഒന്ന് 'റീ സ്റ്റാര്‍ട്ട്' ചെയ്തു വരുമ്പോള്‍ എല്ലാം ശരിയായിക്കോളും.
പഴയ ആല്‍ബങ്ങളും മറ്റും കയ്യിലുണ്ടെങ്കില്‍ എല്ലാം ഒന്നു കൂടെ മറിച്ചു നോക്കുന്നത് ഒരു കണക്കിന് പഴയ ഓര്‍മ്മകള്‍ വീണ്ടും മനസ്സില്‍ കൊണ്ടു വരാനും മറ്റും സഹായിയ്ക്കാനിടയുണ്ട്.
നന്ദി ശ്രീ
ReplyDeleteഞാന്‍ ഇതൊക്കെ ഒന്ന് ചെയ്തു നോക്കട്ടെ.
ഈ പേടിക്കാണ് പെട കൊടുക്കേണ്ടത്...!
ReplyDeleteപിന്നെ അതി ബുദ്ധിശാലികൾക്ക് മാത്രമേ അമ്നെഷ്യയൊക്കെ വരുകയുള്ളൂ...
അപ്പോളിനി പേടി വേണ്ടല്ലോ...അല്ലേ
ആണോ സത്യമാണോ? എന്നാൽ എങ്കിൽ പേടിക്കേണ്ട അല്ലെ.
Deleteഒരു ബുദ്ധിയില്ലാത്തവളാണ് Murali
വായനയും, ചിന്തയും, എഴുത്തുമൊക്കെ സജീവമായി തുടരുക - ചെറിയ ഓർമ്മക്കുറവുകൾ എല്ലാവർക്കും ഉണ്ടാവും, അതിനെക്കുറിച്ച് ആലോചിക്കാതെ ചേതനയെ സജീവമാക്കി നിർത്തുക.....
ReplyDeleteഇതാ ഇപ്പൊ ഞാന്‍ കുളിക്കാന്‍ കയറി. കുളി കഴിഞ്ഞു നോക്കുമ്പോള്‍ തോര്‍ത്ത് എടുത്തിട്ടില്ല. കുഞ്ഞിനെ വിളിച്ചു. തോര്‍ത്ത് കിട്ടിയപ്പോള്‍ മാറിയുടുക്കാനുള്ള വസ്ത്രം എടുത്തിട്ടില്ല. അതിനു കുട്ടിയോട് പറഞ്ഞാല്‍ പോരല്ലോ. ഭര്‍ത്താവ് കൊണ്ട് തന്നു. നിന്റെ മറവി ഇത്തിരി കൂടുന്നു എന്നൊരു കമന്റും..
ReplyDeleteഇനി ഞാന്‍ ഇത്തിരി കൂടി ശ്രദ്ധിക്കാം.ഇത് വരെ വായിക്കയായിരുന്നു.ഇന്ന് പോസ്റ്റില്‍ വന്നതൊക്കെതീര്‍ത്തു .:)
ചേച്ചിയുടെ മുകളില്‍ പറഞ്ഞ പ്രശ്നം ഒരു പ്രശനേമെ അല്ലാട്ടോ ...അത് ചേട്ടന്‍ പാവമായതോണ്ടാ ,ഒരു ദിവസം നല്ല വഴക്ക് കിട്ട്യാല്‍ പിറ്റേന്ന് നല്ല കുട്ടിയായി എല്ലാം ഓര്‍ത്ത് എടുത്തോണ്ട് പോകും
ReplyDeleteപിന്നെ എനിക്ക് ഓര്മയില്ലാ ഓര്‍മയില്ലാ എന്നെപ്പോഴും വിചാരിക്കുമ്പോള്‍ ആ വിചാരമോക്കെ നമ്മുടെ ഉപബോധ മനസ്സ് ഏറ്റെടുക്കും ,അത് പിന്നേം കാര്യങ്ങള്‍ വഷളാക്കും .അത് കൊണ്ട് വെറുതെ ഇരിക്കുന്ന സമയങ്ങളില്‍ പഴയ കാര്യങ്ങള്‍ അല്പ്പാല്പ്പമായി ഓര്‍ക്കുക ,നല്ല ബുക്സ് വായിക്കുക ,നല്ല പാട്ട് കേള്‍ക്കുക ,നൃത്തം ചെയ്യുക ..........ഓള്‍ ദ ബെസ്റ്റ് ചേച്ചി .
യ്യോ മിനി ഓരോന്ന് പറഞ്ഞു കൊടുത്തു എന്നെ വഴക്ക് കേള്‍പ്പിക്കല്ലേ. :)
ReplyDeleteചേട്ടന്‍ പാവമാണ്, എങ്കിലും സാധു മിരണ്ടാല്‍ പിന്നെ...ഒരു രക്ഷേമില്ല.
