www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Tuesday, 4 June 2013

രാധാ മാധവ സംഗമം

      രാധാ മാധവ സംഗമം

 

താരകളുറങ്ങി പൂന്തിങ്കളുറങ്ങീ

കുളിരുമായ് എത്തിയ പൂങ്കാറ്റുമുറങ്ങീ

ഇരുളിനെനോക്കീ മയക്കം വരാതെ

ആരുടെ കാലൊച്ച യോര്‍ത്തു ഞാനിരിപ്പൂ

ഒരു ചെറൂ തെന്നലെന്‍ കവിളില്‍ തഴുകി

ഒരു ചെറു മോഹമെന്‍ കരളില്‍ ഒഴുകി

തുളസിക്കതിര്‍ മണം പേറുമീ കാറ്റോ

കണ്ണന്‍ എന്നെ കാണാന്‍ വന്നുവെന്നോ?

മുന്നിലായൊരു നിഴല്‍ കണ്ടുവോ ഞാനെന്‍

കണ്ണന്നുടല്‍ മണം അറിഞ്ഞുവല്ലോ


പീള നിറഞ്ഞോരെന്‍ കാഴ്ചയില്ലാ കണ്ണില്‍

ഒരു ചിത്രം പോലും തെളിഞ്ഞില്ല പക്ഷെ.

മണല്‍ പോല്‍ പരുപരുപ്പുള്ള ഈ കൈത്തലം

തളിര്‍ പോലൊരു കൈകവർന്നുവെന്നോ...

മൊരിയും ചുളിവുമായ് വികൃതമാമെന്‍ മുഖം

മൃദുവാം ഒരു കരം തലോടിയെന്നോ..


മഴമേഘം പോല്‍ ഘനമാര്‍ന്നയീ വാര്‍മുടി

കൊഴിഞ്ഞുപോയ് ആകെ നരച്ചു പോയ്‌ ഞാൻ 
നില്‍ക്കുവാന്‍ കെല്‍പ്പില്ല വേദന കാല്‍ കള്‍ക്ക്
ഞാന്‍ പടു വൃദ്ധയായ് തീര്‍ന്നുവെന്നോ 
.
കാലം കടന്നു പോയ്‌ അറിഞ്ഞില്ല നീ  കണ്ണാ

പേക്കോലമീ  രാധ ........കാണ്മതില്ലേ.
.
മെത്തയെന്‍ ചിരകാല സഖിയായതറിഞ്ഞില്ലെ

ചത്തപോല്‍ കിടപ്പൂ ഞാന്‍ കാണ്മതില്ലേ.


ഒരുവേള കണ്ണനെ ഒരു നോക്ക് കാന്മാനോ

പരുവമീ മട്ടിലും ഞാന്‍ കിടപ്പൂ

തണ്‌പ്പാല്‍ വിറയ്ക്കുമെൻ ഉടലാകെ കണ്ണാ നിന്‍

കൈകളിന്‍ ചൂടേറ്റു പുളകമാര്‍ന്നു

നിന്‍ ചുണ്ട് ശലഭം പോല്കവിളില്‍ പതിക്കവേ

ചെന്താമരയായ് വീണ്ടും വിടര്‍ന്നൂ ഞാന്‍
   
          ********* ****** ******

ഒരു മഹായുദ്ധം കഴിഞ്ഞുവെന്നോ കണ്ണാ

ഒടുവില്‍ നിന്‍ കുലവും മുടിഞ്ഞുവെന്നോ

ഒരു കൂരമ്പ്‌ നിന്‍ പാദത്തിന്‍ തറച്ചെന്നോ

ഒടുവില്‍ ഈ രാധയെ ഓര്‍ത്തുവെന്നോ

നിറയുന്നു എന്‍ മനം; കൂടെയെന്‍ കണ്കളും

നിനയാതെ നാം വീണ്ടും ചേര്‍ന്നുവല്ലോ.

