www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Tuesday, 2 August 2016

ഇനി ഞാന്‍ ഉറങ്ങട്ടെ.
നിന്റെ നിശ്വാസമേൽക്കാതെ
നിൻ സ്നേഹപ്പുതപ്പു മൂടീടാതെ
നിൻ കരലാളനമില്ലാതെ
വഴിയില്‍ വലിച്ചെറിയപ്പെട്ട
തലയൊടിഞ്ഞ പാവക്കുട്ടിയെപ്പോലെ
തണുത്തു മരവിച്ച കിടക്കയിൽ
അതിലെറെ മരവിച്ച മനസ്സുമായി
ഇനിഞാനുറങ്ങട്ടെ.
സ്നേഹത്തിൻ ചൂടുള്ള സൂര്യന്‍
ഉദിച്ച നാളുകൾ ഓർമ്മയിൽ
സ്വപ്നങ്ങളെല്ലാം ഓടിയൊളിച്ച മനസ്സോടെ
ഇനി ഞാനുറങ്ങട്ടെ വീണ്ടും.
പോവുക മൽ പ്രാണസ്നേഹിതാ നിൻമുന്നിൽ
നീണ്ടു കിടക്കുന്നു ജീവിതത്താരകൾ
വിട്ടേക്കുകീ പാഴ്ചെടിയെ നിൻ കാൽക്കലായ് ചവിട്ടേറ്റുണങ്ങിക്കിടക്കുമീ മുൾച്ചെടിയേ
മരവിച്ച പാവം മനസ്സും ശരീരവും
എണ്ണതടവി പുനർജ്ജനിപ്പിച്ചു നീ
സ്നേഹസുഗന്ധിയാമെണ്ണ ....
കാരണമെന്തെന്നറിയാത്തൊരുൾഭയ
മെന്നെ ഭരിക്കുന്നു പ്രാണനാഥാ
തൊട്ടടുത്തേതോ നിമിഷത്തിലൊരു കൂ ർത്ത
കത്തിമുന നെഞ്ചിലമരുംപോലെ
നെഞ്ച് പിടയുന്നൂ കണ്ണിൽ, തലച്ചോറി
ലഗ്നി പടരുന്നെൻ പ്രിയതമാ കേൾ
എൻനെഞ്ചിനുള്ളിലായൊരു കിളിക്കുഞ്ഞു
ചിറകടിച്ചോടുന്നു കാണുമോ നീ
ഒരു ദിവസം കൊണ്ടു വാടുന്നപൂവുപോൽ
വീണുപോകരുതെന്റെ ഹൃദയത്തിൽനിന്നു നീ
രാത്രിയിൽ കണ്ടൊരു നല്ല കനവുപോൽ
മാഞ്ഞുപോയെന്നോ പ്രണയമേ നീ...
ഇന്നു കനവിലും നാളെ നിനവിലും
വന്നെത്തുമെന്നുള്ളൊരാശയോടെ
ചെന്നു ശയനഗൃഹമേറുന്നു
ഇനി ഞാനുറങ്ങട്ടെ ശാന്തിയോടെ

19 comments:

  1. ആര്‍ദ്രത തിരതല്ലുന്ന ലളിതസുന്ദരമായ വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. ആദ്യ വായനയ്ക്ക് സന്തോഷം സ്നേഹം

      Delete
  2. നല്ല വരികള്‍, ചേച്ചീ, ആശംസകള്‍!

    ReplyDelete
    Replies
    1. സന്തോഷം സ്നേഹം ശ്രീ

      Delete
  3. കവിത നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. സന്തോഷം സർ ഈ വരവിനും വായനക്കും

      Delete
    2. This comment has been removed by a blog administrator.

      Delete
  4. ഹൃദയത്തിൽ തട്ടുന്ന വരികൾ.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. മനസ്സിലൊരു വിങ്ങൽ

    ReplyDelete
  7. മനസ്സിലൊരു വിങ്ങൽ

    ReplyDelete
  8. എൻനെഞ്ചിനുള്ളിലായൊരു കിളിക്കുഞ്ഞു
    ചിറകടിച്ചോടുന്നു കാണുമോ നീ
    ഒരു ദിവസം കൊണ്ടു വാടുന്നപൂവുപോൽ
    വീണുപോകരുതെന്റെ ഹൃദയത്തിൽനിന്നു നീ
    രാത്രിയിൽ കണ്ടൊരു നല്ല കനവുപോൽ
    മാഞ്ഞുപോയെന്നോ പ്രണയമേ നീ...

    ReplyDelete
  9. സന്തോഷംസ്നേഹം മുരളി

    ReplyDelete
  10. കൊള്ളാം ടീച്ചർ.ഇച്ചിരെ വിഷമത്തോടെ എഴുതിയതാണോ??

    ReplyDelete
    Replies
    1. നമ്മുടെ മനസ്സ് ചിലപ്പോള്‍ പിടിവിട്ടു പോകാറില്ലേ സുധീ.

      Delete
  11. ചേച്ചി കവിത വായിച്ചപ്പോൾ മനസ്സിലൊരു വിങ്ങൽ. നന്നായിട്ടുണ്ട്. നല്ല വരികൾ. ഇഷ്ടായി

    ReplyDelete
  12. ഹേയ് ചുമ്മാ. .. ഇനിയും വരുമല്ലോ

    ReplyDelete