ശരി ഞാന്‍ എല്ലാം അനുസരിച്ചോളാമേ
പക്ഷെ നൃത്തംപതിമൂന്നിലോ പതിനാലിലോ ഉപേക്ഷിച്ച ആ സാധനംഇനി ..ഹി ഹി
ഇപ്പോള്‍ ഒട്ടും വയ്യ അതോണ്ടാ.
ഇവിടെ എത്തിയതിനു സന്തോഷംണ്ട് ട്ടൊ
"ഓര്‍മ്മകള്‍ മരിക്കുമോ ? ഓളങ്ങള്‍ നിലയ്ക്കുമോ ?..."
ReplyDeleteകവികള്‍ക്ക് അങ്ങിനെയൊക്കെ പാടാം .ഓരോന്നും യഥാ സമയം ഓര്‍മ്മയില്‍ വന്നില്ലെങ്കില്‍ ,അല്ലേ ?
ആരോടെങ്കിലും സംസാരിക്കുമ്പോള്‍ പെട്ടെന്ന് അടുത്ത വാക്ക് മറന്നു പോവുമ്പോള്‍, അതിനായി തപ്പിതടയുമ്പോള്‍
ReplyDeleteഒരു ഡോക്ടറുടെ അടുത്ത് പോയാല്‍ ഇപ്പോള്‍ കഴിക്കുന്ന മരുന്നിന്റെ പേരുകള്‍ ചോദിച്ചാല്‍ ഓര്‍മയില്‍ ഒരു ശൂന്യത വരുമ്പോള്‍,
ഒക്കെ നമ്മള്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക പിരിമുറുക്കവും ചമ്മലും എത്രയെന്നു അനുഭവിക്കുംബോഴേ മനസ്സിലാകൂ.
എഴുതുമ്പോള്‍ പിന്നീട് ഓര്‍ത്തെടുത്തു തിരുത്തി എഴുതാം. പക്ഷെ സംസാരത്തിന് ഇടയില്‍ എന്ത് ചെയ്യും?
സന്തോഷമുണ്ട് ഇവിടെ എത്തിയതിനു
ഇതൊന്നും വല്ല്യ കാര്യമായിട്ട് എടുക്കാതിരുന്നാൽ മതി. പ്രശ്നങ്ങൾ അവസാനിച്ചോളും.
ReplyDeleteഅങ്ങനെയാ ഇപ്പൊ ഞാനും തീരുമാനിച്ചിരിക്കുന്നത്. പോനാല്‍ പോകട്ടും പോടാ എന്നാ ഒരു മനോഗതം..:)
Deleteഇതിൽ ആദ്യം കമന്റിയത് ഞാനായിരുന്നു - ഇത് മൊളോഷ്യം ഒന്നും അല്ല നല്ല ഭാവനയാ എന്നായിരുന്നു എഴുതിയത് അതെവിടെ പോയൊ? വള്ളിപുള്ളിവിടാതെ ഇത്രയും ഓർത്ത് എഴുതാം എന്നിട്ടാ അമ്ലേഷ്യം പോലും പോ ചേച്ചീ ചു
ReplyDeleteപണിക്കര്‍ സാറെ ആദ്യത്തെ കമന്റ് ആര് കട്ടോണ്ട് പോയി?
Deleteഹഹഹഹഹ എഴുതാന്‍ എത്ര നേരം വേണമെങ്കിലും എടുക്കാം. പക്ഷെ സംസാരത്തിനിടയില്‍ അല്ലെങ്കില്‍ ഒരു ചോദ്യത്തിന് ഉത്തരം പറയാന്‍ തുടങ്ങുമ്പോള്‍ ഒക്കെ തപ്പി തടഞ്ഞു ഓര്‍ത്തു നില്‍ക്കുന്നത് മോശമല്ലേ.
അതാ ഞാന്‍ പറഞ്ഞത്. അസുഖത്തിന്റെ തുടക്കമാണോ എന്ന്.
പ്രിയമുള്ള നിങ്ങളുടെയൊക്കെ കമന്റ് വായിക്കുമ്പോള്‍ തന്നെ മനസ്സിന് ഒരു ഉണര്‍വ് വരുന്നുണ്ട്..നന്ദി
എല്ലാവര്‍ക്കും ഈ പ്രായത്തില്‍ ഇത്രയും മറവിയൊക്കെ ഉണ്ട്.പേടിയ്ക്കേണ്ട.
ReplyDeleteഉവ്വോ ടീച്ചറെ.
ReplyDeleteഎങ്കില്‍ സാരമില്ല.
ആദ്യമായുള്ള ഈ വരവിന് സ്നേഹം. സന്തോഷം.
ഓര്‍മ്മകള്‍ അങ്ങനെ പോയും വന്നും ഇരിക്കും നളിനെച്ചി; പക്ഷെ മറക്കാന്‍ ശ്രമിക്കുന്നതൊന്നും മാഞ്ഞു പോകുന്നുമില്ല അല്ലെ... അതാണല്ലോ ജീവിതം !!