മതി എന്‍റെ ജന്മം ; കൃതാര്‍ത്ഥയായീ ഞാന്‍

മതി എന്‍റെ പ്രാണനും മോക്ഷമായി
 
          ***************

ആ രണ്ടു പ്രാണനും ചേര്‍ന്നൊരു ദീപ നാളം

കുതിച്ചത് സത്യലോകം തേടിയത്രെ...
        ***************

40 comments:

  1. ആത്മാവ് കണ്ണനും ഉടൽ ഈ രാധയും മരണം വെറുമൊരു വൃന്ദാവനം

    നളിനി അക്ക കലക്കി ഭാവനാ വൃന്ദാവനത്തിലെ രാധ ഇനിയും ചെറുപ്പം കണ്ണന്റെ പീലി പോലെ ആ പ്രണയം പോലെ ഇനിയും പിറക്കട്ടെ മനോഹരമായ കവിതകൾ

    ReplyDelete
    Replies
    1. എന്റെ കണ്ണനെയും രാധയും കണ്ടല്ലോ. വായിച്ചല്ലോ.
      നന്ദി.
      നന്ദി.ഈ കയ്യൊപ്പിനു.
      ഇനിയും വരുമല്ലോ.

      Delete
  2. നിനയാതെ നീ വീണ്ടും വന്നു ചേർന്നല്ലോ....
    ജന്മം കൃതാർത്ഥമായി...

    ReplyDelete
    Replies
    1. നവാസ് ഷംസുദ്ധീൻ നന്ദി ഈ വായനക്കും കയ്യൊപ്പിനും
      ഇനിയും കാണണം

      Delete
  3. രാധാമാധവം - ഭാരതീയകവികളെ എക്കാലത്തെയും പ്രചോദിപ്പിച്ച വിഷയം. പുതിയ ഭാവത്തില്‍ പുതിയ രൂപത്തില്‍ അത് കവിതകള്‍ക്ക് വിഷയീഭവിച്ചുകൊണ്ടിരിക്കുന്നു.

    ReplyDelete
    Replies
    1. പ്രണയം എന്ന വികാരവും രാധാമാധവ സങ്കല്പ്പവും കെട്ടുപിണഞ്ഞു കിടക്കയല്ലേ ? ഒരിക്കലും സ്വന്തമാക്കണം എന്ന മോഹമില്ലാതെ, നിരന്തരം കാണുകയോ ചിന്തിക്കുക പോലും ചെയ്യാതെ എന്നാൽ മനസ്സിൽ എന്നും നിറഞ്ഞു നില്ക്കുന്ന ആ പ്രേമത്തേക്കാൾ ത്യാഗപൂർണ്ണമായി വേറെ എന്തുണ്ട് നമ്മുടെ മനസ്സിൽ..?
      നന്ദിPradeep Kumar ഈ വായനക്കും നല്ല കമന്റിനും...

      Delete
  4. രാധാമാധവം......പ്രണയത്തിന്റെ ഉദാത്ത മാതൃകകള്‍'
    നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. അതെ നിസ്സ്വാർഥ പ്രണയത്തിന്റെ മാതൃകകൾ രാധാകൃഷ്ണന്മാർ തന്നെയല്ലേ രൂപേഷ്?

      നന്ദി ഈ കയ്യൊപ്പിനു

      Delete
  5. കണ്ണന്‍ എന്നും കവിതയ്ക്കൊരു പ്രചോദനമാണല്ലേ?

    നല്ല ഗാനം

    ReplyDelete
    Replies
    1. നന്ദി അജിത്‌
      ഈ വായനക്കും അഭിപ്രായത്തിനും.

      കണ്ണന്റെ പിറവി മുതൽ നമുക്ക് ഒരു പാട് മുഹൂർത്തങ്ങൾ ഉണ്ടല്ലോ രചനക്കായി

      Delete
  6. കാത്തിരിപ്പിന്‍റെ സായൂജ്യം!എന്തൊരു നിര്‍വൃതി അല്ലേ?
    ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  7. രാധയെപ്പോലെ ഏതൊരു സ്ത്രീയുണ്ട് എല്ലാം ത്യജിച്ചു അവസാനം വരെ കണ്ണനെ ധ്യാനിച്ച്‌ അവനിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ ഇരുന്നവൾ?
    നന്ദി തങ്കപ്പൻ സർ ഈ വായനക്കും അഭിപ്രായത്തിനും..

    ReplyDelete
  8. രാധാ-മാധവം :

    ഭാരതത്തിലെ റോമിയോയും ജൂലിയറ്റും!!!

    തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണെന്ന് പറയുമ്പോഴും....രാധയ്ക്ക് കണ്ണനോടുള്ള സ്നേഹം ഒരത്ഭുതമായി പല കവിതകളിലൂടെ നമ്മുടെ മുന്‍പില്‍ ഇന്നും നിലനില്‍ക്കുന്നു!!!!

    ReplyDelete
    Replies
    1. രാധയോടു കണ്ണന് എന്നും സ്നേഹമുണ്ടായിരുന്നു.
      രാജാവായപ്പോഴും തിരക്കുകൾക്കിടയിലും ഒരു വയറു വേദന അഭിനയിച്ചു സത്യഭാമയെയും രുക്മിണിയെയും നിറഞ്ഞ സ്നേഹം എല്ലാരെക്കാളും കൂടുതൽ ഇപ്പോഴും രാധക്ക് തന്നെയെന്ന സത്യം കാണിച്ചു കൊടുത്ത കഥ ഓർക്കുന്നില്ലേ .?


      നന്ദി ലി ബി ഈ വരവിനും കയ്യൊപ്പിനും.

      Delete
  9. Radhamadhava Gopalaa....
    Kavikalude ennatheyum prameyam - ivideyum. Valare nannaayirikkunnu.

    Radhamadhava leelakal ennum athinte puthuma vidaathe arangerunnu.
    Iniyum ingineyulla rachanakal undaavatte.
    Aashamsakal.

    ReplyDelete
    Replies
    1. നന്ദി ഡോക്ടർ
      തിരക്കുകൾക്കിടയിലും ഈ രചന വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനു

      Delete
  10. മനോഹരമായ വരികള്‍ ..ആധുനിക ലോകത്തെയും ആ വരികളില്‍ പകര്‍ത്തി.

    ReplyDelete
    Replies
    1. നന്ദി സർ ഈ വഴി വന്നതിനും ഈ കയ്യൊപ്പിനും

      Delete
  11. യൗവ്വന യുക്തയായ രാധയെ മാത്രമേ ഇതുവരെ ഒട്ടുമിക്ക കലാസൃഷ്ടികളിലും കണ്ടിട്ടുള്ളൂ. മരണാസന്ന സമയത്തും കണ്ണനോടുള്ള പ്രണയത്തിൽ,
    ഭക്തിയിൽ ജീവിക്കുന്ന രാധ..ആദ്യമായിട്ടാണെന്നു തോന്നുന്നു രാധ ഇങ്ങനെ അവതരിപ്പിക്കപ്പെടുന്നത്.അഭിനന്ദിക്കാൻ തക്ക വലിപ്പമെനിക്കില്ലെങ്കിലും, എന്റെ
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... കവിതയുടെ ക്ലൈമാക്സ് വളരെ ഹൃദ്യമായിരുന്നു.


    ശുഭാശംസകൾ മാഡം.....

    ReplyDelete
    Replies
    1. കണ്ണന് വയറുവേദന ഉണ്ടെന്നു അഭിനയിചെന്നും, പ്രിയമുള്ളോരാളുടെ കാൽ കഴുകിയ വെള്ളം മരുന്നായി വേണമെന്നും ആവശ്യപ്പെട്ടപ്പോൾ രുക്മിണിയും സത്യഭാമയും മറ്റു ഭാര്യമാരും തങ്ങൾക്കു വന്നു ചേരാൻ ഇടയുള്ള പാപത്തിൽ നിന്ന് രക്ഷ നേടാൻ വേണ്ടി കൃഷ്ണന്റെ ആവശ്യം നിരസിച്ചു. അപ്പോൾ കൃഷ്ണൻ ദൂതരെ വിളിച്ചു വൃന്ദാവനത്തിൽ ചെന്നാൽ രാധയെ കാണാം അവരോടു തന്റെ ആവശ്യം പറയു എന്നറിയിച്ചു രാധ മടിയേതും കൂടാതെ കാൽ കഴുകി വെള്ളം കൊടുത്തയച്ചു കൃഷ്ണൻ അത് കുടിച്ചുവയര് വേദന മാറിയെന്നു ഭാര്യമാരെ അറിയിച്ചു. രാധയുടെ നിസ്വാർത്ഥ സ്നേഹം അവിടെ കാണാം (അമ്മ എന്നെ ഉറക്കാൻ പറഞ്ഞു തന്ന കഥയാണ്. ഇത്)
      ബ്രഹ്മകുമാരിമാർ വിശ്വസിക്കുന്നത് ഏറ്റവും ആദ്യം ഉണ്ടായത് രണ്ടു പേര്. ശ്രീകൃഷ്ണനും രാധയും. അതില്പിന്നെ ത്രിമൂർത്തികൾ ഉണ്ടായി. ഒരുപാട് ജന്മങ്ങൾ നാം നരകിക്കും ഏറ്റവും ഒടുവിൽ സത്യലോകത്തിൽ ഇതും അവിടെ ശ്രീകൃഷ്ണനും രാധയും ഉണ്ട് പിന്നെ നമുക്ക് പുനർജ്ജന്മം ഉണ്ടാകില്ല എന്നാണു.
      ഇതൊക്കെ ഓർത്ത് എഴുതിയതാണിത്‌.