ReplyDeleteഇനിയിപ്പോ ഈ പാവത്തിനെ ഓര്‍മ്മയുണ്ടോ !! ഹി ഹി
ശരിയാണ് പറഞ്ഞത് മറക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും മനസ്സില്‍ നിന്നു മാഞ്ഞു പോകില്ല.
ReplyDeleteപക്ഷെ അങ്ങനെ മറക്കാന്‍ ശ്രമിക്കുന്നത് എന്താണ് എന്റെ മനസ്സില്‍ ഉള്ളത്?അത് മറന്നു..
ഓ മുകേഷ് ആണോ ധ്വനി?
ReplyDeleteധ്വനിയാണോ ഉണ്ണിയേട്ടന്‍?
അയ്യോ ഞാന്‍ ആകെ കന്‍ഫ്യു ഷനില്‍ ആയല്ലോ.
നളിനേച്ചീ ...എന്നെ ഓര്മീണ്ടാ??? ഞാനാ,,ഞാനേ!! :) നളിനെചീന്റെ ഒരു കാര്യം - ഇത് വായിച്ചാ എല്ലാരും ഈശ്വരാ എനിക്കും ഒന്നും ഓര്‍മ്മയില്ലല്ലോ എന്ന്, അപ്പൊ നളിനേച്ചീ നല്ല ചിരീം :)
ReplyDeleteആര്‍ഷാ അങ്ങനെയല്ലാട്ടോ.
ReplyDeleteഇവിടെ വന്നതില്‍ ഒരുപാട് സന്തോഷം ണ്ട് ട്ടൊ.
കമന്റ് ഇട്ടു എന്നായിരുന്നു എന്റെ ഓർമ്മ. ഇല്ല എന്ന് ഇപ്പൊഴാണ് മനസ്സിലായത്.
ReplyDeleteഅപ്പൊ സാറ് നേരത്തെ വന്നു വായിച്ചിരുന്നോ?
ReplyDeleteനന്ദി സര്‍. ഈ വരവിന്.
വെറും 25 വയസ്സുള്ളപ്പോള്‍ എന്നും അടിച്ചുകൊണ്ടിരുന്ന pin number മറന്നുപോയി വേറെ atm card എടുക്കേണ്ടി വന്നു.ആദ്യമായി govt jobകിട്ടി പരിചയപ്പെടാന്‍ വന്നവരെ ഒക്കെ മറന്നുപോയി, അവരൊന്നും മിണ്ടാറില്ല ഞാന്‍ അഹങ്കാരിയാണെന്നു കരുതി.എന്നും മോനെ കൊണ്ടാക്കുന്ന ഡേ കെയറിലേക്കുള്ള വഴി മറന്നു പോയി ഞാനെന്‍റെ University മുഴുവന്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട്.എന്നും ഓഫീസിലേക്ക് വരുന്ന സപ്ലയേഴ്സിനോട് ഞാന്‍ ദിവസവും പരിചയപ്പെടാറുണ്ട്.വളരെ ചെറുപ്പത്തില്‍ കഴിഞ്ഞ കാര്യങ്ങള്‍ നല്ല ഓര്‍മ്മയാണ്.കൂടെ പഠിച്ചവരെ ഒക്കെ, അടുത്തു പഠിച്ചവരെ എല്ലാം മറന്നു പോയി.അതുകൊണ്ട് പഠനം കഴിഞ്ഞിറങ്ങിയപ്പൊ പേടിയായിരുന്നു.എല്ലാം മറന്നു പോകുമൊ ജോലി ഒന്നും കിട്ടില്ലെ എന്ന്.അനുഭവത്തില്‍ നിന്നു മനസ്സിലാകുന്നത് പഠിച്ച്ത് മറക്കുന്നില്ല, ആളുകളുടെ മുഖങ്ങള്‍ മറന്നു പോകുന്നു.ഇടക്കു അപ്രത്യക്ഷമായിപ്പൊകുന്ന കണ്ണികള്‍. അപ്പോള്‍ ഞാന്‍ ചേച്ചിയുടെ പ്രായമാകുമ്പോഴെക്കും ആപ്പീസ് പൂട്ടി ഇരിക്കുന്നുണ്ടാകും,
ReplyDeleteഅപ്പൊ എനിക്ക് മാത്രമല്ല അല്ലെ സഖാക്കൾ വേറെയും കൂട്ടിനുണ്ട്. സമാധാനമായി. ഹ ഹ ഹ
Deleteമെയിൽ തുറക്കാൻ പാസ്സ്‌വേർഡ്, എ ടീ എം പാസ്സ്‌വേർഡ് ഒക്കെ ഞാൻ മറന്നിരിക്കയാണ് റീ സെറ്റ് ചെയ്തു തുറന്നതാ ഇന്ന് ഇവിടെ.
മറവി ചിലപ്പോഴൊക്കെ വലിയ അനുഗ്രഹമാണ്....മറ്റു ചിലപ്പോള്‍ ശാപവും....
ReplyDeleteഅതെ സംഗീത് അനുഗ്രഹവും ശാപവും ആയി മാറുന്നു ഈ വില്ലൻ
Delete