      നന്ദി ഈവായനക്ക് ഇനിയും വരുമല്ലോ
      പിന്നെ മാഡം വിളി നമ്മെ ഒരുപാട് അകറ്റുന്ന പോലെ. ഞാൻ ചേച്ചിയല്ലേ. അല്ലെങ്കിൽ അമ്മ..

      Delete
    2. ഒരു റിഫ്ലക്സ് ആക്ഷൻ പോലെ നമ്മളെല്ലാവരും പെട്ടെന്ന് ചെയ്തു പോകുന്ന ഒരു അഭിസംബോധനയെന്ന നിലയ്ക്കാണ് ഞാൻ അമ്മയോട് മാഡം എന്ന
      വാക്കുപയോഗിച്ചത്.ഇനി ഞാൻ അമ്മയെന്നു തന്നെ വിളിക്കും.

      അമ്മയ്ക്കെന്റെ ശുഭാശംസകൾ....

      Delete
    3. നന്ദി ഒരു പാട് .സന്തോഷമായി എന്റെ കുട്ടിക്ക് എല്ലാ നന്മകളും ആശംസിക്കുന്നു.

      Delete
  12. Radha ennaal Bhagavaante Poornatha... Krishanaayi enthum cheyyaan madikkaatha nithya kaamuki... aduthulla karivandilum nadithan pulakathilum kuyilinte paattilum ellaam krishna saameepyam anubhavichaval...
    Anganathe youvana yukthayaaya athi sundariyaaya raadhayaye vrudhayaayi kandathil sankadam undu chechy... ithu kroorathayaayippoyi....
    Enthaayaalum, kavithayum, aa chithravum, Kavi bhavanayum gambheeram, athi gambheeram ....

    ReplyDelete
    Replies
    1. കൃഷ്ണൻ മഹാഭാരത യുദ്ധം കഴിഞ്ഞു വീണ്ടും 36 വര്ഷം കൂടെ ജീവിച്ചു. യാദവ കുലവും മുടിഞ്ഞു, ഒടുവിൽ കാൽവിരലിൽ ഒരു കാട്ടാളന്റെ അമ്പു കൊണ്ട് (ആ കാട്ടാലാൻ ബാലിയുടെ അടുത്ത ജന്മം ആയിരുന്നത്രെ.ത്രേതായുഗത്തിൽ ശ്രീരാമൻ ബാലിയെ ചതിച്ചു പിറകില നിന്നാണ് കൊന്നത്. അതിന്റെ പ്രതികാരമായി കാട്ടാലാൻ കൃഷ്ണനെ ഒളിഞ്ഞു നിന്ന് അംബെയ്യുകയായിരുന്നു.)
      സത്യലോകം തേടിയുള്ള യാത്രയിൽ രാധയെ കൂടെ കൊണ്ട് പോകാതിരിക്കുമോ കാലം കണക്കു കൂട്ടിയാൽ 70 വര്ഷമെങ്കിലും ആയിക്കാണും അപ്പോൾ വിരഹിണിയായ സങ്കടത്തോടെ കഴിയുന്ന രാധ കിഴവിയായി കാണില്ലേ.അത്രയേ ഞാൻ ചിന്തിച്ചുള്ളൂ.
      ഹ ഹ ഹ

      Delete
  13. ഭക്തിയുടെയും പ്രണയത്തിന്റെയും ഹൃദ്യമായ ഭാവവിഷ്ക്കാരം തുളുമ്പുന്ന കവിത...

    ReplyDelete
    Replies
    1. നന്ദി കുഞ്ഞൂസേ ഈ വായനക്കും കയ്യൊപ്പിനും.. ഇനിയും വരുമല്ലോ.

      Delete
  14. ഞാന്‍ ഈ വഴി പുതിയ ആളാണ് ..എല്ലാം വിശദമായി പറയാന്‍ പിന്നീട് വരാം ...

    ReplyDelete
    Replies
    1. വന്നതിൽ സന്തോഷം...
      ഇനിയും ഈ വഴി വരുമല്ലോ.

      Delete
  15. ഈ വരികളില്‍ "നിറയുന്നു എന്‍ മനം; കൂടെയെന്‍ കണ്കളും"

    ReplyDelete
    Replies
    1. ഇവിടെ വന്നതിൽ ഒരു പാട് സന്തോഷമുണ്ട്.. ഇനിയും വരുമല്ലോ...
      neeraagaa nv നന്ദി...

      Delete
  16. നളിനേചീ... ഒരുപാട് ഒരുപാട് ഇഷ്ട്ടായി..
    ഇനിയും ഉണ്ടാവട്ടെ ഇതിനേക്കാള്‍ മികച്ച രചനകള്‍..

    ReplyDelete
  17. പദ്മ ഇവിടെ എത്തിയതിനു സന്തോഷമുണ്ട്
    വായനക്കും കമന്റിനും നന്ദി.
    ഇനിയും വരണേ...

    ReplyDelete
  18. ഇവിടെ ആദ്യമാണെന്ന് തോന്നുന്നു...

    ചിലതൊക്കെ വായിച്ചു. ചിലതൊക്കെ വായിക്കാന്‍ ഇനിയും ബാക്കിയാണ്. വീണ്ടും വരാം

    ReplyDelete
  19. ആദ്യമായുള്ള ഈ വരവിനും വായനക്കും നന്ദി
    ഇനിയും തീര്ച്ചയായും വരണം

    ReplyDelete
  20. പുരാണേതിഹാസങ്ങളിൽ നിന്നും കണ്ടെടുക്കുന്ന കാവ്യബിംബങ്ങൾ....
    പുതിയ കവിതകളിൽ കാണാതായിക്കൊണ്ടിരിക്കുന്ന ഭാഷയുടെ താളഭേദങ്ങൾ....

    വ്യത്യസ്ഥമായ കാവ്യവായനകൾ.....

    ReplyDelete
  21. നന്ദി പ്രദീപ്ജി ഈ വായനക്കും കയ്യൊപ്പിനും
    ഇനിയും വരുമല്ലോ.

    ReplyDelete
  22. നേരത്തെ വായിച്ചതാണ്... ഇപ്പോള്‍ വീണ്ടും വായിച്ചു...

    ReplyDelete
    Replies
    1. നേരത്തെ വായിച്ചപ്പോള്‍ കമന്റ്‌ ഒന്നും എഴുതിയില്ല അല്ലെ.
      അതാണ്‌ ഞാന്‍ അറിയാതെ പോയത്.
      ഇനിയും വരനെ എച്മു

      Delete
  23. കൃഷ്ണനും രാധയും... എത്ര പറഞ്ഞാലും തീരാത്ത വിഷയം, അല്ലേ ചേച്ചീ...

    ReplyDelete
    Replies
    1. അതെ ശ്രീ ..പ്രണയത്തിന്റെ പരിപൂര്‍ണ രൂപങ്ങള്‍ കൃഷ്ണനും രാധയും തന്നെയല്ലേ.
      പ്രത്യേകിച്ച് ഒരു ലാഭവും ആഗ്രഹിക്കാതെയുള്ള രാധയുടെ പ്രണയം .

      Delete